മ​ധു​ര​രാ​ജ​യു​ടെ മൂ​ന്നാം ഭാ​ഗ​ത്തി​ൽ സൂ​ര്യ​യെ​യും വി​ളി​ക്ക​ണെ… വൈ​ശാ​ഖി​നോ​ട് പൃ​ഥ്വി

വൈ​ശാ​ഖി​ന്‍റെ സം​വി​ധാ​ന​ത്തി​ൽ മ​മ്മൂ​ട്ടി നാ​യ​ക​നാ​കു​ന്ന മ​ധു​ര​രാ​ജ​യും പൃ​ഥ്വി​രാ​ജ് സം​വി​ധാ​നം ചെ​യ്യു​ന്ന മോ​ഹ​ൻ​ലാ​ൽ ചി​ത്രം ലൂ​സി​ഫ​റും റി​ലീ​സി​നൊ​രു​ങ്ങു​ക​യാ​ണ്. ഫേ​സ്ബു​ക്ക് പേ​ജി​ൽ ലൂ​സി​ഫ​ന്‍റെ ട്രെ​യി​ല​ർ ഷെ​യ​ർ ചെ​യ്ത വൈ​ശാ​ഖി​ന് പൃ​ഥ്വി​രാ​ജ് ന​ൽ​കി​യ ര​സ​ക​ര​മാ​യ ക​മ​ന്‍റാ​ണ് ഏ​റെ കൈ​യ​ടി നേ​ടു​ന്ന​ത്.

രാ​ജ​യു​ടെ മൂ​ന്നാം ഭാ​ഗ​ത്തി​ൽ സൂ​ര്യ​യെ​യും വി​ളി​ക്ക​ണെ എ​ന്നാ​ണ് പൃ​ഥ്വി കു​റി​ച്ച​ത്. മ​ധു​ര​രാ​ജ​യു​ടെ ആ​ദ്യ ഭാ​ഗ​മാ​യി​രു​ന്ന പോ​ക്കി​രി​രാ​ജ​യി​ൽ മ​മ്മൂ​ട്ടി​യു​ടെ അ​നി​യ​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച​ത് പൃ​ഥ്വി​രാ​ജാ​യി​രു​ന്നു. സൂ​ര്യ​യെ​ന്നാ​യി​രു​ന്നു താ​ര​ത്തി​ന്‍റെ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​ര്.

ചി​ത്രം തീ​യ​റ്റ​റു​ക​ളി​ൽ വ​ൻ വി​ജ​യ​മാ​ണ് നേ​ടി​യ​ത്. മ​ധു​രാ​ജ​യി​ൽ അ​ഭി​ന​യി​ക്കാ​ൻ ആ​ഗ്ര​ഹ​മു​ണ്ടെ​ന്നും എ​ന്നാ​ൽ ആ​രും ക്ഷ​ണി​ച്ചി​ല്ലെ​ന്നും പൃ​ഥ്വി അ​റി​യി​ച്ചി​രു​ന്നു. അ​തി​നു പി​ന്നാ​ലെ​യാ​ണ് സി​നി​മ​യു​ടെ മൂ​ന്നാം ഭാ​ഗ​ത്തെ​ങ്കി​ലും ത​ന്നെ വി​ളി​ക്ക​ണെ എ​ന്ന് പൃ​ഥ്വി സം​വി​ധാ​യ​ക​നെ ഓ​ർ​മി​പ്പി​ച്ച​ത്.

Related posts