മാർക്കിന് മാനദണ്ഡമായി; സി​ബി​എ​സ്ഇ പന്ത്രണ്ടാം ക്ലാ​സ് പ​രീ​ക്ഷാ ഫ​ലം ജൂ​ലൈ 31 ന്

 

ന്യൂ​ഡ​ൽ​ഹി: സി​ബി​എ​സ്ഇ 12 ാം ക്ലാ​സ് പ​രീ​ക്ഷാ ഫ​ലം ജൂ​ലൈ 31 ന് ​പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ സു​പ്രീം കോ​ട​തി​യി​ൽ. 10, 11, 12 ക്ലാ​സു​ക​ളി​ലെ പ്ര​ക​ട​ന​മി​ക​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​കും അ​ന്തി​മ സ്കോ​ർ നി​ർ​ണ​യി​ക്കു​ക എ​ന്നും അ​റ്റോ​ർ​ണി ജ​ന​റ​ൽ കോ​ട​തി​യെ അ​റി​യി​ച്ചു.

10, 11 ക്ലാ​സു​ക​ളി​ലെ വാ​ർ​ഷി​ക പ​രീ​ക്ഷ​യു​ടെ​യും 12ാം ക്ലാ​സി​ലെ പ്രീ ​ബോ​ർ​ഡ് പ​രീ​ക്ഷ​യു​ടെ​യും ഫ​ല​മാ​ണ് അ​ന്തി​മ സ്കോ​റി​നു പ​രി​ഗ​ണി​ക്കു​ക. 10 ാം ക്ലാ​സി​ലെ പ്ര​ക​ട​ന​ത്തി​ന് 30 ശ​ത​മാ​നം വെ​യ്റ്റേ​ജ് ആ​ണ് ന​ൽ​കു​ക. അ​ഞ്ച് പ്ര​ധാ​ന വി​ഷ​യ​ങ്ങ​ളി​ൽ വി​ദ്യാ​ർ​ഥി കൂ​ടു​ത​ൽ മി​ക​വ് കാ​ണി​ച്ച മൂ​ന്നു വി​ഷ​യ​ങ്ങ​ളു​ടെ മാ​ർ​ക്കി​ന്‍റെ ശ​രാ​ശ​രി ക​ണ​ക്കാ​ക്കി​യാ​ണ് വെ​യ്റ്റേ​ജ് നി​ശ്ച​യി​ക്കു​ന്ന​ത്.

11 ാം ക്ലാ​സി​ലെ പ്ര​ക​ട​ന​ത്തി​നും 30 ശ​ത​മാ​നം വെ​യ്റ്റേ​ജാ​ണ് ന​ൽ​കു​ന്ന​ത്. യൂ​ണി​റ്റ് പ​രീ​ക്ഷ​ക​ൾ, ടേം ​എ​ക്സാ​മു​ക​ൾ, വാ​ർ​ഷി​ക പ​രീ​ക്ഷ, സ്കൂ​ളു​ക​ൾ സ്വ​ന്തം നി​ല​യ്ക്കു ന​ട​ത്തി​യ പ​രീ​ക്ഷ​ക​ൾ എ​ന്നി​വ​യു​ടെ എ​ല്ലാം അ​ടി​സ്ഥാ​ന​ത്തി​ലാ​കും 11 ാം ക്ലാ​സി​ൽ വെ​യ്റ്റേ​ജ് നി​ർ​ണ​യി​ക്കു​ക.

12 ക്ലാ​സി​ലെ പ്ര​ക​ട​ന​മി​ക​വി​ന് 40 ശ​ത​മാ​നം വെ​യ്റ്റേ​ജ് ന​ൽ​കും. 12ാം ക്ലാ​സി​ലെ പ്രീ ​ബോ​ർ​ഡ് പ​രീ​ക്ഷ​യു​ടെ​യും ഫ​ലം എ​ടു​ത്ത് അ​ന്തി​മ ഫ​ല​മാ​ക്കും. പ​രീ​ക്ഷ ന​ട​ത്താ​ൻ ക​ഴി​യാ​ത്ത സ്കൂ​ളു​ക​ൾ​ക്ക് 28 ാം തീ​യ​തി വ​രെ സ​മ​യ​മു​ണ്ട്. ഈ ​സ​മ​യ​ത്തി​നു​ള്ളി​ൽ പ്രീ ​ബോ​ർ​ഡ് പ​രീ​ക്ഷ ന​ട​ത്തി സി​ബി​എ​സ്ഇ പോ​ർ​ട്ട​ലി​ൽ ന​ൽ​കി​യാ​ൽ മ​തി​യാ​കും.

Related posts

Leave a Comment