വാലന്റൈൻസ് ഡേയ്ക്ക് മുന്നോടിയായ് കാമുകിക്കും കാമുകനുമൊക്കെ കൊടുക്കാനുള്ള സമ്മാനങ്ങളും എല്ലാ കമിതാക്കളും സെറ്റ് ചെയ്ത് വച്ചിട്ടുണ്ടായിരിക്കും. നല്ല ത്രില്ലടിച്ച് ഇരിക്കുന്ന സമയത്ത് കാമുകിയെ ഒന്നു കണ്ടാൽകൊള്ളാമെന്ന ആഗ്രഹത്തിൽ കാണാൻ പോയതാണ്. എന്നാൽ പോയത് മാത്രമേ ഓർമയുള്ളൂ. പിന്നെ നടന്ന സംഭവങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
മെട്രോ സ്റ്റേഷനിൽ കാമുകിയെ കാണാൻ എത്തിയതാണ് കാമുകൻ. രണ്ടാളും തമ്മിൽ അവിയെ സംസാരിച്ചുകൊണ്ടിരുന്നപ്പോൾ അപ്രതീക്ഷിതമായി അവിടെ ഒരാളുടെ എൻട്രി എത്തി. അത് മറ്റാരുമല്ലായിരുന്നു, കാമുകന്റെ അമ്മയായിരുന്നു. മകൻ ഒരു പെണ്ണിന്റെ കൈ പിടിച്ച് അവിടെ നിൽക്കുന്നത് കണ്ടതോടെ അമ്മയ്ക്ക് സഹിക്കാൻ കഴിഞ്ഞില്ല. ഉടൻതന്നെ അമ്മ അവിടെ എത്തുകയും മകന്റെയും കാമുകിയുടെയും വിവാഹ നിശ്ചയം നടത്തുകയും ചെയ്തു.
കൈയിൽ കരുതിയ മധുര പലഹാരങ്ങളും പഴങ്ങളും അമ്മ മകനും കാമുകിക്കും നൽകുകയും ആശിർവാദം നൽകി രണ്ടാളെയും അനുഗ്രഹിക്കുകയും ചെയ്തു. തലയിൽ ഷാൾ ഇട്ട് അനുസരണയുള്ള മരുമകളായി പെൺകുട്ടി ഇരിക്കുന്നതും വീഡിയോയിൽ കാണാൻ സാധിക്കും.
ഇതിന്റെ വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് കമന്റുമായി എത്തിയത്. പലരും ഇതൊരു സ്ക്രിപ്റ്റഡ് വീഡിയോ ആണെന്നാണ് പറഞ്ഞത്. ഒരിക്കലും ഒരു പെണ്ണും ഇങ്ങനെ സമ്മതിക്കില്ലെന്നും ആളുകൾ പറഞ്ഞു. അതുപോലെതന്നെ അമ്മയുടെ കൈയിൽ പഴങ്ങൾ കരുതിയിട്ടുണ്ടായിരുന്നു. നേരത്തേ പ്ലാൻ ചെയ്ത കാര്യം ആയതുകൊണ്ടല്ലേ അവർ മധുര പലഹാരങ്ങളും പഴവും ഒക്കെ കരുതിയത് എന്ന് വീഡിയോ കണ്ട പലരും പറഞ്ഞു.
