വൈകിവരുന്ന ഉത്തരവാദിത്വം..! റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ സുരക്ഷ ശക്തമാക്കി; യാ​ത്ര​ക്കാ​രു​ടെ എ​ല്ലാ ല​ഗേ​ജു​ക​ളും പ​രി​ശോ​ധിക്കുന്നു


സി​ആ​ർ​പി​എ​ഫ്, ആ​ർ​പി​എ​ഫ്, ലോ​ക്ക​ൽ പോ​ലീ​സ് എ​ന്നി​വ​ർ സം​യു​ക്ത​മാ​യാ​ണ് സു​ര​ക്ഷ ചു​മ​ത​ല നി​ർ​വ​ഹി​ക്കു​ന്ന​ത്
തി​രു​വ​ന​ന്ത​പു​രം: കോ​ഴി​ക്കോ​ട് ട്രെ​യി​ൻ തീ​വ​യ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന​ത്തെ റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലും ട്രെ​യി​നു​ക​ളി​ലും റെ​യി​ൽ​വെ സ്ഥി​രം സു​ര​ക്ഷ ശ​ക്ത​മാ​ക്കി. സി​ആ​ർ​പി​എ​ഫ്, ആ​ർ​പി​എ​ഫ്, ലോ​ക്ക​ൽ പോ​ലീ​സ് എ​ന്നി​വ​ർ സം​യു​ക്ത​മാ​യാ​ണ് സു​ര​ക്ഷ ചു​മ​ത​ല നി​ർ​വ​ഹി​ക്കു​ന്ന​ത്.

ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും പരിശോധനയിൽ പങ്കെടുക്കും. പ്ര​ധാ​ന​പ്പെ​ട്ട റെ​യി​ൽവേ സ്റ്റേ​ഷ​നു​ക​ളി​ലും ട്രെ​യി​നു​ക​ളി​ലും യൂ​ണി​ഫോ​മി​ലും മ​ഫ്ടി​യി​ലും ഉ​ൾ​പ്പെ​ടെ പോ​ലീ​സി​നെ വി​ന്യ​സി​ച്ചാ​ണ് പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ന്ന​ത്.

ട്രെ​യി​നി​ൽ സ​ഞ്ച​രി​ക്കു​ന്ന യാ​ത്ര​ക്കാ​രു​ടെ എ​ല്ലാ ല​ഗേ​ജു​ക​ളും പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണ്. പാ​ർ​സ​ലു​ക​ൾ തു​റ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്.

സം​ശ​യ​മു​ള്ള യാ​ത്ര​ക്കാ​രെ​യെ​ല്ലാം പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണ്. എ​ല്ലാ റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലും ബോ​ധ​വ​ത്കര​ണ അ​നൗ​ണ്‍​സ്മെ​ന്‍റു​ക​ളും ന​ട​ത്തി വ​രി​ക​യാ​ണ്.

സ​മ​യ​ബ​ന്ധി​ത​മാ​യി കൂ​ടു​ത​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ സി​സി​ടി​വി കാ​മ​റ​ക​ൾ സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ഉൗ​ർ​ജി​ത​മാ​ക്കി​യെ​ന്നാ​ണ് ആ​ർ​പി​എ​ഫ് വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്.

ആ​ർ​പി​എ​ഫ്, സി​ആ​ർ​പി​എ​ഫ്, ലോ​ക്ക​ൽ പോ​ലീ​സ് എ​ന്നി​വ​രു​ടെ പ​രി​ശോ​ധ​ന​ക​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ന് ഓ​രോ മേ​ഖ​ല​ക​ളി​ലും കോ​ർ​ഡി​നേ​ഷ​ൻ ഓ​ഫീ​സ​ർ​മാ​രെ​യും നി​യ​മി​ച്ചി​രി​ക്കു​ക​യാ​ണ്.

Related posts

Leave a Comment