നന്ദി കേരളം, നന്ദി ആയുര്‍വേദം; ഹൃദ്രോഗവും മസ്‌കുലാര്‍ ഡിസ്‌ട്രോഫിയും മൂലം വീല്‍ചെയറില്‍ ഒതുങ്ങിയിരുന്ന ഫ്രഞ്ചു പെണ്‍കുട്ടി ലൂണയ്ക്ക് ഇത് രണ്ടാം ജന്മം…

വൈക്കം: തന്നെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയതിന് കേരളത്തോടും ഇവിടുത്തെ ആയുര്‍വേദ ചികിത്സയോടും നന്ദി പറയുകയാണ് ലൂണ എന്ന ഫ്രഞ്ചു പെണ്‍കുട്ടി. ഹൃദ്രോഗവും ജനിതക വൈകല്യവും മൂലം വീല്‍ച്ചെയറിലേക്ക് ഒതുങ്ങിയിരുന്ന ലൂണയെ െകെപിടിച്ചു നടത്തിയതു വൈക്കം വല്ലകത്തെ ശ്രീകൃഷ്ണ ആയുര്‍വേദ കേന്ദ്രത്തിലെ ചികിത്സയാണ്. ഹൃദയത്തിന് ഘടനാെവെകല്യം ഉണ്ടാക്കുന്ന ട്രങ്കസ് ആര്‍ട്ടിരിയോസസ് എന്ന രോഗവുമായാണു ലൂണ ജനിച്ചത്.

ജീവന്‍ കാത്തുരക്ഷിക്കാന്‍ മൂന്നു മാസം പ്രായമുള്ളപ്പോഴും ഏഴാം വയസിലും ലൂണ രണ്ട് ഹൃദയ ശസ്ത്രക്രിയകള്‍ക്ക് വിധേയയായി. ജീവിതം സാധാരണ നിലയിലേക്ക് എത്തുമ്പോഴാണ് എഫ്.എസ്.എച്ച്. മസ്‌കുലാര്‍ ഡിസ്ട്രോഫി എന്ന ജനിതക െവെകല്യവും ലൂണയ്ക്കുണ്ടെന്ന് പാരീസിലെ ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. മുഖത്തെയും തോളിലെയും
കൈകാലുകളിലെയും മാംസപേശികള്‍ ശോഷിച്ചു പ്രവര്‍ത്തശേഷി നഷ്ടപ്പെടുന്ന രോഗമാണ് മസ്‌കുലാര്‍ ഡിസ്ട്രോഫി.

ലൂണയുടെ മാതാവ് ക്ലയര്‍ മകളെയും കൂട്ടി പല ചികിത്സകളും പരീക്ഷിച്ചെങ്കിലും ആശ്വാസം താല്‍കാലികമായിരുന്നു. ലൂണയുടെ ചലനശേഷി നാള്‍ക്കുനാള്‍ മോശമായിക്കൊണ്ടിരുന്നു. പൂര്‍ണമായും വീല്‍ചെയറിനെ ആശ്രയിക്കേണ്ട അവസ്ഥയിലേക്കുമെത്തി.

മിഷേല്‍ എന്ന ഫ്രഞ്ച് ആയുര്‍വേദ വിദഗ്ധയാണു വല്ലകത്തെ ശ്രീകൃഷ്ണ ആയുര്‍വേദ ചികിത്സാകേന്ദ്രത്തിലെ ഡോ. വിജിത്ത് ശശിധറിനടുത്തേക്കു പറഞ്ഞയച്ചത്. ഫ്രാന്‍സ്, ജര്‍മനി, നെതര്‍ലന്‍ഡ്സ് തുടങ്ങിയ രാജ്യങ്ങളില്‍ €ാസുകള്‍ക്കും പരിശീലനങ്ങള്‍ക്കും പോകാറുള്ള ഡോ. വിജിത്തിനെ മിഷേലിനു പരിചയമുണ്ടായിരുന്നു. ഈ സമയം മൂന്നാമതൊരു ഹൃദയശസ്ത്രക്രിയ കൂടി വേണ്ടി വരുമെന്ന് ഫ്രാന്‍സിലെ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു.

2017 ഫെബ്രുവരിയിലാണ് ലൂണയും മാതാവും കേരളത്തിലെത്തിയത്. ശ്രീകൃഷ്ണ ആയുര്‍വേദ കേന്ദ്രത്തിലെത്തി ഒരു മാസത്തെ ചികിത്സയ്ക്ക് ശേഷം മടങ്ങുമ്പോള്‍ െകെകാലുകള്‍ക്ക് ബലവും ചലനശേഷിയും വര്‍ധിച്ചതായും നട്ടെല്ലിനുണ്ടായിരുന്ന വളവ് കുറഞ്ഞ് വരുന്നതായും ബോധ്യപ്പെട്ടു. ഒരു വര്‍ഷത്തിനുള്ളില്‍ ചികിത്സകള്‍ക്കായി ലൂണ വീണ്ടും ഇവിടെയെത്തി. ഇപ്പോള്‍ പരസഹായമില്ലാതെ സ്വന്തം ജീവിതം നയിക്കാന്‍ പ്രാപ്തയാണ് ലൂണ.

ആയുര്‍വേദ ചികിത്സയിലൂടെ ലൂണയ്ക്കുണ്ടായ പുരോഗതി എഫ്.എസ്.എച്ച്. മസ്‌കുലാര്‍ ഡിസ്ട്രോഫി മൂലം ദുരിതമനുഭവിക്കുന്ന അനേകര്‍ക്കു പ്രതീക്ഷ നല്‍കുന്നതാണ്. ശോധനചികിത്സയും പഞ്ചകര്‍മയുമാണ് പ്രധാനമായും ലൂണയ്ക്ക് നല്‍കിയതെന്ന് ഡോ. വിജിത്ത് ശശിധര്‍ പറഞ്ഞു.

ആയുര്‍വേദത്തിന്റെ ഈ ചികിത്സാ അനുഭവത്തെകുറിച്ച് രാജ്യാന്തര തലത്തില്‍ പഠനങ്ങള്‍ ഉണ്ടാകണമെന്ന് ലൂണയ്ക്കൊപ്പമുണ്ടായിരുന്ന പാരിസ് ബിഷാ ആശുപത്രിയിലെ ജെറിയാട്രിക്സ് വിഭാഗം മുന്‍മേധാവി ഡോ. സില്‍വി ലഗ്രിനും പാരിസില്‍ നഴ്സായ വാനിസയും പറഞ്ഞു. കേരളത്തില്‍ തന്നെ മസ്‌കുലാര്‍ ഡിസ്‌ട്രോഫി ബാധിച്ച നിരവധി ആളുകള്‍ക്ക് പ്രതീക്ഷ നല്‍കുന്ന കാര്യമാണ് ലൂണയുടെ കാര്യത്തില്‍ സംഭവിച്ചത്.

 

Related posts