കുട്ടികളോ ഞങ്ങള്‍ക്കറിയില്ലല്ലോ ! കുട്ടികള്‍ വേണമെന്ന് ആര്‍ക്കാണ് കൂടുതല്‍ ആഗ്രഹമെന്ന് ചോദ്യത്തിന് എലീനയുടെയും രോഹിതിന്റെയും മറുപടി ഇങ്ങനെ…

നടിയും മോഡലും അവതാരകയുമായെല്ലാം മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ സുന്ദരിയാണ് എലീന പടിക്കല്‍. ബിഗ്‌ബോസിന്റെ രണ്ടാം സീസണിലും താരം ഒരു കൈ നോക്കിയിരുന്നു.

ഇക്കഴിഞ്ഞ ആഗസ്റ്റിലാണ് നീണ്ട കാലത്തെ പ്രണയത്തിന് ഒടുവില്‍ എലീന പടിക്കലും രോഹിത്തും വിവാഹിതര്‍ ആവുന്നത്. ബിഗ്‌ബോസില്‍ വെച്ചായിരുന്നു എലീന തന്റെ പ്രണയം തുറന്നു പറഞ്ഞത്.

എലീനയുടെ വീട്ടുകാര്‍ പോലും അപ്പോഴായിരുന്നു താരത്തിന്റെ പ്രണയം അറിഞ്ഞത്. ഇപ്പോഴിതാ വിവാഹ ശേഷമുള്ള വിശേഷങ്ങള്‍ പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഇരുവരും.

സര്‍പ്രൈസുകള്‍ തരാന്‍ എപ്പോഴും മുന്നില്‍ നില്‍ക്കുന്നത് രോഹിത്താണെന്നാണ് എലീന പറയുന്നത്. ഒരു അഭിമുഖത്തിലാണ് എലീന ഇക്കാര്യം പറഞ്ഞത്.

നല്ലൊരു ലിസണര്‍ ആണ് രോഹിത് എന്നും തന്റെ എന്ത് ആഗ്രഹവും സാധിച്ചു തരുന്ന വ്യക്തിയാണ് കക്ഷിയെന്നും എലീന പറയുന്നു.

വിവാഹം കഴിഞ്ഞു രണ്ടാം ദിവസം രോഹിത് പുറത്തു പോയി തിരികെ എത്തിയപ്പോള്‍ വലിയൊരു സര്‍പ്രൈസ് രോഹിത് നല്‍കി.

ഏകദേശം ഒന്നേകാല്‍ ലക്ഷം രൂപ വിലമതിക്കുന്ന ആപ്പിള്‍ 12 പ്രൊ മാക്‌സാണ് രോഹിത് തനിക്ക് സമ്മാനമായി നല്‍കിയതെന്നും എലീന പടിക്കല്‍ പറയുന്നു.

എന്നാല്‍ സര്‍പ്രൈസ് നല്‍കുന്ന കാര്യത്തില്‍ എലീന അത്ര പോരെന്നാണ് രോഹിതിന്റെ അഭിപ്രായം.കുട്ടികള്‍ വേണമെന്ന് ആര്‍ക്കാണ് കൂടുതല്‍ ആഗ്രഹമെന്നും അവതാരകന്‍ ചോദിക്കുന്നു.

കുട്ടികളോ ഞങ്ങള്‍ക്കറിയില്ലല്ലോ, ഞങ്ങള്‍ കിഡ്‌സ് ആയിട്ട് ഇരിക്കുമ്പോള്‍ എങ്ങനെ കുട്ടികള്‍ എന്നായിരുന്നു എലീനയുടെ മറുപടി.

എന്നാല്‍ രണ്ടു മൂന്നു വര്‍ഷത്തേക്ക് കുഞ്ഞുങ്ങള്‍ എന്ന ചിന്ത രണ്ടാള്‍ക്കും ഉണ്ടാകില്ലെന്നും ഇരുവരും പറഞ്ഞു. വിവാഹ ശേഷം ആദ്യം പോയത് പോണ്ടിച്ചേരിയിലേക്ക് ആയിരുന്നു.

സ്വന്തമായി ഡ്രൈവ് ചെയ്ത് പോവാനാണ് ഇഷ്ടമെന്ന് പറഞ്ഞ് എലീനയായിരുന്നു ആദ്യം കാര്‍ ഡ്രൈവ് ചെയ്തത്.

നേരത്തെ രോഹിത്തിനൊപ്പം പോണ്ടിച്ചേരിയിലേക്ക് പോവാനായി ശ്രമിച്ചെങ്കിലും ആ യാത്ര പാതിവഴിയില്‍ മുടങ്ങുകയായിരുന്നു.

ഹൈദരാബാദില്‍ സെമിനാറിനായി പോവുകയാണെന്നായിരുന്നു അന്ന് പറഞ്ഞത്. ഫോണ്‍ ഓഫായതോടെയായിരുന്നു അമ്മയ്ക്ക് കാര്യം മനസ്സിലായത്.

തിരിച്ച് വീട്ടിലേക്ക് പോവാനായി അമ്മ പറഞ്ഞതോടെ ആ യാത്ര പാതിവഴിയില്‍ നിര്‍ത്തുകയായിരുന്നു. വിവാഹം കഴിഞ്ഞാല്‍ പോണ്ടിച്ചേരിയില്‍ പോയി രോഹിത്തിനൊപ്പമുള്ള സെല്‍ഫി അയച്ച് കൊടുത്ത് അമ്മയോട് പകരം ചെയ്യുമെന്നും എലീന വെളിപ്പെടുത്തിയിരുന്നു.

Related posts

Leave a Comment