സം​സ്ഥാ​ന ബ​ജ​റ്റ് 29ന്​; റ​​ബ​​ര്‍, നെ​​ല്ല് താ​​ങ്ങു​​വി​​ല വ​​ര്‍​ധ​​ന​​യി​​ൽ പ്ര​​തീ​​ക്ഷയർപ്പിച്ച് കർഷകർ

കോ​​ട്ട​​യം: സം​​സ്ഥാ​​ന ബ​​ജ​​റ്റി​​ലാ​​ണ് ജി​​ല്ല​​യു​​ടെ പ്ര​​തീ​​ക്ഷ. പ​​തി​​ന​​ഞ്ചാം നി​​യ​​മ​​സ​​ഭ​​യു​​ടെ അ​​വ​​സാ​​ന​​സ​​മ്മേ​​ള​​നം 20ന് ​​ആ​​രം​​ഭി​​ക്കും. 32 ദി​​വ​​സം നീ​​ളു​​ന്ന സ​​മ്മേ​​ള​​ന​​ത്തി​​ല്‍ 29നാ​​ണ് ബ​​ജ​​റ്റ് അ​​വ​​ത​​ര​​ണം. റ​​ബ​​ര്‍, നെ​​ല്ല് താ​​ങ്ങു​​വി​​ല വ​​ര്‍​ധ​​ന​​യി​​ലാ​​ണ് പ്ര​​തീ​​ക്ഷ. റ​​ബ​​ര്‍ കി​​ലോ​​യ്ക്ക് 250 രൂ​​പ താ​​ങ്ങു​​വി​​ല പ്ര​​ക​​ട​​ന​​പ​​ത്രി​​ക​​യി​​ല്‍ പ്ര​​ഖ്യാ​​പി​​ച്ച സ​​ര്‍​ക്കാ​​ര്‍ അ​​ത് ന​​ട​​പ്പാ​​ക്കി​​യി​​ല്ല. മാ​​ത്ര​​വു​​മ​​ല്ല അ​​ഞ്ചു ബ​​ജ​​റ്റു​​ക​​ളി​​ല്‍ വ​​ക​​യി​​രു​​ത്തി​​യ 2500 കോ​​ടി രൂ​​പ​​യി​​ല്‍ 50 കോ​​ടി രൂ​​പ മാ​​ത്ര​​മാ​​ണ് പ​​ദ്ധ​​തി​​യി​​ല്‍ ആ​​കെ വി​​നി​​യോ​​ഗി​​ച്ച​​ത്.

ഒ​​രു കി​​ലോ റ​​ബ​​റി​​ന് 250 രൂ​​പ വി​​ല നി​​ശ്ച​​യി​​ക്കു​​മെ​​ന്നും പ​​തി​​നാ​​റി​​നം പ​​ച്ച​​ക്ക​​റി പ​​ഴ​​വ​​ര്‍​ഗ സാ​​ധ​​ന​​ങ്ങ​​ള്‍ ക​​ര്‍​ഷ​​ക​​രി​​ല്‍​നി​​ന്നു ന്യാ​​യ​​വി​​ല​​യ്ക്ക് സം​​ഭ​​രി​​ക്കു​​മെ​​ന്നും ക​​ര്‍​ഷ​​ക​​ര്‍​ക്ക് പ്ര​​തി​​വ​​ര്‍​ഷം 5000 രൂ​​പ​​യി​​ല്‍ കു​​റ​​യാ​​ത്ത പെ​​ന്‍​ഷ​​ന്‍ ന​​ല്‍​കാ​​നു​​ള്ള പ​​ദ്ധ​​തി ക​​ര്‍​ഷ​​ക ക്ഷേ​​മ​​നി​​ധി ബോ​​ര്‍​ഡി​​ലൂ​​ടെ ന​​ട​​പ്പി​​ലാ​​ക്കു​​മെ​​ന്ന​​തു​​മ​​ട​​ക്കം എ​​ല്‍​ഡി​​എ​​ഫ് തെ​​ര​​ഞ്ഞെ​​ടു​​പ്പു പ്ര​​ക​​ട​​ന​​പ​​ത്രി​​ക​​യി​​ല്‍ ഒ​​ന്നും ന​​ട​​പ്പാ​​യി​​ല്ല.

നാ​​ലു വ​​ര്‍​ഷ​​ങ്ങ​​ളി​​ല്‍ 180 രൂ​​പ​​യാ​​യി​​രു​​ന്ന താ​​ങ്ങു​​വി​​ല ത​​ദ്ദേ​​ശ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന് തൊ​​ട്ടു​​മു​​ന്‍​പാ​​ണ് 200 രൂ​​പ​​യാ​​യി ഉ​​യ​​ര്‍​ത്തി​​യ​​ത്. എ​​ന്നാ​​ല്‍ ഈ ​​തു​​ക ഇ​​പ്പോ​​ഴും ല​​ഭി​​ച്ചു​​തു​​ട​​ങ്ങി​​യി​​ട്ടി​​ല്ല. നെ​​ല്ല് സം​​ഭ​​ര​​ണം സ​​ഹ​​ക​​ര​​ണ ഏ​​ജ​​ന്‍​സി​​ക​​ളെ ഏ​​ല്‍​പ്പി​​ക്കു​​മെ​​ന്നു പ​​റ​​യു​​മ്പോ​​ഴും നെ​​ല്ലു​​സം​​ഭ​​ര​​ണ​​ത്തി​​ന് ആ​​വ​​ശ്യ​​മു​​ള്ള തു​​ക മു​​ന്‍​കൂ​​ട്ടി വ​​ക​​യി​​രു​​ത്താ​​ന്‍ സ​​ര്‍​ക്കാ​​രി​​ന് ക​​ഴി​​യു​​ന്നി​​ല്ല.

ജി​​ല്ല​​യി​​ല്‍ ആ​​റ് റോ​​ഡു​​ക​​ള്‍​ക്കും നാ​​ല് വ​​ലി​​യ പാ​​ല​​ങ്ങ​​ള്‍​ക്കും നി​​ര്‍​മാ​​ണ അ​​നു​​മ​​തി​​യാ​​യി​​ട്ടു​​ണ്ട്. ഇ​​തി​​നു​​ള്ള പ​​ണം ബ​​ജ​​റ്റി​​ല്‍ എ​​ത്ര​​യു​​ണ്ടാ​​കും എ​​ന്ന​​തും പ്ര​​ധാ​​ന​​മാ​​ണ്. തെ​​ര​​ഞ്ഞെ​​ടു​​പ്പ് മു​​ന്നി​​ല്‍​ക്ക​​ണ്ട് ഭ​​ര​​ണ​​ക​​ക്ഷി​​ക്ക് മ​​ന്ത്രി​​മാ​​രും എ​​ല്‍​എ​​ല്‍​എ​​മാ​​രു​​മു​​ള്ള മ​​ണ്ഡ​​ല​​ങ്ങ​​ള്‍​ക്ക് വ​​ലി​​യ പ​​രി​​ഗ​​ണ​​ന​​യു​​ണ്ടാ​​കു​​മെ​​ന്നാ​​ണ് സൂ​​ച​​ന. എ​​ന്നാ​​ല്‍ ഭ​​ര​​ണ​​മാ​​റ്റ​​മു​​ണ്ടാ​​യാ​​ല്‍ നി​​ല​​വി​​ലെ പ്ര​​ഖ്യാ​​പ​​ന​​ങ്ങ​​ള്‍ അ​​പ്ര​​സ​​ക്ത​​മാ​​യി മാ​​റും.

