ഗതാഗതനിയമം ലംഘിച്ചെന്നാരോപിച്ച് വണ്ടി തടഞ്ഞ് പതിനേഴു വയസു മാത്രം പ്രായമുള്ള ഡ്രൈവറെ വെടിവെച്ചു കൊന്ന് ട്രാഫിക് പോലീസ്. ഇതേത്തുടര്‍ന്ന് ഫ്രാന്‍സിലെങ്ങും പ്രതിഷേധം ആളിക്കത്തുകയാണ്. അള്‍ജീരിയന്‍ വംശജനായ നയേല്‍ എം ആണ് കൊല്ലപ്പെട്ടത്. വെടിവെച്ച പോലീസുകാരനെ കസ്റ്റഡിയിലെടുത്തു. വെടിവെക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് പോലീസ് നുണപറയുക കൂടിചെയ്തതോടെ പ്രതിഷേധങ്ങള്‍ അക്രമാസക്തമായി. ഫ്രഞ്ച് പുരുഷ ഫുട്ബോള്‍ടീം ക്യാപ്റ്റന്‍ കിലിയന്‍ എംബാപ്പെ, നടന് ഒമര്‍ സൈ തുടങ്ങി ഒട്ടേറെപ്പേര്‍ പോലീസിനെതിരേ രംഗത്തെത്തി. പ്രതിഷേധക്കാര്‍ ചൊവ്വാഴ്ചരാത്രി നാല്‍പ്പതോളം കാറുകള്‍ കത്തിച്ചു. 24 പോലീസുകാര്‍ക്ക് പരിക്കേറ്റു. 31 പേരെ അറസ്റ്റുചെയ്തെന്ന് ആഭ്യന്തരമന്ത്രി ജെറാള്‍ഡ് ഡര്മനിന് പറഞ്ഞു. പ്രദേശികസമയം ചൊവ്വാഴ്ച പകല്‍ എട്ടരയ്ക്കാണ് രണ്ട് ട്രാഫിക് പോലീസുകാര്‍ വണ്ടിതടഞ്ഞ് നയേലിനെ വെടിവെച്ചുകൊന്നത്. നയേല്‍ തനിക്കുനേരെ കാറോടിച്ചു കയറ്റാന്‍ നോക്കിയതിനാലാണ് വെടിവെച്ചതെന്നാണ് പോലീസുകാരന് പറഞ്ഞത്. എന്നാല്‍, ഇത് പച്ചക്കള്ളമാണെന്ന് വെളിവാക്കുന്ന ദൃശ്യങ്ങള്‍ പിന്നീട് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചു. ദൃശ്യങ്ങള്‍ യഥാര്‍ഥമാണെന്ന് വാര്‍ത്താ…
Read MoreTag: dead
കാണാതായ കുട്ടിയുടെ മൃതദേഹം പുഴയില്‍
കോഴിക്കോട്: ദുരൂഹ സാഹചര്യത്തില്‍ കാണാതായ എട്ടുവയസുകാരന്റെ മൃതദേഹം പുഴയില്‍ കണ്ടെത്തി. താമരശേരി അണ്ടോണ വെള്ളച്ചാല്‍ വി.സി. അഷ്റഫിന്റെ മകന് മുഹമ്മദ് അമീന്റെ (അനു) മൃതദേഹമാണ് വീടിന് സമീപത്തെ പുഴയില്‍ നിന്ന് കണ്ടെത്തിയത്. ഇന്നലെയാണ് ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് കുട്ടിയെ കാണാതായത്. രക്ഷാ പ്രവര്‍ത്തകരും നാട്ടുകാരും നടത്തിയ തെരച്ചിലില്‍ ഇന്നു രാവിലെയാണ് പുഴയില്‍നിന്ന് മൃതദേഹം കണ്ടെത്തിയത്. കൊടുവള്ളി പോലീസ് സ്ഥലത്തെത്തി അനന്തര നടപടികള്‍ സ്വീകരിച്ചു.കുട്ടിയെ കാണാതായ സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
Read Moreഎന്റെ മകനെ ഇനിയാര്‍ക്കും ഭീകരനാക്കാനാവില്ല ! സൈനികനായ മകന്റെ വിയോഗത്തില്‍ വേദനയോടെ ഒരച്ഛന്…
സ്വന്തം ജീവന് നല്‍കിയും രാജ്യത്തെ കാക്കുന്ന ഒരാളെ ആരെങ്കിലും ഭീകരന് എന്നു വിളിച്ചാല്‍ രാജ്യസ്നേഹമുള്ള ഒരാള്‍ക്കും അത് സഹിക്കാനാവില്ല. ഇത്തരത്തില്‍ സ്വന്തം മകനുമേല്‍ ചാര്‍ത്തപ്പെട്ട ഭീകരവാദിപ്പട്ടം 13 മാസത്തിനൊടുവില്‍ അഴിച്ചു മാറ്റപ്പെട്ടതിന്റെ ആശ്വാസം ഈ അച്ഛന് അനുഭവിക്കാനാവില്ല. മന്‍സൂര്‍ അഹമ്മദ് വഗെയ് എന്ന അച്ഛന്റെ രാജ്യസ്നേഹിയായ ആ മകന് ഇന്ന് ഭൂമിയിലില്ല. ദക്ഷിണ കശ്മീരിലെ ഷോപിയാനില്‍ വീട്ടുകാരെ സന്ദര്‍ശിച്ച ശേഷം സേനാ ക്യാംപിലേക്കു മടങ്ങുന്നതിനിടെ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ടെറിട്ടോറിയല്‍ ആര്‍മി റൈഫിള്‍ മാന്‍ ആയ ഷക്കീര്‍ മന്‍സൂറിനെ കാണാതായത്. പിന്നാലെ പലപല അഭ്യൂഹങ്ങളാണ് പ്രചരിച്ചത്. ജന്മനാടിനെ അത്രമേല്‍ സ്നേഹിക്കുന്ന പിതാവിനെ ഏറ്റവും വേദനിപ്പിച്ചത് ഷക്കീര്‍ ഭീകര്‍ക്കൊപ്പം ചേര്‍ന്നെന്ന പ്രചാരണമായിരുന്നു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഷക്കീറിനെക്കുറിച്ച് കൂടുതല്‍ വിവരമൊന്നും കിട്ടിയില്ല. കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിട്ടെന്ന് വാര്‍ത്ത വന്നതോടെ, മണ്‍വെട്ടിയുമായി വീട്ടില്‍ നിന്നിറങ്ങിയ മന്‍സൂര്‍ താഴ്വരയിലുടനീളം തിരച്ചില്‍ നടത്തി. ഒന്നും…
Read Moreകൊച്ചിയില്‍ ട്രാന്‍സ്ജെന്‍ഡറിനെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി ! മരിച്ചത് കോഴിക്കോട് സ്വദേശി;മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കം…
കൊച്ചിയില്‍ ട്രാന്‍ജെന്‍ഡര്‍ വാടക വീട്ടില്‍ മരിച്ച നിലയില്‍.കോഴിക്കോട് സ്വദേശി ശ്രീധന്യ(30)യുടെ മൃതദേഹമാണ് ഇന്നലെ രാത്രിയോടെ കണ്ടെത്തിയത്. വൈറ്റിലയിലാണ് സംഭവം. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ സംഭവത്തില്‍ ദുരൂഹത സംശയിക്കുന്നില്ലെന്നും പോലീസ് വ്യക്തമാക്കി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇവര്‍ പനിയും ഛര്‍ദിയുമായി രോഗാവസ്ഥയിലായിരുന്നു. സമീപത്തു താമസിച്ചിരുന്ന സുഹൃത്തുക്കളാണ് ഭക്ഷണവും മറ്റും എത്തിച്ചു നല്‍കിയിരുന്നത്. കോവിഡ് സംശയത്തെ തുടര്‍ന്ന് വെള്ളിയാഴ്ചയ്ക്കു ശേഷം അവരും എത്തിയിരുന്നില്ല. ഇവര്‍ ആശുപത്രിയില്‍ പോയി ചികിത്സ തേടിയിരുന്നതായും കോവിഡ് പരിശോധന നടത്തിയിരുന്നതായും പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇന്നലെ രാത്രിയില്‍ മൃതദേഹം കണ്ടെത്തിയെങ്കിലും സാങ്കേതിക തടസമുള്ളതിനാല്‍ ഇന്നു രാവിലെയാണ് പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി എറണാകുളം ജനറല്‍ ആശുപത്രിയിലേയ്ക്കു മാറ്റിയിട്ടുണ്ട്.
Read Moreഒന്നിനു പിറകെ ഒന്നായി പതിനൊന്നു മണിക്കൂറിനുള്ളില്‍ കയറിയിറങ്ങിയത് എട്ട് ആശുപത്രികള്‍ ! ഗര്‍ഭിണിക്ക് ദാരുണാന്ത്യം
ഉത്തര്‍പ്രദേശിലെ നോയ്ഡയില് ഗര്‍ഭിണിയായ യുവതി ചികിത്സ കിട്ടാതെ മരിച്ചു. എട്ടു മാസം ഗര്‍ഭിണിയായ മുപ്പതുകാരിയാണ് മരിച്ചത്. പെട്ടെന്ന് രക്തസമ്മര്‍ദം ഉയരുകയും ശ്വാസതടസം നേരിടുകയും ചെയ്തു. ഇതേ തുടര്‍ന്ന് ഉടന്‍ ആശുപത്രിയിലെത്തിക്കാന്‍ വീട്ടുകാര്‍ ശ്രമിക്കുകയായിരുന്നു. സര്‍ക്കാര്‍ ആശുപത്രികളിലടക്കം കയറിയിറങ്ങി. എന്നാല്‍ മതിയായ ചികിത്സ ലഭ്യമായില്ല. പതിനൊന്ന് മണിക്കൂറിനിടെ എട്ട് ആശുപത്രികളില്‍ കയറിയിറങ്ങിയെന്നും ചികിത്സ നിഷേധിക്കപ്പെട്ടതാണ് മരണകാരണമെന്നും യുവതിയുടെ കുടുംബാംഗങ്ങള്‍ ആരോപിച്ചു. ഗൗതമബുദ്ധ നഗര്‍ ജില്ലയിലാണ് സംഭവം. വെള്ളിയാഴ്ച നടന്ന സംഭവത്തില്‍ ജില്ലാഭരണകൂടം ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. ചികിത്സ തേടിയുള്ള യാത്രയില്‍ ആംബുലന്‍സില്‍ വച്ചാണ് യുവതി മരിച്ചത്. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഭര്‍ത്താവ് വിജേന്ദര്‍ സിങ് ആംബുലന്‍സ് സംഘടിപ്പിച്ച് സാധാരണ ചികിത്സ തേടുന്ന ശിവാലിക് ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാല്‍ ചികിത്സ ലഭിച്ചില്ല. ആറ് ആശുപത്രികളിലേക്ക് ഓട്ടോറിക്ഷയിലും രണ്ട് ആശുപത്രികളിലേക്ക് ആംബുലന്‍സിലും പോകുകയായിരുന്നു എന്ന് യുവതിയുടെ വീട്ടുകാര്‍ പറഞ്ഞു. അടിയന്തരമായി ഓക്സിജന്‍…
Read Moreമോപ്പെഡില്‍ കയറി സ്റ്റാര്‍ട്ടാക്കാന്‍ തുടങ്ങുന്നതിനിടെ ചക്ക തലയില്‍ വീണ് വയോധികന് മരിച്ചു;മരിച്ചത് ലോട്ടറി വില്പ്പനക്കാരന്…
ചക്ക തലയില്‍ വീണ് ലോട്ടറി വില്‍പ്പനക്കാരനായ വയോധികന് ദാരുണാന്ത്യം. മോപ്പെഡില്‍ കയറുന്നതിനിടെ ചക്ക തലയില്‍ വീണാണ് കിരാലൂര്‍ ഒരായംപുറത്ത് ശങ്കരന്‍കുട്ടി(67)യാണ് മരിച്ചത്. ആവണൂര്‍ ആല്‍ത്തറ ജംഗ്ഷനില്‍ വച്ച് രാവിലെ 11ന് ആയിരുന്നു സംഭവം. ചായ കുടിച്ചശേഷം ഹോട്ടലില്‍ നിന്നു പുറത്തിറങ്ങി ബൈക്കില്‍ കയറി സ്റ്റാര്‍ട്ടാക്കാന്‍ തുടങ്ങവെ, റോഡിലേക്കു നീണ്ടു നിന്നിരുന്ന പ്ലാവില്‍ നിന്ന് രണ്ടു ചക്കകള്‍ ഞെട്ടറ്റ് ശങ്കരന്‍കുട്ടിയുടെ തലയിലേക്ക് വീഴുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Read Moreബോളിവുഡിനെ ഒരു കാലത്ത് വിറപ്പിച്ച വില്ലന്‍ മഹേഷ് ആനന്ദിനെ മരിച്ച നിലയില്‍ കണ്ടെത്തി ! മൃതദേഹം അഴുകിയ നിലയില്‍; മലയാളം സിനിമകളിലും വില്ലന്‍ വേഷങ്ങളില്‍ തിളങ്ങി;മരണത്തില്‍ ദുരൂഹത !
