ക​ണ്ണ​നു നേ​ദി​ക്കാ​ൻ ക​ദ​ളി​പ്പ​ഴം, ക​ണ്ഠ​ത്തി​ല​ണി​യു​വാ​ൻ… ഗു​രു​വാ​യൂ​ര​പ്പ​ന് സ​മ്മാ​ന​മാ​യി 12 പ​വ​ന്‍റെ ര​ണ്ട് സ്വ​ർ​ണ മാ​ല​ക​ൾ സ​മ്മാ​നി​ച്ച് ശി​വ​കു​മാ​റും കു​ടും​ബ​വും

തൃ​ശൂ​ർ: ഗു​രു​വാ​യൂ​ര​പ്പ​ന് സ​മ്മാ​ന​മാ​യി 12 പ​വ​ന്‍റെ ര​ണ്ട് സ്വ​ർ​ണ മാ​ല​ക​ൾ സ​മ​ർ​പ്പി​ച്ച് കാ​ര​ക്കാ​ട്ട് റോ​ഡ് ശ്രീ​നി​ധി ഇ​ല്ല​ത്ത് എ. ​ശി​വ​കു​മാ​റും കു​ടും​ബ​വും. ല​ക്ഷ്മി​ദേ​വി​യു​ടെ രൂ​പം ആ​ലേ​ഖ​നം ചെ​യ്ത് മു​ത്തു​ക​ള്‍ അ​ടു​ക്കു​ക​ള്‍ പോ​ലെ ചേ​ര്‍​ത്ത ലോ​ക്ക​റ്റോ​ടു കൂ​ടി​യ 57 ഗ്രാ​മി​ന്‍റെ സ്വ​ര്‍​ണ​മാ​ല​യും ഗ​ണ​പ​തി രൂ​പം മു​ദ്ര​ണം ചെ​യ്ത ലോ​ക്ക​റ്റോ​ടു കൂ​ടി​യ 41 ഗ്രാ​മി​ന്‍റെ മ​റ്റൊ​രു മാ​ല​യു​മാ​ണ് സ​മ​ര്‍​പ്പി​ച്ച​ത്.

ക്ഷേ​ത്രം ഡ​പ്യൂ​ട്ടി അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ പ്ര​മോ​ദ് ക​ള​രി​ക്ക​ല്‍ വ​ഴി​പാ​ടു​കാ​രി​ല്‍ നി​ന്നും മാ​ല​ക​ള്‍ ഏ​റ്റു​വാ​ങ്ങി ര​സീ​ത് ന​ല്‍​കി. നേ​ര​ത്തെ വ​ജ്ര കി​രീ​ട​വും സ്വ​ര്‍​ണ​മാ​ല​ക​ളും ശി​വ​കു​മാ​ര്‍ ഗു​രു​വാ​യൂ​ര​പ്പ​ന് സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment