ല​സ്റ്റ് സ്റ്റോ​റീസ് തെ​ലു​ങ്കി​ലേ​ക്ക്; അ​മ​ല പോ​ൾ നായിക

ബോ​ളി​വു​ഡ് ചി​ത്രം ല​സ്റ്റ് സ്റ്റോ​റീസ് തെ​ലു​ങ്കി​ലേ​ക്ക് റീ​മേ​ക്ക് ചെ​യ്യു​ന്നു. അ​നു​രാ​ഗ് ക​ശ്യ​പ്, സോ​യ അ​ക്ത​ർ, ദി​ബാ​ക​ർ ബാ​ന​ർ​ജി, ക​ര​ണ്‍ ജോ​ഹ​ർ എ​ന്നി​വ​ർ സം​വി​ധാ​നം ചെ​യ്ത നാ​ല് ചെ​റു സി​നി​മ​ക​ള​ട​ങ്ങി​യ​താ​ണ് ല​സ്റ്റ് സ്റ്റോ​റീ​സ്. മ​നീ​ഷ കൊ​യ്‌രാ​ള, കിയാര അ​ദ്വാ​നി, രാ​ധി​ക ആ​പ്തെ, ഭൂ​മി പ​ഡ്നേ​ക്ക​ർ എ​ന്നി​വ​രാ​യി​രു​ന്നു സി​നി​മ​യി​ൽ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച​വ​ർ.

സി​നി​മ തെ​ലു​ങ്കി​ലേ​ക്ക് റീ​മേ​ക്ക് ചെ​യ്യു​മ്പോ​ൾ ന​ന്ദി​നി റെ​ഡ്ഡി, ത​രു​ണ്‍ ഭാ​സ്ക​ർ, സ​ങ്ക​ൽ​പ് റെ​ഡ്ഡി, സ​ന്ദീ​പ് വ​ങ്ക എ​ന്നി​വ​ർ നാ​ല് ഭാ​ഗ​ങ്ങ​ൾ സം​വി​ധാ​നം ചെ​യ്യും. ന​ന്ദി​നി റെ​ഡ്ഡി ഒ​രു​ക്കു​ന്ന ആ​ദ്യ ഭാ​ഗ​ത്ത് അ​മ​ല പോ​ളാ​ണ് നാ​യി​ക. ജ​ഗ​പ​തി ബാ​ബു​വും ഒ​രു പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ടെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു.

Related posts