സംവിധായകന്റെ ഭാര്യയ്ക്ക് ‘സംവിധാനം’ പാളി! പള്‍സര്‍ സുനി പറഞ്ഞ മാഡം സംവിധായകന്റെ ഭാര്യ; സിനിമാരംഗത്ത് സ്ഥിരം ക്വട്ടേഷന്‍ കൊടുക്കുന്ന ഇവര്‍ പോലീസിന്റെ നോട്ടപ്പുള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പരാമര്‍ശിക്കപ്പെടുന്ന ‘മാഡം’ കെട്ടുകഥയല്ലെന്നു സൂചന. ഇവരെ ഉടന്‍ അറസ്റ്റു ചെയ്യുമെന്നും വിവരമുണ്ട്. കേസില്‍ അറസ്റ്റിലായ ദിലീപിന്റെ ജാമ്യ ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നതിനു മുന്‍പേ മാഡത്തിന്റെ അറസ്റ്റ് നടത്താനും അന്വേഷണ സംഘം നീക്കം തുടങ്ങി. എന്നാല്‍ വാര്‍ത്തകളില്‍ പ്രചരിക്കുന്നതു പോലെ കാവ്യാ മാധവനോ കാവ്യയുടെ അമ്മയോ അല്ല മാഡമെന്ന സൂചനകളാണ് പുറത്തു വരുന്നത്.

കേസില്‍ ആദ്യ ഘട്ടം മുതല്‍ സംശയ നിഴലില്‍ നില്‍ക്കുന്ന സംവിധായകന്റെ ഭാര്യയാണ് മാഡമെന്ന് പൊലീസ് ഏറെ കുറെ ഉറപ്പിച്ചിട്ടുണ്ട്. വര്‍ഷങ്ങളായി സിനിമാ രംഗത്ത് നിരവധി ക്വട്ടേഷന്‍ കൊടുത്തിട്ടുള്ള ഇവര്‍ പോലീസിന്റെ നോട്ടപ്പുള്ളിയാണ്. ആഡംബര ജീവിതം നയിക്കുന്ന മാഡവും ദിലീപും തമ്മിലുള്ള ബന്ധം കോര്‍ത്തിണക്കാനുള്ള ശ്രമങ്ങളും പൊലീസ് അരംഭിച്ചിട്ടുണ്ട്.

ദിലീപ് കാവ്യ, പള്‍സര്‍ സുനി എന്നിവരുമായി നേരിട്ട് ബന്ധമുള്ള ഇവര്‍ സിനിമാ രംഗത്തെ നിരവധി പേരുമായി ബന്ധം പുലര്‍ത്തിയിരുന്നുവത്രേ. ദിലീപിന്റെ വിദേശ പര്യടനങ്ങളില്‍ ഇവരുടെ സാന്നിധ്യം ഉണ്ടോയെന്ന് പരിശോധിക്കുന്നതിനാണ് നേരത്തെ ട്രൂപ്പിലെ നിരവധി പേരെ ചോദ്യം ചെയ്തതെന്നും സൂചനകളുണ്ട്. അതേസമയം ഇവരെ സംരക്ഷിക്കാന്‍ സംവിധായകനായ ഭര്‍ത്താവ് കിണഞ്ഞു പരിശ്രമിക്കുകയാണെന്നാണ് വിവരം. രാഷ്ട്രീയത്തിലും ഉന്നത തലങ്ങളിലും പിടിപാടുള്ള സംവിധായകന്‍ ഇതിനായി പലരെയും കണ്ടതായും സൂചനയുണ്ട്. തൃക്കാക്കര എംഎല്‍എ പി.ടി. തോമസാണ് യഥാര്‍ഥ മാഡത്തെ കുറിച്ച് സൂചനകള്‍ നല്‍കിയതെന്നും വിവരമുണ്ട്.

 

 

Related posts