‘പ്ലാസ്റ്റിക് മഹാമാരി’ ഒഴിവാക്കണം

യാ​​​​​ത്രി​​​​​ക​​​​​നും ക​​​​​ണ്ട​​​​​ന്‍റ് ക്രി​​​​​യേ​​​​​റ്റ​​​​​റു​​​​​മാ​​​​​യ വി​​​​​ഷ്ണു എ​​​​​ന്ന യു​​​​​വാ​​​​​വി​​​​​ന്‍റെ ഒ​​​​​രു ഇ​​​​​ൻ​​​​​സ്റ്റ​​​​​ഗ്രാം വീ​​​​​ഡി​​​​​യോ ഇ​​​​​പ്പോ​​​​​ൾ വൈ​​​​​റ​​​​​ലാ​​​​​യി​​​​​രി​​​​​ക്കു​​​​​ന്നു. ഇ​​​​​​​ന്ത്യ​​​​​​​യു​​​​​​​ടെ ഏ​​​​​​​റ്റ​​​​​​​വും മ​​​​​​​നോ​​​​​​​ഹ​​​​​​​ര​​​​​​​വും സ്വ​​​​​ച്ഛ​​​​​വു​​​​​​​മാ​​​​​​​യ ആ​​​​​ൻ​​​​​ഡ​​​​​​​മാ​​​​​​​ൻ- നി​​​​​​​ക്കോ​​​​​​​ബാ​​​​​​​ർ ദ്വീ​​​​​​​പു​​​​​​​ക​​​​​​​ളി​​​​​​​ലൂ​​​​​​​ടെ യാ​​​​​​​ത്ര ചെ​​​​​​​യ്യ​​​​​​​വേ അ​​​​​ദ്ദേ​​​​​ഹം ക​​​​​ണ്ട കാ​​​​​ഴ്ച​​​​​യാ​​​​​ണ് ദുഃ​​​​​ഖ​​​​​വും ആ​​​​​ശ​​​​​ങ്ക​​​​​യു​​​​​മു​​​​​ണ്ടാ​​​​​ക്കി​​​​​യി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. ഏ​​​​​തു ക​​​​​ട​​​​​ൽ​​​​​ത്തീ​​​​​ര​​​​​ത്തെയും പ​​​​​തി​​​​​വു​​​​​കാ​​​​​ഴ്ച. പ്ലാ​​​​​സ്റ്റി​​​​​ക് മാ​​​​​ലി​​​​​ന്യ​​​​​ങ്ങ​​​​​ൾ കു​​​​​ന്നു​​​​​കൂ​​​​​ടി​​​​​ക്കി​​​​​ട​​​​​ക്കു​​​​​ന്നു. എ​​​​​ന്നാ​​​​​ൽ, അ​​​​​വ സൂ​​​​​​​ക്ഷ്മ​​​​​​​മാ​​​​​​​യി പ​​​​​​​രി​​​​​​​ശോ​​​​​​​ധി​​​​​​​ച്ച​​​​​​​പ്പോ​​​​​​​ൾ, ആ ​​​​​​​തീ​​​​​​​ര​​​​​​​ത്തു​​​​​​​ള്ള ഭൂ​​​​​​​രി​​​​​​​ഭാ​​​​​​​ഗം മാ​​​​​​​ലി​​​​​​​ന്യ​​​​​​​ങ്ങ​​​​​​​ളും താ​​​​​​​യ്‌​​​​​​​ല​​​​​​​ൻ​​​​​​​ഡ്, മ്യാ​​​​​​​ൻ​​​​​​​മ​​​​​​​ർ, മ​​​​​​​ലേ​​​​​​​ഷ്യ തു​​​​​​​ട​​​​​​​ങ്ങി​​​​​​​യ തെ​​​​​​​ക്കു​​​​​​​കി​​​​​​​ഴ​​​​​​​ക്ക​​​​​​​ൻ രാ​​​​​​​ജ്യ​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ​​​​​നി​​​​​​​ന്നു​​​​​​​ള്ള​​​​​​​താ​​​​​​​ണെ​​​​​​​ന്ന് വി​​​​​​​ഷ്ണു​​​​​​​വി​​​​​​​നു മ​​​​​​​ന​​​​​​​സി​​​​​​​ലാ​​​​​​​യി.

ഇ​​​​​​​ന്ത്യ​​​​​​​ക്കാരേ​​​​​​​ക്കാ​​​​​​​ൾ കൂ​​​​​​​ടു​​​​​​​ത​​​​​​​ൽ വൃ​​​​​​​ത്തി​​​​​​​യു​​​​​​​ള്ള​​​​​​​വ​​​​​​​രാ​​​​​​​ണെ​​​​​​​ന്ന് അ​​​​​​​വ​​​​​​​കാ​​​​​​​ശ​​​​​​​പ്പെ​​​​​​​ടു​​​​​​​ന്ന രാ​​​​​​​ജ്യ​​​​​​​ങ്ങ​​​​​​​ൾ, ത​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ മാ​​​​​​​ലി​​​​​​​ന്യ​​​​​​​ങ്ങ​​​​​​​ൾ വി​​​​​​​വേ​​​​​​​ച​​​​​​​ന​​​​​​​ര​​​​​​​ഹി​​​​​​​ത​​​​​​​മാ​​​​​​​യി ക​​​​​​​ട​​​​​​​ലി​​​​​​​ൽ ത​​​​​​​ള്ളു​​​​​​​ക​​​​​​​യാ​​​​​ണെ​​​​​​​ന്ന് വി​​​​​​​ഷ്ണു വീ​​​​​​​ഡി​​​​​​​യോ​​​​​​​യി​​​​​​​ൽ പ​​​​​​​റ​​​​​​​ഞ്ഞു. ന​​​​​മ്മ​​​​​ളും ഇ​​​​​തി​​​​​ലേ​​​​​ക്ക് സം​​​​​ഭാ​​​​​വ​​​​​ന ചെ​​​​​യ്യു​​​​​ന്നു​​​​​ണ്ട് എ​​​​​ന്ന കാ​​​​​ര്യം കാ​​​​​ണാ​​​​​തി​​​​​രു​​​​​ന്നു​​​​​കൂ​​​​​ടാ എ​​​​​ന്നും വി​​​​​ഷ്ണു കൂ​​​​​ട്ടി​​​​​ച്ചേ​​​​​ർ​​​​​ക്കു​​​​​ന്നു.ന​​​​​​​ദി​​​​​​​ക​​​​​​​ളി​​​​​​​ലൂ​​​​​​​ടെ​​​​​​​യും അ​​​​​​​ഴു​​​​​​​ക്കു​​​​​​​ചാ​​​​​​​ലു​​​​​​​ക​​​​​​​ളി​​​​​​​ലൂ​​​​​​​ടെ​​​​​​​യും നേ​​​​​​​രി​​​​​​​ട്ടു​​​​​​​ള്ള മാ​​​​​​​ലി​​​​​​​ന്യംത​​​ള്ള​​​ലും, കോ​​​​​​​ടി​​​​​​​ക്ക​​​​​​​ണ​​​​​​​ക്കി​​​​​​​ന് കി​​​​​​​ലോ പ്ലാ​​​​​​​സ്റ്റി​​​​​​​ക് കു​​​​​​​പ്പി​​​​​​​ക​​​​​​​ളും ബാ​​​​​​​ഗു​​​​​​​ക​​​​​​​ളും, ഉ​​​​​​​പേ​​​​​​​ക്ഷി​​​​​​​ക്ക​​​​​​​പ്പെ​​​​​​​ട്ട മ​​​​​​​ത്സ്യ​​​​​​​ബ​​​​​​​ന്ധ​​​​​​​ന വ​​​​​​​ല​​​​​​​ക​​​​​​​ളും ഓ​​​​​​​രോ വ​​​​​​​ർ​​​​​​​ഷ​​​​​​​വും ലോ​​​​​​​ക​​​​​​​മെ​​​​​​​മ്പാ​​​​​​​ടു​​​​​​​മു​​​​​​​ള്ള സ​​​​​​​മു​​​​​​​ദ്ര​​​​​​​ങ്ങ​​​​​​​ളെ മ​​​​​​​ലി​​​​​​​ന​​​​​​​മാ​​​​​​​ക്കു​​​​​​​ന്നു​​​​​ണ്ടെ​​​​​ന്ന​​​​​ത് ഞെ​​​​​ട്ടി​​​​​ക്കു​​​​​ന്ന വ​​​​​സ്തു​​​​​ത​​​​​യാ​​​​​ണ്.

അ​​​​​തേ​​​​​സ​​​​​മ​​​​​യം, ആ​​​​​ൻ​​​​​ഡ​​​​​​​മാ​​​​​​​ൻ- നി​​​​​​​ക്കോ​​​​​​​ബാ​​​​​​​ർ ദ്വീ​​​​​​​പു​​​​​​​ക​​​​​​​ളു​​​​​​​ടെ തീ​​​​​​​ര​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ വി​​​​​​​ദേ​​​​​​​ശ പ്ലാ​​​​​​​സ്റ്റി​​​​​​​ക് മാ​​​​​​​ലി​​​​​​​ന്യ​​​​​​​ങ്ങ​​​​​​​ൾ പ്ര​​​​​​​ത്യ​​​​​​​ക്ഷ​​​​​​​പ്പെ​​​​​​​ടു​​​​​​​ന്ന​​​​​​​ത് പ​​​​​​​രി​​​​​​​സ്ഥി​​​​​​​തിനാ​​​​​​​ശ​​​​​​​ഭീ​​​​​ഷ​​​​​ണി​​​​​യു​​​​​ടെ പു​​​​​​​തി​​​​​​​യ​​​​​​​തും അ​​​​​ത്യ​​​​​ന്തം ആ​​​​​​​ശ​​​​​​​ങ്ക​​​​​യു​​​​​ണ്ടാ​​​​​ക്കു​​​​​ന്ന​​​​​തു​​​​​മാ​​​​​യ ഒ​​​​​​​രു ഘ​​​​​​​ട്ട​​​​​​​ത്തി​​​​​ന്‍റെ സൂ​​​​​​​ച​​​​​ന​​​​​യാ​​​​​ണ്. ഒ​​​​​​​രു​​​​​​​കാ​​​​​​​ല​​​​​​​ത്ത് പ്രാ​​​​​​​ദേ​​​​​​​ശി​​​​​​​ക​​​​​​​മാ​​​​​​​യ ഒ​​​​​​​രു മാ​​​​​​​ലി​​​​​​​ന്യ​​​​​​​പ്ര​​​​​​​ശ്നം എ​​​​​ന്ന രീ​​​​​തി​​​​​യി​​​​​ൽ കൈ​​​​​കാ​​​​​ര്യം ചെ​​​​​യ്തി​​​​​രു​​​​​ന്ന ഇ​​​​​ത് ഒ​​​​​​​രു ‘ആ​​​​​​​ഗോ​​​​​​​ള’ പ്ര​​​​​​​തി​​​​​​​സ​​​​​​​ന്ധി​​​​​​​യാ​​​​​​​യി മാ​​​​​​​റി​​​​​​​യി​​​​​​​രി​​​​​​​ക്കു​​​​​​​ന്നു. സ​​​​​​​മു​​​​​​​ദ്ര​​​​​​​പ്ര​​​​​​​വാ​​​​​​​ഹ​​​​​​​ങ്ങ​​​​​​​ൾ രാ​​​​​ജ്യാ​​​​​ന്ത​​​​​ര മാ​​​​​​​ലി​​​​​​​ന്യ​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ വാ​​​​​​​ഹ​​​​​​​ക​​​​​​​രാ​​​​​​​യി.

സ​​​​​​​മു​​​​​​​ദ്ര​​​​​​​പ്ര​​​​​​​വാ​​​​​​​ഹ​​​​​​​ങ്ങ​​​​​​​ൾ, ന​​​​​​​ദി​​​​​​​ക​​​​​​​ൾ അ​​​​​​​ല്ലെ​​​​​​​ങ്കി​​​​​​​ൽ കാ​​​​​​​റ്റ് എ​​​​​​​ന്നി​​​​​​​വ​​​​​​​യി​​​​​​​ലൂ​​​​​​​ടെ പ്ലാ​​​​​​​സ്റ്റി​​​​​​​ക് മാ​​​​​​​ലി​​​​​​​ന്യ​​​​​​​ങ്ങ​​​​​​​ൾ ദേ​​​​​​​ശീ​​​​​​​യ അ​​​​​​​തി​​​​​​​ർ​​​​​​​ത്തി​​​​​​​ക​​​​​​​ൾ ക​​​​​​​ട​​​​​​​ന്ന് സ​​​​​​​ഞ്ച​​​​​​​രി​​​​​​​ക്കു​​​​​​​മ്പോ​​​​​​​ഴാ​​​​​​​ണ് ‘അ​​​​​​​തി​​​​​​​ർ​​​​​​​ത്തി ക​​​​​​​ട​​​​​​​ന്നു​​​​​​​ള്ള പ്ലാ​​​​​​​സ്റ്റി​​​​​​​ക് മ​​​​​​​ലി​​​​​​​നീ​​​​​​​ക​​​​​​​ര​​​​​​​ണം’ ഉ​​​​​ണ്ടാ​​​​​കു​​​​​​​ന്ന​​​​​​​ത്. ആ​​​​​​​ഗോ​​​​​​​ള പ്ര​​​​​​​തി​​​​​​​സ​​​​​​​ന്ധി​​​​​​​യാ​​​​​​​ണി​​​​​ത്. പ​​​​​രി​​​​​ഹാ​​​​​ര​​​​​ത്തി​​​​​ന് രാ​​​​​ജ്യാ​​​​​ന്ത​​​​​ര സ​​​​​​​ഹ​​​​​​​ക​​​​​​​ര​​​​​​​ണം അ​​​​​നി​​​​​വാ​​​​​ര്യ​​​​​വും.ഓ​​​​​​​രോ വ​​​​​​​ർ​​​​​​​ഷ​​​​​​​വും ഏ​​​​​​​ക​​​​​​​ദേ​​​​​​​ശം 11 ദ​​​​​​​ശ​​​​​​​ല​​​​​​​ക്ഷം മെ​​​​​​​ട്രി​​​​​​​ക് ട​​​​​​​ൺ പ്ലാ​​​​​​​സ്റ്റി​​​​​​​ക്കാ​​​​​ണ് ആ​​​​​ഗോ​​​​​ള​​​​​ത​​​​​ല​​​​​ത്തി​​​​​ൽ സ​​​​​​​മു​​​​​​​ദ്ര​​​​​​​ങ്ങ​​​​​​​ളി​​​​​​​ലെ​​​​​ത്തു​​​​​ന്ന​​​​​ത്. പ്ര​​​​​​​തി​​​​​​​ദി​​​​​​​നം ഏ​​​​​​​ക​​​​​​​ദേ​​​​​​​ശം 25,000 ട​​​​​​​ൺ പ്ലാ​​​​​​​സ്റ്റി​​​​​​​ക് മാ​​​​​​​ലി​​​​​​​ന്യ​​​​​​​ങ്ങ​​​​​​​ളാ​​​​​ണ് ഇ​​​​​തി​​​​​ൽ ഇ​​​​​ന്ത്യ​​​​​യു​​​​​ടെ പ​​​​​ങ്ക്. ഇ​​​​​​​ന്ത്യ​​​​​​​യി​​​​​​​ലെ പ്ലാ​​​​​​​സ്റ്റി​​​​​​​ക്കി​​​​​​​ന്‍റെ 60% മാ​​​​​​​ത്ര​​​​​​​മേ നി​​​​​​​ല​​​​​​​വി​​​​​​​ൽ പു​​​​​​​ന​​​​​​​രു​​​​​​​പ​​​​​​​യോ​​​​​​​ഗം ചെ​​​​​​​യ്യു​​​​​​​ന്നു​​​​​​​ള്ളൂ. ബാ​​​​​​​ക്കി 40% പ​​​​​​​ല​​​​​​​പ്പോ​​​​​​​ഴും പ്ര​​​കൃ​​​തി​​​യി​​​ലെ​​​​​​​ത്തു​​​​​​​ന്നു. അ​​​​​ഞ്ച് മി​​​​​​​ല്ലി​​​​​​​മീ​​​​​​​റ്റ​​​​​​​റി​​​​​​​ൽ താ​​​​​​​ഴെ വ​​​​​​​ലു​​​​​​​പ്പ​​​​​​​മു​​​​​​​ള്ള ‘മൈ​​​​​​​ക്രോ​​​​​​​പ്ലാ​​​​​​​സ്റ്റി​​​​​​​ക്’ ആ​​​​​ൻ​​​​​ഡ​​​​​​​മാ​​​​​​​ൻ ക​​​​​​​ട​​​​​​​ലി​​​​​​​ൽ വ്യാ​​​​​​​പ​​​​​​​ക​​​​​​​മാ​​​​​​​യി​​​​​​​ട്ടു​​​​​​​ണ്ട്. ഇ​​​​​​​ത് സ​​​​​​​മു​​​​​​​ദ്ര​​​​​​​ഭ​​​​​​​ക്ഷ്യ​​​​​​​ശൃം​​​​​​​ഖ​​​​​​​ല​​​​​​​യ്ക്ക് വ​​​​​​​ലി​​​​​​​യ ഭീ​​​​​​​ഷ​​​​​​​ണി​​​​​​​യാ​​​​​​​ണ്.

ഈ ​​​​​മാ​​​​​ലി​​​​​ന്യ​​​​​ങ്ങ​​​​​ളു​​​​​ണ്ടാ​​​​​ക്കു​​​​​ന്ന പാ​​​​​രി​​​​​സ്ഥി​​​​​തി​​​​​ക ആ​​​​​ഘാ​​​​​ത​​​​​വും സാ​​​​​ന്പ​​​​​ത്തി​​​​​ക ആ​​​​​ഘാ​​​​​ത​​​​​വും ആ​​​​​രോ​​​​​ഗ്യ​​​​​പ്ര​​​​​ശ്ന​​​​​ങ്ങ​​​​​ളും വി​​​​​വ​​​​​ര​​​​​ണാ​​​​​തീ​​​​​ത​​​​​മാ​​​​​ണെ​​​​​ന്ന് ഇ​​​​​തു സം​​​​​ബ​​​​​ന്ധി​​​​​ച്ച പ​​​​​ഠ​​​​​ന​​​​​ങ്ങ​​​​​ൾ വ്യ​​​​​ക്ത​​​​​മാ​​​​​ക്കു​​​​​ന്നു​​​​​ണ്ട്. ലോ​​​​​​​ക​​​​​​​ത്തി​​​​​​​ലെ ഏ​​​​​​​റ്റ​​​​​​​വും തി​​​​​​​ര​​​​​​​ക്കേ​​​​​​​റി​​​​​​​യ സ​​​​​​​മു​​​​​​​ദ്ര​​​​​​​പാ​​​​​​​ത​​​​​​​ക​​​​​​​ളി​​​​​​​ലൊ​​​​​​​ന്നാ​​​​​​​യ മ​​​​​​​ലാ​​​​​​​ക്ക ക​​​​​​​ട​​​​​​​ലി​​​​​​​ടു​​​​​​​ക്കി​​​​​​​നു സ​​​​​​​മീ​​​​​​​പം ബം​​​​​​​ഗാ​​​​​​​ൾ ഉ​​​​​​​ൾ​​​​​​​ക്ക​​​​​​​ട​​​​​​​ലി​​​​​​​ലാ​​​​​​​ണ് ആ​​​​​ൻ​​​​​ഡ​​​​​​​മാ​​​​​​​ൻ- നി​​​​​​​ക്കോ​​​​​​​ബാ​​​​​​​ർ ദ്വീ​​​​​​​പു​​​​​​​ക​​​​​​​ളു​​​​​ടെ സ്ഥാ​​​​​നം. നോ​​​​​​​ർ​​​​​​​ത്ത് ഇ​​​​​​​ക്വ​​​​​​​റ്റോ​​​​​​​റി​​​​​​​യ​​​​​​​ൽ ക​​​​​​​റ​​​​​ന്‍റും മ​​​​​​​ൺ​​​​​​​സൂ​​​​​​​ൺ കാ​​​​​​​റ്റു​​​​​​​ക​​​​​​​ളും അ​​​​​​​യ​​​​​​​ൽ​​​​​​​രാ​​​​​​​ജ്യ​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ തീ​​​​​​​ര​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ​​​​​നി​​​​​​​ന്നു​​​​​​​ള്ള പ്ലാ​​​​​​​സ്റ്റി​​​​​​​ക് മാ​​​​​​​ലി​​​​​​​ന്യ​​​​​​​ങ്ങ​​​​​​​ളെ നേ​​​​​​​രി​​​​​​​ട്ട് ഈ ​​ ​​​​​ദ്വീ​​​​​​​പു​​​​​​​ക​​​​​​​ളി​​​​​​​ലേ​​​​​​​ക്ക് എ​​​​​​​ത്തി​​​​​​​ക്കു​​​​​​​ന്നു എ​​​​​ന്നാ​​​​​ണ് സ​​​​​മീ​​​​​പ​​​​​കാ​​​​​ല റി​​​​​പ്പോ​​​​​ർ​​​​​ട്ടു​​​​​ക​​​​​ൾ പ​​​​​റ​​​​​യു​​​​​ന്ന​​​​​ത്.

2019ൽ ​​​​​നി​​​​​ല​​​​​വി​​​​​ൽ വ​​​​​ന്ന ഇ​​​​​​​റ​​​​​​​ക്കു​​​​​​​മ​​​​​​​തി നി​​​​​​​യ​​​​​​​ന്ത്ര​​​​​​​ണ​​​​​​​ങ്ങ​​​​​​​ൾ, എ​​​​​​​ക്സ്റ്റ​​​​​ൻ​​​​​​​ഡ​​​​​​​ഡ് പ്രൊ​​​​​​​ഡ്യൂ​​​​​​​സ​​​​​​​ർ റെ​​​​​​​സ്‌​​​​​​​പോ​​​​​​​ൺ​​​​​​​സി​​​​​​​ബി​​​​​​​ലി​​​​​​​റ്റി, 2022ൽ ​​​​​ഭേ​​​​​ദ​​​​​ഗ​​​​​തി ചെ​​​​​യ്ത പ്ലാ​​​​​​​സ്റ്റി​​​​​​​ക് മാ​​​​​​​ലി​​​​​​​ന്യ സം​​​​​​​സ്ക​​​​​​​ര​​​​​​​ണ നി​​​​​​​യ​​​​​​​മം-2016 എ​​​​​ന്നി​​​​​വ​​​​​യൊ​​​​​ക്കെ ഉ​​​​​ണ്ടെ​​​​​ങ്കി​​​​​ലും ഒ​​​​​ന്നും വേ​​​​​ണ്ട​​​​​ത്ര ഫ​​​​​ല​​​​​പ്ര​​​​​ദ​​​​​മാ​​​​​കാ​​​​​ത്ത അ​​​​​വ​​​​​സ്ഥ​​​​​യാ​​​​​ണ്. ഇ​​​​​തി​​​​​നു പു​​​​​റ​​​​​മെ​​​​​യാ​​​​​ണ് തീ​​​​​​​ര​​​​​​​ദേ​​​​​​​ശ​​​​​​​ങ്ങ​​​​​​​ൾ വൃ​​​​​​​ത്തി​​​​​​​യാ​​​​​​​ക്കാ​​​​​​​നു​​​​​ള്ള ‘സ്വ​​​​​​​ച്ഛ് സാ​​​​​​​ഗ​​​​​​​ർ, സു​​​​​​​ര​​​​​​​ക്ഷി​​​​​​​ത സാ​​​​​​​ഗ​​​​​​​ർ’ പോ​​​​​ലു​​​​​ള്ള പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ൾ. ബ​​​​​​​ദ​​​​​​​ൽ സം​​​​​​​വി​​​​​​​ധാ​​​​​​​ന​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ അ​​​​​​​ഭാ​​​​​​​വ​​​​​​​വും ന​​​​​​​ഗ​​​​​​​ര​​​​​​​സ​​​​​​​ഭാ​​​​​ ത​​​​​​​ല​​​​​​​ത്തി​​​​​​​ലെ വീ​​​​​​​ഴ്ച​​​​​​​ക​​​​​​​ളും കാ​​​​​​​ര​​​​​​​ണം പ്ലാ​​​​​​​സ്റ്റി​​​​​​​ക് നി​​​​​​​രോ​​​​​​​ധ​​​​​​​നം പൂ​​​​​​​ർ​​​​​ണ​​​​​മാ​​​​​​​യി വി​​​​​​​ജ​​​​​​​യി​​​​​​​ക്കു​​​​​​​ന്നി​​​​​​​ല്ലെ​​​​​ന്ന​​​​​താ​​​​​ണ് വ​​​​​സ്തു​​​​​ത. കൂ​​​​​ടാ​​​​​തെ, ക​​​​​​​ട​​​​​​​ലി​​​​​​​ൽ​​​​​നി​​​​​​​ന്നു ശേ​​​​​​​ഖ​​​​​​​രി​​​​​​​ക്കു​​​​​​​ന്ന പ്ലാ​​​​​​​സ്റ്റി​​​​​​​ക് വേ​​​​​​​ർ​​​​​​​തി​​​​​​​രി​​​​​​​ക്കാ​​​​​​​നും സം​​​​​​​സ്ക​​​​​​​രി​​​​​​​ക്കാ​​​​​​​നു​​​​​​​മു​​​​​​​ള്ള പ്ര​​​​​​​ത്യേ​​​​​​​ക സൗ​​​​​​​ക​​​​​​​ര്യ​​​​​​​ങ്ങ​​​​​​​ൾ തീ​​​​​​​ര​​​​​​​ദേ​​​​​​​ശ ന​​​​​​​ഗ​​​​​​​ര​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ കു​​​​​​​റ​​​​​​​വാ​​​​​​​ണ്. അ​​​​​​​യ​​​​​​​ൽ​​​​​​​രാ​​​​​​​ജ്യ​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽനി​​​​​​​ന്നൊ​​​​​​​ഴു​​​​​​​കി​​​വ​​​​​​​രു​​​​​​​ന്ന മാ​​​​​​​ലി​​​​​​​ന്യ​​​​​​​ങ്ങ​​​​​​​ളെ ത​​​​​​​ട​​​​​​​യാ​​​​​​​ൻ ദേ​​​​​​​ശീ​​​​​​​യ നി​​​​​​​യ​​​​​​​മ​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്ക് ക​​​​​​​ഴി​​​​​​​യി​​​​​​​ല്ലെ​​​​​ന്ന​​​​​ത് ഇ​​​​​തി​​​​​ന് അ​​​​​ടി​​​​​വ​​​​​ര​​​​​യി​​​​​ടു​​​​​ന്നു. നി​​​​​ല​​​​​വി​​​​​ൽ ഇ​​​​​തു​​​​​സം​​​​​ബ​​​​​ന്ധി​​​​​ച്ച് ശ​​​​​ക്ത​​​​​മാ​​​​​യ രാ​​​​​ജ്യാ​​​​​ന്ത​​​​​ര ഉ​​​​​ട​​​​​ന്പ​​​​​ടി​​​​​ക​​​​​ളി​​​​​ല്ല.