ജി​​ല്ല​​യു​​ടെ വി​​ക​​സ​​ന കു​​തി​​പ്പി​​ന് വ​​ഴി​​യൊ​​രു​​ക്കും എ​​ന്നു പ്ര​​തീ​​ക്ഷി​​ച്ച ശ​​ബ​​രി വി​​മാ​​ന​​ത്താ​​വ​​ളം പ​​ദ്ധ​​തി ഏ​​റെ​​ക്കു​​റെ അ​​നി​​ശ്ചി​​ത​​ത്വ​​ത്തി​​ലാ​​യി. ഇ​​തി​​ല്‍ സ​​ര്‍​ക്കാ​​രി​​ന്‍റെ പി​​ടി​​പ്പു​​കേ​​ടും വീ​​ഴ്ച​​ക​​ളു​​മാ​​യി​​രു​​ന്നു കാ​​ര​​ണം. 28 വ​​ര്‍​ഷം പ​​ഴ​​ക്ക​​മു​​ള്ള ശ​​ബ​​രി റെ​​യി​​ല്‍ പ​​ദ്ധ​​തി യാ​​ഥാ​​ര്‍​ഥ്യ​​മാ​​കു​​മോ എ​​ന്ന​​തും ഈ ​​ബ​​ജ​​റ്റി​​ല്‍ അ​​റി​​യാം. കാ​​ല​​ടി മു​​ത​​ല്‍ പി​​ഴ​​ക് വ​​രെ വേ​​ര്‍​തി​​രി​​ച്ച സ്ഥ​​ലം വി​​ല​​യ്ക്ക് വാ​​ങ്ങി റെ​​യി​​ല്‍​വേ വ​​കു​​പ്പി​​നെ ഏ​​ല്‍​പ്പി​​ച്ചാ​​ല്‍ പാ​​ത നി​​ര്‍​മാ​​ണം വൈ​​കി​​ല്ലെ​​ന്ന് കേ​​ന്ദ്രം ആ​​വ​​ര്‍​ത്തി​​ക്കു​​ന്നു.

സ്ഥ​​ലം വാ​​ങ്ങാ​​നും അ​​ടി​​സ്ഥാ​​ന സൗ​​ക​​ര്യ​​ങ്ങ​​ള്‍ ഒ​​രു​​ക്കാ​​നും​​ആ​​വ​​ശ്യ​​മാ​​യ തു​​ക ബ​​ജ​​റ്റി​​ലു​​ണ്ടാ​​കു​​ന്നി​​ല്ലെ​​ങ്കി​​ല്‍ ശ​​ബ​​രി റെ​​യി​​ല്‍​വേ​​യും ക​​ട​​ലാ​​സി​​ല്‍ ഒ​​തു​​ങ്ങും. കു​​മ​​ര​​കം ടൂ​​റി​​സം ല​​ക്ഷ്യ​​മാ​​ക്കി വേ​​മ്പ​​നാ​​ട്ട് കാ​​യ​​ലി​​ന്‍റെ ആ​​ഴം കൂ​​ട്ടാ​​ന്‍ 2023 ബ​​ജ​​റ്റി​​ല്‍ 108 കോ​​ടി രൂ​​പ അ​​നു​​വ​​ദി​​ച്ചെ​​ങ്കി​​ലും പ​​ദ്ധ​​തി ന​​ട​​പ്പാ​​യി​​ല്ല.

വ​​ന​​യോ​​ര​​മേ​​ഖ​​ല​​യി​​ലെ വ​​ന്യ​​മൃ​​ഗ അ​​തി​​ക്ര​​മം ത​​ട​​യാ​​ന്‍ മു​​ന്‍ ബ​​ജ​​റ്റു​​ക​​ളി​​ല്‍ തു​​ച്ഛ​​മാ​​യ തു​​ക​​യാ​​ണ് വ​​ക​​യി​​രു​​ത്തി​​യ​​ത്. മാ​​ത്ര​​വു​​മ​​ല്ല ന​​ട​​പ്പാ​​ക്കി​​യ പ​​ദ്ധ​​തി​​ക​​ളൊ​​ന്നും വി​​ജ​​യം ക​​ണ്ട​​തു​​മി​​ല്ല. ഏ​​റ്റു​​മാ​​നൂ​​ര്‍ സി​​വി​​ല്‍ സ്റ്റേ​​ഷ​​ന്‍ പ്ര​​ഖ്യാ​​പ​​ന​​വും തു​​ക വ​​ക​​യി​​രു​​ത്ത​​ലും ബ​​ജ​​റ്റി​​ല്‍ രേ​​ഖ​​യാ​​യ​​തു മാ​​ത്രം.

Related posts

Leave a Comment