ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് വരുന്നു; സർക്കാരിന്‍റെ നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ ഇൻസ്റ്റഗ്രാം റീലുമായി ബിജെപി

അ​ടു​ത്ത വ​ർ​ഷം ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കെ കൂ​ടു​ത​ൽ പേ​രെ പാ​ർ​ട്ടി​യു​മാ​യി അ​ടു​പ്പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളു​മാ​യി ബി​ജെ​പി.

സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്ഫോ​മാ​യ ഇ​ൻ​സ്റ്റ​ഗ്രാ​മി​നെ​യാ​ണ് ഇ​തി​നാ​യി പാ​ർ​ട്ടി കൂ​ട്ടു​പി​ടി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ന്‍​സ്റ്റ​ഗ്രാം റീ​ലു​ക​ളി​ലൂ​ടെ പ്ര​ചാ​ര​ണം ശ​ക്ത​മാ​ക്കാ​നാ​ണ് തീ​രു​മാ​നം.

ചെ​റു​പ്പ​ക്കാ​ർ​ക്കി​ട​യി​ൽ വ​ൻ​സ്വാ​ധീ​ന​മാ​ണ് ഇൻസ്റ്റഗ്രാം റീ​ലു​ക​ൾ​ക്കു​ള്ള​ത്. ഇ​ന്ത്യ​യി​ലെ ഗ്രാ​മ​ങ്ങ​ളി​ൽ വ​രെ ഇ​ൻ​സ്റ്റ​ഗ്രാ​മി​ന് സ്വാ​ധീ​നം ഉ​ണ്ടാ​യ​ത് റീ​ൽ​സു​ക​ൾ വ​ഴി​യാ​ണെ​ന്നും മോ​ദി സ​ര്‍​ക്കാ​രി​ന്‍റെ നേ​ട്ട​ങ്ങ​ൾ ജ​ന​ങ്ങ​ളെ അ​റി​യി​ക്കു​ന്ന​തി​ന് ഇ​ത് പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​ണ് ഉ​ദ്ദേ​ശ​മെ​ന്നും പാ​ർ​ട്ടി വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്നു.

ഇ​തി​നെ പ്ര​ചാ​ര​ണ​ത്തി​നാ​യി മു​ത​ൽ​കൂ​ട്ടു​ക​യാ​ണ് ല​ക്ഷ്യം. ഇ​ത് സം​ബ​ന്ധി​ച്ച് ബി​ജെ​പി സോ​ഷ്യ​ല്‍​മീ​ഡി​യ ത​ല​വ​ന്‍ സം​സ്ഥാ​ന യൂ​ണി​റ്റു​ക​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

ഒ​രു ദി​വ​സം നീ​ണ്ടു​നി​ന്ന ശി​ല്‍​പ്പ​ശാ​ല​യി​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.​ഫേ​സ്ബു​ക്ക്, ട്വി​റ്റ​ര്‍, ഇ​ന്‍​സ്റ്റാ​ഗ്രാം തു​ട​ങ്ങി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ല്‍ ഇ​തു​വ​രെ ബി​ജെ​പി ന​ട​ത്തി​യ പ്ര​ക​ട​നം ശി​ല്‍​പ്പ​ശാ​ല​യി​ല്‍ വി​ല​യി​രു​ത്തി.

ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ജെ ​പി ന​ദ്ദ, ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബി ​എ​ല്‍ സ​ന്തോ​ഷ് എ​ന്നി​വ​രും ശി​ല്‍​പ്പ​ശാ​ല​യി​ല്‍ പ​ങ്കെ​ടു​ത്തി​രു​ന്നു. ബി​ജെ​പി എം​പി​മാ​ര്‍​ക്കും അ​വ​രു​ടെ സോ​ഷ്യ​ല്‍​മീ​ഡി​യ മാ​നേ​ജ​ര്‍​മാ​ര്‍​ക്കു​മു​ള്ള വ​ര്‍​ക്ക്‌​ഷോ​പ്പും ഉ​ണ്ട്.

അ​തേ​സ​മ​യം സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ലൂ​ടെ ശ​ക്ത​മാ​യ പ്ര​ചാ​ര​ണം ന​ട​ത്തു​ന്പോ​ൾ ഭാ​ഷ​യി​ലും ഉ​ള്ള​ട​ക്ക​ത്തി​ലും വി​ധേ​യ​ത്വം പാ​ലി​ക്ക​ണ​മെ​ന്നും നേ​തൃ​ത്വം നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

Related posts

Leave a Comment