പ്ലാ​​​​​സ്റ്റി​​​​​ക് മാ​​​​​ലി​​​​​ന്യ​​​​​ങ്ങ​​​​​ൾ ഇ​​​​​ല്ലാ​​​​​താ​​​​​ക്കാ​​​​​ൻ പൊ​​​​​തു​​​​​വെ അം​​​​​ഗീ​​​​​ക​​​​​രി​​​​​ക്ക​​​​​പ്പെ​​​​​ട്ട കാ​​​​​ര്യ​​​​​ങ്ങ​​​​​ൾ കു​​​​​റ​​​​​യ്ക്കു​​​​​ക, പു​​​​​ന​​​​​രു​​​​​പ​​​​​യോ​​​​​ഗി​​​​​ക്കു​​​​​ക, പു​​​​​നഃ​​​​​ചം​​​​​ക്ര​​​​​മ​​​​​ണം ചെ​​​​​യ്യു​​​​​ക, വീ​​​​​ണ്ടെ​​​​​ടു​​​​​ക്കു​​​​​ക എ​​​​​ന്നി​​​​​വ​​​​​യാ​​​​​ണ്. ഇ​​​​​തി​​​​​ന് ത​​​​​ദ്ദേ​​​​​ശീ​​​​​യ ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ളും പ്രാ​​​​​ദേ​​​​​ശി​​​​​ക, രാ​​​​​ജ്യാ​​​​​ന്ത​​​​​ര ഉ​​​​​ട​​​​​ന്പ​​​​​ടി​​​​​ക​​​​​ളും അ​​​​​നി​​​​​വാ​​​​​ര്യ​​​​​മാ​​​​​ണ്.പ​​​​​രി​​​​​സ്ഥി​​​​​തി​​​​​ക്ക് അ​​​​​തി​​​​​ർ​​​​​ത്തി​​​​​ക​​​​​ളി​​​​​ല്ല എ​​​​​ന്ന യാ​​​​​ഥാ​​​​​ർ​​​​​ഥ്യ​​​​​ത്തി​​​​​ലേ​​​​​ക്കാ​​​​​ണ് ആ​​​​​ൻ​​​​​ഡ​​​​​മാ​​​​​നി​​​​​ലെ പു​​​​​തി​​​​​യ സം​​​​​ഭ​​​​​വ​​​​​ങ്ങ​​​​​ൾ വി​​​​​ര​​​​​ൽ ചൂ​​​​​ണ്ടു​​​​​ന്ന​​​​​ത്. ബീ​​​​​ച്ച് വൃ​​​​​ത്തി​​​​​യാ​​​​​ക്ക​​​​​ൽ എ​​​​​ന്ന പ​​​​​തി​​​​​വ് രീ​​​​​തി​​​​​യി​​​​​ൽ​​​​​നി​​​​​ന്ന് ഉ​​​​​റ​​​​​വി​​​​​ട​​​​​ത്തി​​​​​ൽ​​​​​ത്ത​​​​​ന്നെ ത​​​​​ട​​​​​യു​​​​​ക എ​​​​​ന്ന​​​​​തി​​​​​ലേ​​​​​ക്ക് നാം ​​​​​മാ​​​​​റേ​​​​​ണ്ടി​​​​​യി​​​​​രി​​​​​ക്കു​​​​​ന്നു. അ​​​​​ല്ലെ​​​​​ങ്കി​​​​​ൽ ‘പ്ലാ​​​​​സ്റ്റി​​​​​ക് മ​​​​​ഹാ​​​​​മാ​​​​​രി’യാ​​​​​കും ഫ​​​​​ലം.

Related posts

Leave a Comment