കാറിനെ ഇടിക്കാതിരിക്കാൻ വെട്ടിക്കുന്നതിനിടെ നി​യ​ന്ത്ര​ണം വി​ട്ട ലോ​റി ഇ​ടി​ച്ച് വാ​ഹ​ന​ങ്ങ​ളും ക​ട​യും ത​ക​ർ​ന്നു; ഒഴിവായത് വൻ ദുരന്തം


ച​വ​റ: നി​യ​ന്ത്ര​ണം വി​ട്ട ലോ​റി ഇ​ടി​ച്ച് വാ​ഹ​ന​ങ്ങ​ൾ​ക്കും ക​ട​യ്ക്കും കേ​ട് പാ​ട് സം​ഭ​വി​ച്ചു.​ദേ​ശീ​യ​പാ​ത​യി​ൽ ച​വ​റ ത​ട്ടാ​ശേ​രി ജം​ഗ്ഷ​ന് സ​മീ​പം രാ​വി​ലെ 8.30 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

എ​റ​ണാ​കു​ള​ത്തു നി​ന്നും ക​ന്യാ​കു​മാ​രി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു ലോ​റി. എ​തി​രെ വ​രി​ക​യാ​യി​രു​ന്ന കാ​റി​നെ ഇ​ടി​ക്കാ​തി​രി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് അ​പ​ക​ടം.​ഏ​ക​ദേ​ശം 60 മീ​റ്റ​റോ​ളം ദൂ​രം പോ​യ ശേ​ഷ​മാ​ണ് ലോ​റി നി​ന്ന​ത്.

സ​മീ​പ​മു​ണ്ടാ​യി​രു​ന്ന സ്കൂ​ട്ട​റും മൂ​ന്ന് സൈ​ക്കി​ളു​ക​ളും അ​പ​ക​ട​ത്തി​ൽ ത​ക​ർ​ന്നു.​ത​ട്ടാ​ശേ​രി ജം​ഗ്ഷ​ന് സ​മീ​പം ഹോ​ട്ട​ൽ ന​ട​ത്തി​വ​രു​ന്ന തി​രു​മ​ല്ല​വാ​രം സ്വ​ദേ​ശി ഓ​മ​ന​ക്കു​ട്ട​ന്‍റെ സ്കൂ​ട്ട​റും ചാ​യ കു​ടി​ക്കാ​ൻ വ​ന്ന​വ​രു​ടെ സൈ​ക്കി​ളു​ക​ളു​മാ​ണ് ത​ക​ർ​ന്ന​ത്.​

കൂ​ടാ​തെ ചെ​റു​ശേ​രി ഭാ​ഗം സ്വ​ദേ​ശി കു​ഞ്ഞു​കൃ​ഷ്ണ​പി​ള്ള​യു​ടെ പെ​ട്ടി​ക്ക​ട​യും ത​ക​ർ​ന്നു.​ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് വ​രു​ന്ന​ത് ക​ണ്ട് അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന​വ​ർ ഓ​ടി മാ​റി​യ​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി.

അ​പ​ക​ട​ത്തെ തു​ട​ർ​ന്നു ലോ​റി ഡ്രൈ​വ​ർ ത​മി​ഴ്നാ​ട് സ്വ​ദേ​ശി ശെ​ൽ​വ​ത്തി​ന് പ​രി​ക്കേ​റ്റു.

Related posts

Leave a Comment