മോപ്പെഡില്‍ കയറി സ്റ്റാര്‍ട്ടാക്കാന്‍ തുടങ്ങുന്നതിനിടെ ചക്ക തലയില്‍ വീണ് വയോധികന്‍ മരിച്ചു;മരിച്ചത് ലോട്ടറി വില്‍പ്പനക്കാരന്‍…

ചക്ക തലയില്‍ വീണ് ലോട്ടറി വില്‍പ്പനക്കാരനായ വയോധികന് ദാരുണാന്ത്യം. മോപ്പെഡില്‍ കയറുന്നതിനിടെ ചക്ക തലയില്‍ വീണാണ് കിരാലൂര്‍ ഒരായംപുറത്ത് ശങ്കരന്‍കുട്ടി(67)യാണ് മരിച്ചത്. ആവണൂര്‍ ആല്‍ത്തറ ജംഗ്ഷനില്‍ വച്ച് രാവിലെ 11ന് ആയിരുന്നു സംഭവം.

ചായ കുടിച്ചശേഷം ഹോട്ടലില്‍ നിന്നു പുറത്തിറങ്ങി ബൈക്കില്‍ കയറി സ്റ്റാര്‍ട്ടാക്കാന്‍ തുടങ്ങവെ, റോഡിലേക്കു നീണ്ടു നിന്നിരുന്ന പ്ലാവില്‍ നിന്ന് രണ്ടു ചക്കകള്‍ ഞെട്ടറ്റ് ശങ്കരന്‍കുട്ടിയുടെ തലയിലേക്ക് വീഴുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Related posts