സ്വർണക്കടയ്ക്ക് കാവലായി നായ; മോഷ്‌ടാവ് എത്തിയപ്പോൾ കൂർക്കം വലിച്ച് ഉറക്കം; ല​ക്കി ശ​രി​ക്കും ത​ന്‍റെ ഭാ​ഗ്യ​മാ​ണെ​ന്നാ​ണ് ഉ​ട​മ

നാ​യ​ക​ളെ കാ​വ​ൽ ജോ​ലി​ക്കാ​യാ​ണ് ഭൂ​രി​ഭാ​ഗം ആ​ളു​ക​ളും ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

ഓ​മ​ന മൃ​ഗ​മാ​ണെ​ങ്കി​ലും നാ​യ​ക​ൾ കാ​വ​ൽ ജോ​ലി ന​ന്നാ​യി ചെ​യ്യും. പോ​ലീ​സും മ​റ്റും കേ​സ് അ​ന്വേ​ഷ​ണ​ത്തി​ന് നാ​യ​ക​ളെ പ​രി​ശീ​ല​നം ന​ൽ​കി സേ​ന​യി​ൽ എ​ടു​ക്കാ​റു​ണ്ട്.

നാ​യ​ക​ൾ​ക്ക് മാ​ത്ര​മാ​യ പ​രി​ശീ​ല​ക​രും ഉ​ണ്ട്. ക​ള്ള​ന്മാ​രെ എ​ങ്ങ​നെ​യാ​ണ് കൈ​കാ​ര്യം ചെ​യ്യേ​ണ്ട​തെ​ന്ന് ഇ​വ​ർ നാ​യ​ക​ളെ കൃ​ത്യ​മാ​യി പ​ഠി​പ്പി​ക്കു​ന്നു.

എ​ന്നാ​ൽ പ​രി​ശീ​ല​നം കി​ട്ടി​യ നാ​യ ത​ന്‍റെ ജോ​ലി​യേ​ക്കാ​ൾ ഉ​റ​ക്ക​ത്തി​ന് പ്ര​ധാ​ന്യം ന​ൽ​കി​യാ​ലോ?

അ​ത്ത​ര​മൊ​രു വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. താ​യ്‌​ല​ന്‍റി​ലാ​ണ് സം​ഭ​വം.

വൊ​റാ​വു​ത് ലോം​വ​നാ​വോം​ഗ് എ​ന്ന സ്വ​ർ​ണ​ക്ക​ട​യു​ട​മ​യാ​ണ് ത​ന്‍റെ ക​ട​യു​ടെ സം​ര​ക്ഷ​ത്തി​നാ​യി ഒ​രു നാ​യ​യെ വാ​ങ്ങി​ച്ച​ത്.

നാ​യ​യ്ക്ക് ആ​വ​ശ്യ​മാ​യ പ​രി​ശീ​ല​നം ന​ൽ​കി​യ ശേ​ഷം ക​ട​യു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി നി​യോ​ഗി​ച്ചു. ല​ക്കി എ​ന്ന് പേ​രി​ട്ട നാ​യ​യെ​യാ​ണ് ക​ട​യു​ടെ സം​ര​ക്ഷ​ണം എ​ൽ​പ്പി​ച്ച​ത്.

നാ​യ​യു​ടെ ക​ഴി​വ് പ​രി​ശോ​ധി​ക്കാ​നാ​യി ക​ട​യി​ൽ ഒ​രു വ്യാ​ജ ക​വ​ർ​ച്ച ശ്ര​മം ഉ​ട​മ ന​ട​ത്തി. തോ​ക്കു​മാ​യി ക​ട​യി​ലെ​ത്തി​യ മോ​ഷ്ടാ​വ് ക​ട​യി​ൽ നി​ന്ന് പ​ണ​വു​മാ​യി ക​ട​ക്കു​ന്ന​താ​യി​രു​ന്നു സം​ഭ​വം.

മു​ൻ​കൂ​ട്ടി പ്ലാ​ൻ ചെ​യ്ത​തു​പോ​ലെ മോ​ഷ്ടാ​വ് ക​ട​യി​ലെ​ത്തി. പ​ക്ഷെ കാ​വ​ൽ കി​ട​ക്കു​ന്ന ന​മ്മു​ടെ ആ​ശാ​ൻ സം​ഭ​വ​മൊ​ന്നും അ​റി​ഞ്ഞി​ല്ല.

മോ​ഷ​ണം ന​ട​ക്കു​ന്പോ​ൾ ക​ക്ഷി ന​ല്ല ഉ​റ​ക്ക​ത്തി​ലാ​യി​രു​ന്നു. മോ​ഷ്‌​ടാ​വ് വ​ന്ന​തും പോ​യ​തു​മൊ​ന്നും നാ​യ അ​റി​ഞ്ഞ​തേ​യി​ല്ല.

നാ​യ മോ​ഷ്‌​ടാ​വി​നെ പി​ടി​ച്ചി​ല്ലെ​ങ്കി​ലും ഉ​ട​മ​സ്ഥ​ന് യാ​തൊ​രു പ​രി​ഭ​വ​വു​മി​ല്ല. ല​ക്കി ശ​രി​ക്കും ത​ന്‍റെ ഭാ​ഗ്യ​മാ​ണെ​ന്നാ​ണ് ഉ​ട​മ പ​റ​യു​ന്ന​ത്.

മോ​ഷ്‌​ടാ​വി​നെ പി​ടി​ക്കു​ക എ​ന്ന​ത​ല്ല ല​ക്കി​യു​ടെ ദൗ​ത്യ​മെ​ന്നും അ​തു​കൊ​ണ്ടാ​ണ് പ​രീ​ക്ഷ​ണ​ത്തി​ൽ പ​രാ​ജ​യ​പ്പെ​ട്ട​തെ​ന്നു​മാ​ണ് ഉ​ട​മ​യു​ടെ പ​ക്ഷം.

https://youtu.be/Zz2WWLLRrRI

Related posts

Leave a Comment