തേ​ച്ചി​ട്ടു പോ​യോ? പ്രണയച്ചാവേറുകളെ സൃഷ്ടിക്കുന്നത് ഈ തോന്നൽ; ഇത്തരം സംഭവങ്ങൾ നിരീക്ഷിക്കുന്നവർ പറയുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍…

കോട്ടയം: അടുപ്പമുണ്ടായിരുന്ന പെൺകുട്ടി “തേച്ചിട്ടു പോയോ’ എന്ന തോന്നലാണ് പലപ്പോഴും പ്രണയച്ചാവേറുകളെ സൃഷ്ടിക്കുന്നതെന്ന് ഇത്തരം സംഭവങ്ങൾ നിരീക്ഷിക്കുന്നവർ പറയുന്നു.

മിക്ക സംഭവങ്ങളിലും കൊലയാളികൾ പെൺകുട്ടികളുമായി ഏതെങ്കിലും രീതിയിൽ അടുപ്പമോ സൗഹൃദമോ ഉള്ളവരായിരുന്നു.

ചിലർ തമ്മിൽ പ്രണയമായിരുന്നു, മറ്റു ചിലർ അടുത്ത സൗഹൃദമുള്ളവരായിരുന്നു, ചിലർ സൗഹൃദത്തെ പ്രണയമായി തെറ്റിദ്ധരിച്ചവരായിരുന്നു…

ചെന്നു വീണു കഴിയുന്പോഴാണ് പലപ്പോഴും തനിക്കു പൊരുത്തപ്പെടാൻ പറ്റാത്ത ആളാണ് സുഹൃത്ത് എന്നു പെൺകുട്ടികൾ തിരിച്ചറിയുന്നത്. പിന്നീട് അതിൽനിന്നു പിന്മാറാനും രക്ഷപ്പെടാനുമുള്ള വഴികൾ തേടും.

ഇതു പലപ്പോഴും കാമുകന്മാരായി എത്തുന്നവർക്കു പകയും പ്രതികാരവുമായി മാറുകയാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.

പ്രണയനൈരാശ്യത്തിൽ പെൺകുട്ടിയുടെ ജീവൻ എടുക്കണമെന്നുള്ള മനോഭാവം യുവതലമുറയിലെ മാനസികാരോഗ്യത്തിൽ വന്നിട്ടുള്ള വലിയ പോരായ്മയുടെ പ്രതിഫലനമാണെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ഇന്നു പാലായിൽ കൊല്ലപ്പെട്ട പെൺകുട്ടിയുമായും താൻ രണ്ടു വർഷത്തിലേറെയായി പ്രണയത്തിലായിരുന്നെന്നാണ് പ്രതി അവകാശപ്പെടുന്നത്.

അടുത്ത കാലത്തായി അവൾ തന്നോട് അകൽച്ച കാണിക്കുന്നതാണ് ആക്രമണത്തിനു കാരണമെന്നും പ്രതി പോലീസിനോടു പറഞ്ഞു.

കൗ​മാ​ര​ത്തി​ലെ സൗ​ഹൃ​ദ​ങ്ങ​ളി​ലും സ​മീ​പ​ന​ങ്ങ​ളി​ലും അ​തീ​വ ജാ​ഗ്ര​ത പു​ല​ർ​ത്താ​ൻ പെ​ണ്‍​കു​ട്ടി​ക​ൾ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കേ​ണ്ടി​യി​രി​ക്കു​ന്നുവെന്നാണ് ഈ സംഭവങ്ങൾ സൂചിപ്പിക്കുന്നത്.

സ​മ​യം​ പോ​ക്കി​നു വേ​ണ്ടി​യു​ള്ള സം​വി​ധാ​ന​മാ​യി പ്ര​ണ​യ​ത്തെ കാ​ണ​രു​ത്. കാ​ര​ണം നി​ങ്ങ​ൾ ഇ​ട​പെ​ടു​ന്ന​വ​രു​ടെ മ​നോ​നി​ല ആ ​രീ​തി​യി​ൽ ആ​ക​ണ​മെ​ന്നി​ല്ല.

ശ​രി​യാ​യി കൈ​കാ​ര്യം ചെ​യ്യ​പ്പെ​ട്ടി​ല്ലെ​ങ്കി​ൽ അ​ത് അ​പ​ക​ട​കാ​രി​യാ​യി തി​രി​ഞ്ഞു​കൊ​ത്തു​മെ​ന്നാ​ണ് ഇ​തു​വ​രെ​യു​ള്ള പ​ല​രു​ടെ​യും അ​നു​ഭ​വ​ങ്ങ​ൾ തെ​ളി​യി​ക്കു​ന്ന​ത്.

ആ​ണ്‍ സു​ഹൃ​ത്തു​ക്ക​ളോ​ടു കാ​ണി​ക്കു​ന്ന അ​ടു​പ്പ​വും സൗ​ഹൃ​ദ​വും പ്ര​ണ​യ​മാ​യി തെ​റ്റി​ദ്ധ​രി​ക്ക​പ്പെ​ടാ​തി​രി​ക്കാ​നു​ള്ള സൂ​ക്ഷ്മ​ത പെ​രു​മാ​റ്റ​ത്തി​ലും സം​സാ​ര​ത്തി​ലും പു​ല​ർ​ത്ത​ണം.

നേ​ര​ന്പോ​ക്കോ ത​മാ​ശ​യോ അ​ല്ല ജീ​വി​ത​മെ​ന്ന​ത് എ​പ്പോ​ഴും ഓ​ർ​മ​യി​ലു​ണ്ടാ​ക​ണം. കൗ​മാ​ര​ഭാ​ഷ​യി​ൽ പ​റ​ഞ്ഞാ​ൽ “​തേ​ച്ചി​ട്ടു​പോ​യി’ എ​ന്ന തോ​ന്ന​ലാ​ണ് പ​ല​പ്പോ​ഴും പ്ര​ണ​യ​ച്ചാ​വേ​റു​ക​ളെ സൃ​ഷ്ടി​ക്കു​ന്ന​ത്.

Related posts

Leave a Comment