കെ​ട്ടു​ക​ഥ​ക​ൾ വി​ശ്വ​സി​ക്ക​രു​ത്, ലോ​ക്ഡൗ​ൺ ഉ​ണ്ടാ​കി​ല്ലെ​ന്ന് കേ​ന്ദ്രം

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ലോ​ക്ഡൗ​ൺ ഉ​ണ്ടാ​കി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി കേ​ന്ദ്രം. കെ​ട്ടു​ക​ഥ​ക​ൾ വി​ശ്വ​സി​ക്ക​രു​ത്. ലോ​ക്ഡൗ​ണി​നു​ള്ള ഒ​രു സാ​ഹ​ച​ര്യ​വും ഇ​ല്ലെ​ന്നും അ​ഭ്യൂ​ഹ​ങ്ങ​ൾ അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്നും കേ​ന്ദ്രം വ്യ​ക്ത​മാ​ക്കു​ന്നു.

രാ​ജ്യ​ത്ത് വീ​ണ്ടും ലോ​ക്ഡൗ​ൺ ന​ട​പ്പി​ലാ​ക്കു​ന്നു എ​ന്ന വി​ധ​ത്തി​ലു​ള​ള പ്ര​ച​ാര​ണ​ങ്ങ​ൾ വ്യാ​പ​ക​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തുനി​ന്നു​ള്ള വി​ശ​ദീ​ക​ര​ണം.

രാ​ജ്യ​ത്ത് എ​ന​ർ​ജി ലോ​ക്ഡൗ​ൺ ഉ​ണ്ടാ​കു​മെ​ന്നു​ള്ള വ്യാ​പ​ക​മാ​യ പ്ര​ച​ര​ണ​മാ​ണ് ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. പ്ര​ത്യേ​കി​ച്ച് പാ​ർ​ല​മെ​ന്‍റിൽ പ​ശ്ചി​മേ​ഷ്യ​ൻ യു​ദ്ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​സ്താ​വ​ന പ്ര​ധാ​ന​മ​ന്ത്രി ഇ​രു​സ​ഭ​ക​ളി​ലും ന​ട​ത്തു​മ്പോ​ൾ ലോ​ക് ഡൗ​ൺ കാ​ല​ത്ത് എ​ന്ന പോ​ലെ രാ​ജ്യം സം​സ്ഥാ​ന​ത്തും അ​തു​പോ​ലെ ത​ന്നെ കേ​ന്ദ്ര​ത്തി​ന്‍റെയും അ​ധി​കൃ​ത​ർ ഒ​റ്റ​ക്കെ​ട്ടാ​യി നി​ന്നു​കൊ​ണ്ട് ഈ ​പ്ര​തി​സ​ന്ധി​യെ ത​ര​ണം ചെ​യ്യ​ണം.

പ്ര​ത്യേ​കി​ച്ച് യു​ദ്ധം ഏ​റെ​നാ​ൾ നീ​ണ്ടു​നി​ൽ​ക്കു​ക​യാ​ണെ​ങ്കി​ൽ അ​ത് വ​ലി​യ തോ​തി​ലു​ള്ള പ്ര​ത്യാ​ഘാ​തം ഏ​റെ നാ​ൾ നി​ല​നി​ൽ​ക്കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ്രസ്താവന നടത്തിയിരുന്നു.

Related posts

Leave a Comment