2.5 മി​ല്യ​ണ്‍ യു​എ​സ് ഡോ​ള​റി​ന്‍റെ ലോ​ട്ട​റി​യ​ടി​ച്ചെ​ന്നു പ​റ​ഞ്ഞ്  വി​ശ്വ​സി​പ്പി​ച്ച് ത​ട്ടി​യ​ത് 60 ല​ക്ഷം;​മ​ഹാ​രാഷ്ട്ര​ക്കാ​ര​ൻ പ്ര​തി​യെ കു​ടു​ക്കാൻ സഹായിച്ചത് പോലീസിന്‍റെ ആ തന്ത്രം


കൊ​ച്ചി: വി​ദേ​ശ ലോ​ട്ട​റി അ​ടിച്ചെ​ന്നു തെ​റ്റി​ദ്ധ​രി​പ്പി​ച്ച് 60 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ല്‍ പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​നു​ശേ​ഷം.

മ​ഹാ​രാ​ഷ്ട്ര​യി​ലെ മ​ല്‍​വാ​നി പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞു​വ​ന്ന പ്ര​തി​യെ അ​തി​സാ​ഹ​സി​ക​മാ​യാ​ണു അ​റ​സ്റ്റ് ചെ​യ്ത​ത്.

2012 മു​ത​ലു​ള്ള സിം ​കാ​ര്‍​ഡു​ക​ളു​ടെ ട​വ​ര്‍ ലൊ​ക്കേ​ഷ​നും ബാ​ങ്ക് ഇ​ട​പാ​ടു​ക​ളും ഉ​ള്‍​പ്പെ​ടെ ശേ​ഖ​രി​ച്ചു ന​ട​ത്തി​യ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണു പ്ര​തി കു​ടു​ങ്ങി​യ​ത്.

ഗു​ജ​റാ​ത്തി​ലെ ക​ച്ച് ജി​ല്ല​യി​ലെ ബൂ​ച്ച് ഗ്രാ​മ​ത്തി​ല്‍ ന​വീ​ന്‍ ബാ​ലു​ശാ​ലി(35)​യാ​ണു പി​ടി​യി​ലാ​യ​ത്. 2.5 മി​ല്യ​ണ്‍ യു​എ​സ് ഡോ​ള​ര്‍ വി​ദേ​ശ ലോ​ട്ട​റി അ​ടി​ച്ചു​വെ​ന്നു തെ​റ്റി​ദ്ധ​രി​പ്പി​ച്ച് തൃ​പ്പൂ​ണി​ത്തു​റ സ്വ​ദേ​ശി​നി​യി​ല്‍​നി​ന്നു പ​ണം ത​ട്ടി​യ കേ​സി​ലാ​ണ് അ​റ​സ്റ്റ്.

2012 ലാ​ണു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. സ​ര്‍​വീ​സ് ചാ​ര്‍​ജ്, ടാ​ക്‌​സ് ഇ​ന​ത്തി​ലെ​ന്നു പ​റ​ഞ്ഞു വി​ശ്വ​സി​പ്പി​ച്ച് 60 ല​ക്ഷ​ത്തോ​ളം രൂ​പ കൈ​ക്ക​ലാ​ക്കി​യ​ശേ​ഷ​മാ​ണു പ്ര​തി ഒ​ളി​വി​ല്‍ പോ​യ​തെ​ന്നു അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കു​ന്നു.

ഹി​ല്‍​പ്പാ​ല​സ് പോ​ലീ​സ് ന​ട​ത്തി​വ​ന്ന അ​ന്വേ​ഷ​ണം പി​ന്നീ​ട് 2019 ല്‍ ​കൊ​ച്ചി ക്രൈം ​പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ ആ​രം​ഭി​ച്ച​പ്പോ​ള്‍ സൈ​ബ​ര്‍ പോ​ലീ​സി​നു കൈ​മാ​റു​ക​യാ​യി​രു​ന്നു. ഇ​വ​ര്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ പ്ര​തി കു​ടു​ങ്ങി​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

Related posts

Leave a Comment