ലോ​ക്ക്ഡൗ​ൺ വ​രു​മോ..? നി​ർ​ണാ​യ​ക സ​ർ​വ​ക​ക്ഷി യോ​ഗം ഇ​ന്ന്; നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ടു​പ്പി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പും ജി​ല്ലാ ക​ല​ക്ട​ര്‍​മാ​രും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ഇ​ന്ന് സ​ര്‍​വ​ക​ക്ഷി​യോ​ഗം ന​ട​ക്കും.

ലോ​ക്ഡൗ​ണി​നോ​ട് പു​റ​മേ ആ​രു യോ​ജി​ക്കു​ന്നി​ല്ലെ​ങ്കി​ലും ലോ​ക്ഡൗ​ൺ വേ​ണ​മെ​ന്ന ആ​വ​ശ്യം യോ​ഗ​ത്തി​ൽ എ​ല്ലാ ക​ക്ഷി​ക​ളും ഉ​ന്ന​യി​ച്ചാ​ൽ സി​പി​എം പി​ന്തു​ണ​ച്ചേ​ക്കും.

ലോ​ക്ഡൗ​ൺ ഒ​ഴി​വാ​ക്കി പ​ര​സ്പ​ര സ​ന്പ​ർ​ക്കം കു​റ​യ്ക്കു​ന്ന ത​ര​ത്തി​ലു​ള്ള ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​നെ​പ്പ​റ്റി​യാ​ണ് സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ന്ന​ത്.

മു​ഖ്യ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഓ​ണ്‍​ലൈ​നാ​യി ഇ​ന്ന് വൈ​കു​ന്നേ​രം 4.30 നാ​ണ് സ​ര്‍​വ​ക​ക്ഷി​യോ​ഗം.

ജി​ല്ലാ ക​ള​ക്ട​ർ​മാ​രും ഡി​ജി​പി​യും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും. നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ടു​പ്പി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പും ജി​ല്ലാ ക​ല​ക്ട​ര്‍​മാ​രും ഇ​ന്ന​ലെ ന​ട​ന്ന യോ​ഗ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

കോ​വി​ഡ് അ​തി​രൂ​ക്ഷ​മാ​യു​ള്ള തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ല്‍ ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ന​ട​പ്പാ​ക്ക​ണ​മെ​ന്നു ഇ​ന്ന​ലെ ജി​ല്ലാ ഭ​ര​ണ​കൂ​ടം സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് നി​ര്‍​ദേ​ശം ന​ല്കി​യി​രു​ന്നു.

തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ല്‍ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ പ്ര​തി​ദി​നം വ​ന്‍ വ​ര്‍​ധ​ന​യാ​ണു റി​പ്പോ​ര്‍​ട്ട് ചെ​യ​തി​രി​ക്കു​ന്ന​ത്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ഭാ​ഗീ​ക ലോ​ക്ക്ഡൗ​ണ്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യാ​നാ​യാ​ണ് ഇ​ന്ന് സ​ര്‍​വ​ക​ക്ഷി​യോ​ഗം വി​ളി​ച്ചി​രി​ക്കു​ന്ന​ത്. സ​ര്‍​വ​ക​ക്ഷി​യോ​ഗ തീ​രു​മാ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ തു​ട​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​ണ് സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം.

Related posts

Leave a Comment