ഒന്നും രണ്ടുമല്ല, മുക്കിയത് എട്ടുലക്ഷത്തിന്‍റെ മദ്യം; മുണ്ടക്കയം ബിവ​റേ​ജസ് ഔ​ട്ട്‌​ലെ​റ്റി​ലെ മ​ദ്യ​ക്ക​ട​ത്ത്; അന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കിഎ​ക്‌​സൈ​സ് കമ്മീഷണർ


മു​ണ്ട​ക്ക​യം: ലോ​ക്ഡൗ​ണി​ന്‍റെ മ​റ​വി​ല്‍ മു​ണ്ട​ക്ക​യം ബി​വ​റേ​ജസ് ഔ​ട്ട്‌​ലെ​റ്റി​ല്‍​നി​ന്നു ജീ​വ​ന​ക്കാ​ര്‍ മ​ദ്യം ക​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യ​താ​യി എ​ക്സൈ​സ് ഡ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ര്‍ എ. ​സു​ല്‍​ഫി​ക്ക​ര്‍.

ക​ഴി​ഞ്ഞ​ദി​വ​സം ബി​വ​റേ​ജ് ഔ​ട്ട്‌​ലെ​റ്റി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 8.5 ല​ക്ഷം രൂ​പ​യു​ടെ മ​ദ്യ​ത്തി​ന്‍റെ കു​റ​വ് ക​ണ്ടെ​ത്തി​യെ​ന്നാ​ണു പ്രാ​ഥ​മി​ക വി​വ​രം.

സം​ഭ​വ​ത്തി​ല്‍ ഷോ​പ് ഇ​ന്‍ ചാ​ര്‍​ജ് പു​ഞ്ച​വ​യ​ല്‍ 504 സ്വ​ദേ​ശി​യെ പ്ര​തി​യാ​ക്കി എ​ക്സൈ​സ് കേ​സെ​ടു​ത്തു. ഇ​വി​ടെ​നി​ന്നും മ​ദ്യം ക​ട​ത്തി​യ​തി​നു പി​ന്നി​ല്‍ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ര്‍​ക്കു പ​ങ്കു​ള്ള​താ​യും ഷോ​പ്പ് ഇ​ന്‍ ചാ​ര്‍​ജി​നു മാ​ത്രം കൈ​വ​ശം വയ്ക്കു​വാ​ന്‍ അ​വ​കാ​ശ​മു​ള്ള ഔ​ട്ട്‌​ലെ​റ്റ് താ​ക്കോ​ല്‍ താ​ല്‍​കാ​ലി​ക ജീ​വ​ന​ക്കാ​രു​ടെ പ​ക​ല്‍ എ​ങ്ങ​നെ​യെ​ത്തി​യെ​ന്ന​തും അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​ട്ടു​ണ്ട്.

ലോ​ക്ഡൗ​ണ്‍ കാ​ല​ങ്ങ​ളി​ല്‍ രാ​ത്രി​യി​ല്‍ ചാ​ക്കി​ല്‍​കെ​ട്ടി വ​ലി​യ തോ​തി​ല്‍ മ​ദ്യം ക​ട​ത്തു​ന്ന​താ​യാ​ണ് ആ​രോ​പ​ണ​മു​യ​ര്‍​ന്ന​ത്. 400 രൂ​പ വി​ല​യു​ള്ള മ​ദ്യം, 1,000 മു​ത​ല്‍ 1,300 രൂ​പ വ​രെ വി​ല​യ്ക്കാ​യി​രു​ന്നു വി​റ്റ​ഴി​ച്ച​ത്.

സം​ഭ​വം വി​വാ​ദ​മാ​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ബി​വ​റേ​ജ് കോ​ര്‍​പ്പ​റേ​ഷ​നും, എ​ക്‌​സൈ​സും സം​യു​ക്ത​മാ​യി​ട്ട് ക​ഴി​ഞ്ഞ​ദി​വ​സം പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

പ​രി​ശോ​ധ​ന​യി​ല്‍ വ​ന്‍​ക്ര​മ​ക്കേ​ടാ​ണു ക​ണ്ടെ​ത്തി​യ​ത്. മു​മ്പും ഇ​വി​ടെ പ​രി​ശോ​ധ​ന​യി​ല്‍ വ​ലി​യ ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും ജീ​വ​ന​ക്കാ​രി​ല്‍​നി​ന്നും പി​ഴ ഈ​ടാ​ക്കി ഒ​ഴി​വാ​ക്കു​ക​യാ​ണു ചെ​യ്തി​രു​ന്ന​ത്.

ഇ​തു മ​റ​യാ​ക്കി​യാ​ണ് ലോ​ക്ഡൗ​ണി​ല്‍ വ​ലി​യ​തോ​തി​ല്‍ മ​ദ്യം ക​ട​ത്തി​യ​തെ​ന്നാ​ണ് എ​ക്‌​സൈ​സി​ന്‍റെ വി​ല​യി​രു​ത്ത​ല്‍.സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ പേ​രി​ല്‍​നി​ന്നു മൊ​ഴി​യെ​ടു​ക്കു​വാ​നും സ​മാ​ന​മാ​യ രീ​തി​യി​ല്‍ മ​റ്റ് ഔ​ട്ട്‌ലെറ്റു​ക​ളി​ല്‍ ക്ര​മ​ക്കേ​ട് ന​ട​ന്നി​ട്ടു​ണ്ടോ​യെ​ന്ന് അ​ന്വേ​ഷി​ക്കു​വാ​നാ​ണ് എ​ക്‌​സൈ​സി​ന്‍റെ തീ​രു​മാ​നം.

Related posts

Leave a Comment