ല​ഹ​രി​മ​രു​ന്ന് എ​ത്തി​ച്ച​ത് ബം​ഗ​ളൂ​രു​വി​ല്‍​നി​ന്ന്, സ്വന്തം ഉപയോഗത്തിന്..! നി​രോ​ധി​ത ല​ഹ​രി​മ​രു​ന്ന് പി​ടി​കൂ​ടി​യ സം​ഭ​വം; പ്രതികള്‍ പറഞ്ഞത് ഇങ്ങനെ…

കൊ​ച്ചി: ന​ഗ​ര​ത്തി​ല്‍ യു​വാ​ക്ക​ളി​ല്‍​നി​ന്നു നി​രോ​ധി​ത ല​ഹ​രി​മ​രു​ന്നാ​യ എ​ല്‍​എ​സ്ഡി സ്റ്റാ​മ്പു​ക​ള്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ള്‍ ല​ഹ​രി​മ​രു​ന്ന് എ​ത്തി​ച്ച​ത് സ്വ​ന്തം ആ​വ​ശ്യ​ത്തി​ന്.

ബം​ഗ​ളൂ​രു​വി​ല്‍​നി​ന്നു സ്വ​ന്തം ഉ​പ​യോ​ഗ​ത്തി​നാ​ണ് എ​ല്‍​എ​സ്ഡി സ്റ്റാ​മ്പു​ക​ള്‍ വാ​ങ്ങി​യ​തെ​ന്നാ​ണു പ്ര​തി​ക​ള്‍ അ​ധി​കൃ​ത​രെ അ​റി​യി​ച്ചി​ട്ടു​ള്ള​ത്.

ന​ഗ​ര​ത്തി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും യു​വാ​ക്ക​ളി​ല​ട​ക്കം മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗം വ​ര്‍​ധി​ക്കു​ന്നു​വെ​ന്നു അ​ധി​കൃ​ത​ര്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​ത് ശ​രി​വ​യ്ക്കു​ന്ന ത​ര​ത്തി​ലു​ള്ള പ്ര​വ​ര്‍​ത്തി​ക​ളാ​ണ് യു​വാ​ക്ക​ള്‍ ന​ട​ത്തി​യി​രു​ന്ന​ത്.

എ​റ​ണാ​കു​ളം ചി​റ്റൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ റോ​ഷ​ന്‍ ഷാ​ലി​ന്‍ (20), ഡെ​നി​ല്‍ (20), ചേ​രാ​നെ​ല്ലൂ​ര്‍ സ്വ​ദേ​ശി​യാ​യ എ​ല്‍​വി​ന്‍ ജോ​സ് (23) എ​ന്നി​വ​രെ​യാ​ണു കൊ​ച്ചി സി​റ്റി ഡി​സ്ട്രി​ക്ട് ആ​ന്‍​ഡ് ന​ര്‍​ക്കോ​ട്ടി​ക് സ്പെ​ഷ​ല്‍ ആ​ക്ഷ​ന്‍ ഫോ​ഴ്സും എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സും ചേ​ര്‍​ന്നു പി​ടി​കൂ​ടി​യ​ത്.

എ​റ​ണാ​കു​ളം സൗ​ത്ത് റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍​നി​ന്നാ​ണ് ഇ​വ​രെ അ​റ​സ്റ്റു ചെ​യ്ത​ത്. അ​തി​നി​ടെ, മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗം ഇ​ല്ലാ​താ​ക്കാ​ന്‍ ക​ര്‍​ശ​ന ന​ട​പ​ടി​ക​ള്‍​ക്ക് ഒ​രു​ങ്ങു​ക​യാ​ണ് അ​ധി​കൃ​ത​ര്‍.

മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് 9995966666 എ​ന്ന വാ​ട്സ്അ​പ്പ് ഫോ​ര്‍​മാ​റ്റി​ലെ യോ​ദ്ധാ​വ് ആ​പ്പി​ലേ​ക്ക് വീ​ഡി​യോ, ഓ​ഡി​യോ ആ​യി അ​റി​യി​ക്കാം.

കൂ​ടാ​തെ ന​ര്‍​ക്കോ​ട്ടി​ക് സെ​ല്‍ പോ​ലീ​സ് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​റു​ടെ 9497990065 എ​ന്ന ന​മ്പ​റി​ലേ​ക്കോ, 9497980430 എ​ന്ന ഡാ​ന്‍​സാ​ഫ് ന​മ്പ​റി​ലേ​ക്കോ അ​റി​യി​ക്കാ​മെ​ന്നും വി​വ​ര​ങ്ങ​ള്‍ ന​ല്‍​കു​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ ര​ഹ​സ്യ​മാ​യി​രി​ക്കു​മെ​ന്നും സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ അ​റി​യി​ച്ചു.

Related posts

Leave a Comment