പി​എം ന​രേ​ന്ദ്ര​മോ​ദി​ക്കു വേ​ണ്ടി ഞാ​ൻ ഗാ​നം ര​ചി​ച്ചി​ട്ടി​ല്ല; പോ​സ്റ്റ​റി​ൽ പേ​ര് പ്ര​ത്യ​ക്ഷ​പ്പെ​ട്ട​തി​നെ​തി​രെ ജാ​വേ​ദ് അ​ക്ത​ർ

റി​ലീ​സി​നൊ​രു​ങ്ങു​ന്ന പി​എം ന​രേ​ന്ദ്ര​മോ​ദി വി​വാ​ദ​ത്തി​ൽ. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ ജീ​വി​തം പ​റ​യു​ന്ന പി​എം ന​രേ​ന്ദ്ര​മോ​ദി എ​ന്ന ചി​ത്ര​ത്തി​നെ​തി​രെ ഗാ​ന​ര​ച​യി​താ​വ് ജാ​വേ​ദ് അ​ക്ത​റാ​ണ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. സി​നി​മ​യു​ടെ പോ​സ്റ്റ​റി​ൽ ഗാ​ന​ര​ച​യി​താ​ക്ക​ളു​ടെ കൂ​ട്ട​ത്തി​ൽ ജാ​വേ​ദ് അ​ക്ത​റി​ന്‍റെ പേ​ര് എ​ഴു​തി ചേ​ർ​ത്ത​താ​ണ് വി​വാ​ദ​ത്തി​ന് കാ​ര​ണ​മാ​യ​ത്.

താ​ൻ പാ​ട്ട് ര​ചി​ച്ചി​ട്ടി​ല്ലാ​ത്ത ചി​ത്ര​ത്തി​ന്‍റെ പോ​സ്റ്റ​റി​ൽ ത​ന്‍റെ പേ​ര് ക​ണ്ട് ഞെ​ട്ടി​യെ​ന്ന് ജാ​വേ​ദ് അ​ക്ത​ർ ട്വീ​റ്റ് ചെ​യ്തു. പ്ര​സൂ​ണ്‍ ജോ​ഷി, സ​മീ​ർ തു​ട​ങ്ങി​യ ഗാ​ന​ര​ച​യി​താ​ക്ക​ൾ​ക്കൊ​പ്പ​മാ​ണ് ജാ​വേ​ദ് അ​ക്ത​റി​ന്‍റെ​യും പേ​ര് പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ന​രേ​ന്ദ്ര​മോ​ദി​യു​ടെ ക​ഥാ​പാ​ത്ര​ത്തെ വി​വേ​ക് ഒ​ബ്റോ​യി അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് ഒ​മം​ഗ് കു​മാ​റാ​ണ്.

Related posts