നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ളാ​യി എ​ക്സൈ​സ് സം​ഘം; ചെ​റു​പാ​റ​യി​ൽ 22 കു​പ്പി മാ​ഹി മ​ദ്യ​വു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ

ത​ളി​പ്പ​റ​മ്പ്: നി​ര്‍​മാ​ണ തൊ​ഴി​ലാ​ളി​ക​ളാ​യി വേ​ഷം മാ​റി​വ​ന്ന് എ​ക്സൈ​സ് സം​ഘം 22 കു​പ്പി മാ​ഹി​മ​ദ്യം സ​ഹി​തം മ​ധ്യ​വ​യ​സ്‌​ക​നെ അ​റ​സ്റ്റ് ചെ​യ്തു. എ​ക്സൈ​സ് സ​ര്‍​ക്കി​ള്‍ ഓ​ഫീ​സി​ലെ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ എ​ബി തോ​മ​സും പാ​ര്‍​ട്ടി​യും ചേ​ര്‍​ന്ന് ആ​ല​ക്കോ​ട് റെ​യ്ഞ്ചി​ലെ ചെ​റു​പാ​റ​യി​ല്‍ ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് 22 കു​പ്പി മാ​ഹി വി​ദേ​ശ​മ​ദ്യം സ​ഹി​തം ചെ​റു​പാ​റ​യി​ലെ കു​ട്ട​ന്‍ എ​ന്ന പി.​പി.​മ​നോ​ജ് (40) അ​റ​സ്റ്റി​ലാ​യ​ത്.

റെ​യ്ഡി​ല്‍ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ കെ.​പി.​മ​ധു​സൂ​ദ​ന​ന്‍, സി​ഇ​ഒ മാ​രാ​യ കെ.​കെ.​കൃ​ഷ്ണ​ന്‍, എം.​സു​രേ​ന്ദ്ര​ന്‍, ഡ്രൈ​വ​ര്‍ സി.​വി.​അ​നി​ല്‍ കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.ചെ​റു​പാ​റ മേ​ഖ​ല​ക​ളി​ല്‍ വി​ദേ​ശ​മ​ദ്യ വി​ല്പ​ന ന​ട​ത്തു​ക​യാ​യി​രു​ന്ന മ​നോ​ജി​നെ പി​ടി​കൂ​ടാ​ന്‍ എ​ക്സൈ​സ് സം​ഘം വ​ള​രെ​ക്കാ​ല​മാ​യി ശ്ര​മി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ത​ളി​പ്പ​റ​മ്പ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ മ​നോ​ജി​നെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ന്‍​ഡ് ചെ​യ്തു.

Related posts