വാഹനങ്ങളും പോലീസ് ബാരിക്കേഡുകളും തകര്‍ത്ത് ലോറി പാഞ്ഞു; സിനിമാസ്റ്റൈലില്‍ പിന്നാലെ പോലീസും; ഒടുവില്‍…

കൂ​ത്തു​പ​റ​മ്പ്: കാ​റി​ലും പോ​ലീ​സ് ജീ​പ്പി​ലും ഇ​ടി​ച്ചും വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ സ്ഥാ​പി​ച്ച ബാ​രി​ക്കേ​ഡു​ക​ള്‍ ഇ​ടി​ച്ചു​ത​ക​ര്‍​ത്തും നി​ര്‍​ത്താ​തെ​പോ​യ നാ​ഷ​ണ​ല്‍ പെ​ര്‍​മി​റ്റ് ലോ​റി പോ​ലീ​സ് പി​ന്തു​ട​ര്‍​ന്ന് പി​ടി​കൂ​ടി.

തൊ​ക്കി​ല​ങ്ങാ​ടി​യി​ല്‍ വ​ച്ച് കാ​റി​ലി​ടി​ച്ച​ശേ​ഷം നി​ര്‍​ത്താ​തെ​പോ​യ ലോ​റി​യെ നെ​ടും​പൊ​യി​ലി​ല്‍ വ​ച്ച് കൂ​ത്തു​പ​റ​മ്പ്, ക​ണ്ണ​വം, പേ​രാ​വൂ​ര്‍ സ്റ്റേ​ഷ​നു​ക​ളി​ലെ പോ​ലീ​സു​കാ​ര്‍ ചേ​ര്‍​ന്നാ​ണു പി​ടി​കൂ​ടി​യ​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

മൂ​ര്യാ​ട് ഭാ​ഗ​ത്തു​നി​ന്ന് ഒ​രാ​ള്‍ മ​ദ്യ​പി​ച്ച​നി​ല​യി​ല്‍ ലോ​റി ഡ്രൈ​വു​ചെ​യ്ത് വ​രു​ന്നു​ണ്ടെ​ന്ന വി​വ​രം കൂ​ത്തു​പ​റ​മ്പ് പോ​ലീ​സി​ന് ല​ഭി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സെ​ത്തു​ക​യും ഡ്രൈ​വ​റോ​ട് ലോ​റി സ്റ്റേ​ഷ​നി​ലെ​ത്തി​ക്കാ​ന്‍ പ​റ​ഞ്ഞെ​ങ്കി​ലും പോ​ലീ​സി​ന്‍റെ ക​ണ്ണു​വെ​ട്ടി​ച്ച് ഡ്രൈ​വ​ര്‍ ലോ​റി​യു​മാ​യി തൊ​ക്കി​ല​ങ്ങാ​ടി ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു.

ലോ​റി തൊ​ക്കി​ല​ങ്ങാ​ടി​യി​ല്‍ വ​ച്ച് റോ​ഡി​നു​കു​റു​കേ പോ​ലീ​സ് സ്ഥാ​പി​ച്ച ബാ​രി​ക്കേ​ഡ് ഇ​ടി​ച്ചു​ത​ക​ര്‍​ക്കു​ക​യും നാ​നോ കാ​റി​ല്‍ ഇ​ടി​ക്കു​ക​യും ചെ​യ്ത​ശേ​ഷം നി​ര്‍​ത്താ​തെ​പോ​കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് കൂ​ത്തു​പ​റ​മ്പ് പോ​ലീ​സ് ലോ​റി​യെ പി​ന്തു​ട​ര്‍​ന്നു. ചി​റ്റാ​രി​പ്പ​റ​മ്പി​ലും ക​ണ്ണ​വ​ത്തും റോ​ഡി​നു​കു​റു​കേ പോ​ലീ​സ് സ്ഥാ​പി​ച്ച ബാ​രി​ക്കേ​ഡു​ക​ളും ലോ​റി ഇ​ടി​ച്ചു​തെ​റി​പ്പി​ച്ചു.

വി​വ​ര​മ​റി​ഞ്ഞ് ലോ​റി​യെ പി​ടി​കൂ​ടാ​ന്‍ റോ​ഡി​നു​കു​റു​കേ ഇ​ട്ട ക​ണ്ണ​വം പോ​ലീ​സി​ന്‍റെ ജീ​പ്പി​ലു​മി​ടി​ച്ച് ലോ​റി നി​ര്‍​ത്താ​തെ മു​ന്നോ​ട്ടു​പോ​യി. പോ​ലീ​സ് കോ​ള​യാ​ട് സ്ഥാ​പി​ച്ച ബാ​രി​ക്കേ​ഡും ത​ക​ര്‍​ത്ത ലോ​റി​ ഒ​ടു​വി​ല്‍ നെ​ടും​പൊ​യി​ലി​ല്‍ വ​ച്ച് സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

ലോ​റി​യെ പി​ന്തു​ട​ര്‍​ന്ന കൂ​ത്തു​പ​റ​മ്പ്, ക​ണ്ണ​വം പോ​ലീ​സും വി​വ​ര​മ​റി​ഞ്ഞ​ത്തി​യ പേ​രാ​വൂ​ര്‍ പോ​ലീ​സും ചേ​ര്‍​ന്നാ​ണ് ലോ​റി ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഡ്രൈ​വ​ര്‍ ക​ണ്ണ​വം സ്വ​ദേ​ശി ദി​പു​മോ​ന്‍ മു​ട്ട​ത്തി​നെ കൂ​ത്തു​പ​റ​മ്പ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഡ്രൈ​വ​ര്‍ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment