ദുരിതവും പട്ടിണിയും,സാഹസിക മാർഗങ്ങളിലൂടെ കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളു​ടെ പ​ലാ​യ​നം; മും​ബൈ​യി​ൽ​നി​ന്ന് ബി​ഹാ​റി​ലേ​ക്ക് സൈ​ക്കി​ളി​ൽ

പാ​റ്റ്ന: ലോ​ക്ക്ഡൗ​ൺ ഏ​റ്റ​വും മോ​ശ​മാ​യി ബാ​ധി​ച്ച​ത് കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളെ​യാ​ണ്. പ​ണി​യി​ല്ലാ​താ​യ​തോ​ടെ ദു​രി​ത​ത്തി​ലാ​യ ഇ​വ​ർ​ക്ക് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​നും സാ​ധി​ക്കാ​തെ​യാ​യി. ഇ​വ​രി​ൽ പ​ല​രും നാ​ട​ണ​യാ​ൻ സാ​ഹ​സി​ക മാ​ർ​ഗ​ങ്ങ​ൾ തേ​ടു​ക​യാ​ണ്.

മും​ബൈ​യി​ൽ​നി​ന്നും ബ​ഹാ​റി​ലേ​ക്ക് സൈ​ക്കി​ളി​ൽ യാ​ത്ര ആ​രം​ഭി​ച്ച ഒ​രു കൂ​ട്ടം കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളാ​ണ് അ​വ​രി​ൽ ഒ​ടു​വി​ല​ത്തെ സാ​ഹ​സി​ക​ർ. 15 പേ​ര​ട​ങ്ങു​ന്ന യു​വാ​ക്ക​ളു​ടെ സം​ഘ​മാ​ണ് ബി​ഹാ​റി​ലെ ധ​ർ​ബാം​ഗ​യി​ലേ​ക്ക് സൈ​ക്കി​ളി​ൽ പോ​കു​ന്ന​ത്. ഇ​വ​ർ​ക്ക് പി​ന്നി​ടാ​നു​ള്ള​ത് 2,000 കി​ലോ​മീ​റ്റ​റും.

ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്നി​ന് ആ​ണ് സം​ഘം മും​ബൈ​യി​ലെ സാ​ന്താ ക്രൂ​സി​ൽ​നി​ന്ന് യാ​ത്ര തി​രി​ച്ച​ത്. സം​സ്ഥാ​ന അ​തി​ർ​ത്തി​ക​ളി​ൽ ത​ട​ഞ്ഞി​ല്ലെ​ങ്കി​ൽ ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ഇ​വ​ർ നാ​ട്ടി​ലെ​ത്തും.

നാ​ട്ടി​ൽ എ​ത്തി​ക്കാ​ൻ പ്ര​ത്യേ​ക ട്രെ​യി​ൻ ഏ​ർ​പ്പെ​ടു​ത്താ​മെ​ന്ന് പ​റ​ഞ്ഞി​ട്ടും സൗ​ക​ര്യം ഒ​രു​ക്കാ​ത്ത​തി​നാ​ലാ​ണ് സാ​ഹ​സി​ക യാ​ത്ര​ക്ക് ഒ​രു​ങ്ങു​ന്ന​തെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു.

സൈ​ക്കി​ളി​ന്‍റെ കാ​രി​യ​റി​ൽ അ​ത്യാ​വ​ശ്യ​ത്തി​നു തു​ണി​ക​ളും ഏ​താ​നും പാ​ത്ര​ങ്ങ​ളും കു​റ​ച്ച് അ​രി​യു​മാ​ണ് യാ​ത്ര​യി​ൽ ഇ​വ​ർ ക​രു​തി​യി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment