എല്ലാത്തിനും കാരണം മദ്യനയം..! മ​ദ്യ​ല​ഹ​രി​യി​ൽ പി​താ​വ് മ​ക​നേ​യും ഭാ​ര്യ​യേ​യും കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ചു; മകനെ മദ്യപിക്കാൻ പ്രേരിപ്പിക്കാറുണ്ടായിരുന്നെന്ന് മാതാവ്

ചാ​ത്ത​ന്നൂ​ർ: മ​ദ്യ​ല​ഹ​രി​യി​ൽ പി​താ​വ് മ​ക​നേ​യും ഭാ​ര്യ​യേ​യും കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ചു. മൈ​ല​ക്കാ​ട് തു​ല വി​ള ക്ഷേ​ത്ര​ത്തി​ന് സ​മീ​പം തു​ഷാ​ർ ഭ​വ​നി​ൽ പു​ഷ്പ​മ്മ (42), മ​ക​ൻ തു​ഷാ​ർ (27) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​ഷ്പ​മ്മ​യു​ടെ ഭ​ർ​ത്താ​വ് കു​ഞ്ഞു​മോ​നു വേ​ണ്ടി പോ​ലീ​സ് തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഞാ​യ​റാ​ഴ്ച രാ​ത്രി ഒ​മ്പ​ത​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. സ്ഥി​ര​മാ​യി മ​ദ്യം വാ​ങ്ങി വീ​ട്ടി​ൽ കൊ​ണ്ടു​വ​ന്ന് കു​ടി​ക്കാ​റു​ണ്ടാ​യി​രു​ന്ന ഇ​യാ​ൾ മ​ക​നേ​യും മ​ദ്യ​പി​ക്കാ​ൻ പ്രേ​രി​പ്പി​ക്കാ​റു​ണ്ടാ​യി​രു​ന്ന​താ​യി പ​റ​യു​ന്നു.

ഇ​യാ​ളു​ടെ മ​ദ്യ​പാ​നം സ​ഹി​ക്കാ​ൻ ക​ഴി​യാ​തെ പു​ഷ് പ​മ്മ അ​ടു​ത്തു​ള​ള കു​ടും​ബ വീ​ട്ടി​ൽ പോ​യി​രി​ക്ക​വെ അ​ച്ഛ​നും മ​ക​നും ത​മ്മി​ൽ വ​ഴ​ക്കു​ണ്ടാ​കു​ന്ന​തു ക​ണ്ട് ത​ട​സം പി​ടി​ക്കാ​ൻ എ​ത്ത​വെ പു​ഷ്പ മ്മ​യേ​യും മ​ക​നേ​യും ക​ത്രി​ക കൊ​ണ്ട് കു​ത്തി മു​റി​വേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. കൊ​ട്ടി​യം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts