ട്രെയിനർ സുഹൃത്തായാൽ ഇതാണ് ഗുണം! കു​ഞ്ഞി​നൊ​പ്പം ശിവദയുടെ വ​ർ​ക്കൗ​ട്ട്

മ​ല​യാ​ളി സൗ​ന്ദ​ര്യ​മെ​ന്നും നാ​ട​ൻ പെ​ണ്‍​കു​ട്ടി​യെ​ന്നു​മൊ​ക്കെ വി​ളി​ക്കാ​ൻ പ​റ്റി​യ താ​ര​സു​ന്ദ​രി​യാ​ണ് ശി​വ​ദ നാ​യ​ർ. സി​നി​മ​യി​ലും ആ​ൽ​ബ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ശി​വ​ദ കേ​ര​ള​ത്തി​ൽ ത​രം​ഗ​മു​ണ്ടാ​ക്കിയത്. പി​ന്നീ​ട് നാ​യി​ക​യാ​യി മാ​റി. ജ​യ​സൂ​ര്യ നാ​യ​ക​നാ​യി​ട്ടെ​ത്തി​യ സു ​സു സു​ധി വാ​ത്മീ​കം എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​ണ് ശി​വ​ദ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ഇ​ക്കൊ​ല്ല​ത്തെ ഓ​ണ​ത്തി​ന് ആ​രാ​ധ​ക​ർ​ക്ക് സ​ർ​പ്രൈ​സ് ആ​യി​ട്ടാ​ണ് താ​നൊ​രു അ​മ്മ​യാ​യ കാ​ര്യം ശി​വ​ദ പ​റ​യു​ന്ന​ത്. നീ​ണ്ട കാ​ത്തി​രി​പ്പി​നൊ​ടു​വി​ലാ​യി​രു​ന്നു ശി​വ​ദ​യ്ക്കൊരു കു​ഞ്ഞ് പി​റ​ക്കു​ന്ന​ത്. പ്ര​സ​വ​ത്തി​ന് വേ​ണ്ടി സി​നി​മ​യി​ൽ നി​ന്നു ചെ​റി​യൊ​രു ഇ​ട​വേ​ള എ​ടു​ത്ത ന​ടി വീ​ണ്ടും സ​ജീ​വ​മാ​വു​ക​യാ​ണ്.

വീ​ണ്ടും സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​ന്ന​തി​ന് വേ​ണ്ടി പ്ര​സ​വ​ശേ​ഷം ന​ഷ്ട​പ്പെ​ട്ട സൗ​ന്ദ​ര്യം വീ​ണ്ടെ​ടു​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് ശി​വ​ദ​യി​പ്പോ​ൾ. ഫി​റ്റ്ന​സ് നി​ല​നി​ർ​ത്തു​ന്ന​തി​ന് വേ​ണ്ടി ക​ഠി​ന​മാ​യ വ്യാ​യാ​മ​ങ്ങ​ളാ​ണ് ശി​വ​ദ ചെ​യ്ത് കൊ​ണ്ടി​രി​ക്കു​ന്ന​ത്. വ​ർ​ക്കൗ​ട്ട് ചെ​യ്യു​ന്ന ഏ​റ്റ​വും പു​തി​യ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ പേ​ജി​ലൂ​ടെ ശി​വ​ദ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്നു.

ര​സ​ക​ര​മാ​യ കാ​ര്യം ഇ​ത്ത​വ​ണ ജി​മ്മി​ൽ ശി​വ​ദ​യു​ടെ കു​ഞ്ഞും ഉ​ണ്ടെ​ന്നു​ള്ള​താ​യി​രു​ന്നു. ജി​മ്മി​ലെ ട്രെ​യി​ന​ർ ആ​ണ് കു​ഞ്ഞി​നെ എ​ടു​ത്തി​രി​ക്കു​ന്ന​ത്. ട്രെ​യി​ന​ർ അ​ടു​ത്ത സു​ഹൃ​ത്ത് ആ​യാ​ൽ ഇ​താ​ണ് ഗു​ണ​മെ​ന്ന് പ​റ​ഞ്ഞാ​ണ് ശി​വ​ദ വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

Related posts