യുവാവിന്റെയും യുവതിയുടെയും പ്രണയം മുതിര്‍ന്നവര്‍ ഏറ്റെടുത്തു; ഒടുവില്‍ അടിയോടടി; ഏലൂരില്‍ നടന്ന സംഭവത്തില്‍ പത്തോളം പേര്‍ക്ക് പരിക്ക്‌

ക​ള​മ​ശേ​രി: ഏ​ലൂ​രി​ൽ പ്ര​ണ​യ​ത്തെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്കം ര​ണ്ടു സം​ഘ​ങ്ങ​ൾ ത​മ്മി​ലു​ള്ള ഏ​റ്റു​മു​ട്ട​ലി​ൽ ക​ലാ​ശി​ച്ചു. മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി ന​ട​ത്തി​യ ഏ​റ്റു​മു​ട്ട​ലി​ൽ ഇ​രു​വി​ഭാ​ഗ​ത്തി​ലും​പെ​ട്ട പ​ത്തോ​ളം പേ​ർ​ക്കു പ​രി​ക്കേ​റ്റു.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു നാ​ലു​പേ​രെ ഏ​ലൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഏ​ലൂ​ർ ചൗ​ക്ക മേ​ഖ​ല​യി​ലാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. യു​വാ​വി​ന്‍റെ​യും യു​വ​തി​യു​ടെ​യും പ്ര​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്നം മു​തി​ർ​ന്ന​വ​ർ ഏ​റ്റെ​ടു​ത്ത​ത് ഏ​റ്റു​മു​ട്ട​ലി​ൽ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നുവെന്നു പറയുന്നു. ‌

അറസ്റ്റിലായവ​രു​ടെ കൈ​യി​ൽ​നി​ന്നു ക​ഠാ​ര, വാ​ക്ക​ത്തി, ഇ​രു​മ്പ് പൈ​പ്പ് എ​ന്നി​വ പി​ടി​ച്ചെ​ടു​ത്ത​താ​യി എ​സ്ഐ അ​ഭി​ലാ​ഷ് അ​റി​യി​ച്ചു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​വ​രെ 14 ദി​വ​സ​ത്തേ​ക്കു റി​മാ​ൻ​ഡ് ചെ​യ്തു. ഇ​രു​സം​ഘ​ങ്ങ​ളി​ലും​പെ​ട്ട ഏ​താ​നും പേ​ർ ഒ​ളി​വി​ലാ​ണെ​ന്നും അ​വ​രെ ഉ​ട​ൻ പി​ടി​കൂ​ടു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Related posts