മുംബൈ: ഒരു കാലത്ത് ബോളിവുഡിനെ കിടുകിടാ വിറപ്പിച്ച വില്ലന്‍ ആനന്ദ്(57) അന്തരിച്ചു. 80കളിലും 90കളിലും നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയ വില്ലന്‍ കഥാപാത്രങ്ങളെ അദ്ദേഹം അനശ്വരമാക്കിയിട്ടുണ്ട്. ഈ വര്‍ഷം ജനുവരിയില്‍ പുറത്തിറങ്ങിയ ഗോവിന്ദ നായകനായ ‘രംഗീല രാജ’ എന്ന ചിത്രത്തില്‍ ആണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. മുംബൈയിലെ വസതിയില്‍ അഴുകിയ നിലയില്‍ ശനിയാഴ്ച്ചയാണ് മൃതദേഹം കണ്ടെത്തുകയായിരുന്നു. മുംബൈയിലെ അന്ധേരിയില്‍ യാരി റോഡിലായിരുന്നു മഹേഷ് താമസിച്ചിരുന്നത്. ഭാര്യ മോസ്കോയിലായിരുന്നതിനാല്‍ നടന് തനിച്ചു കഴിയുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. മരണ കാരണമെന്തെന്ന് വ്യക്തമായിട്ടില്ല. അദ്ദേഹത്തിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൂപ്പര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. നിരവധി ഹിറ്റ് ബോളിവുഡ് ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഷെഹന്‍ഷാ, മജ്ബൂര്, കൂലി നമ്പര്‍ വണ്‍, കുരുക്ഷേത്ര, സ്വര്‍ഗ്, വിജേത, തൂഫാന്, ക്രാന്തിവീര്‍, അകയ്ലാ, ഗദ്ദാര്‍ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ വില്ലനായി. മോഹന്‍ലാലിനൊപ്പം അഭിമന്യൂ ഉള്‍പ്പെടെ ഏതാനും മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.…
Read Moreകള്ളുലോറിയുമായി സ്കൂട്ടര്‍ കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗായിക മഞ്ജുഷ മോഹന്‍ദാസ് അന്തരിച്ചു; വിടവാങ്ങിയത് ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ ശ്രദ്ധേയയായ ഗായിക
കൊച്ചി: കാലടി ശ്രീ ശങ്കരാചാര്യ കോളജിലെ നൃത്ത ഗവേഷണ വിദ്യാർഥിയും ഗായികയുമായ മഞ്ജുഷ മോഹൻദാസ് (27) അന്തരിച്ചു. ഒരാഴ്ച മുന്‍പുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു. ഏഷ്യാനെറ്റ് ചാനലിലെ ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിൽ മത്സരാർഥിയായിരുന്നു. പെരുന്പാവൂർ വളയംചിറങ്ങര സ്വദേശിനിയാണ്. കഴിഞ്ഞ വെള്ളിയാഴ്ച കോളജിലേക്ക് പോകുന്ന വഴി എംസി റോഡിൽ കാലടി താന്നിപ്പുഴയിൽ വച്ച് മിനി ലോറി മഞ്ജുഷ സഞ്ചരിച്ചിരുന്ന സ്കൂട്ടറിലിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ തലക്ക് ഗുരുതരമായി പരിക്കേറ്റ മഞ്ജുഷയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അഞ്ജനയെന്ന വിദ്യാർഥിനിക്കും പരിക്കേറ്റിരുന്നു.
Read More