മറ്റുള്ളവരേക്കൂടി നശിപ്പിക്കാൻ..! ബീവറേ ജിൽ നിന്നും മദ്യം വാങ്ങി ഓട്ടോറിക്ഷ‍യിൽ കറങ്ങിനടന്ന് മദ്യം വിറ്റ രണ്ടു പേർ പിടിയിൽ

knr-arrestmadhyam-lമു​ള​ന്തു​രു​ത്തി: ബീ​വ​റേ​ജ് കോ​ർ​പ്പ​റേ​ഷ​ന്‍റെ മ​ദ്യ​ശാ​ല​യി​ൽ നി​ന്നും വ​ൻ​തോ​തി​ൽ മ​ദ്യം​വാ​ങ്ങി ശേ​ഖ​രി​ച്ച് വി​ല്പന ന​ട​ത്തി​വ​ന്ന ര​ണ്ട്പേ​രെ മാ​മ​ല എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടി. കു​ന്ന​ത്തു​നാ​ട് പ​റ​ക്കോ​ട് മ​ന​ക്കു​ള​ങ്ങ​ര വീ​ട്ടി​ൽ ജ​യ​ൻ (41), വെ​ന്പി​ള്ളി​ൽ മാ​ങ്ങ​നാ​ലി​ൽ വീ​ട്ടി​ൽ രാ​ജേ​ന്ദ്ര​ൻ (51) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഓ​ട്ടോ​റി​ക്ഷ​യി​ൽ സ​ഞ്ച​രി​ച്ച് ആ​വ​ശ്യ​ക്കാ​ർ​ക്ക് മ​ദ്യം എ​ത്തി​ച്ചു​കൊ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു. ഇ​വ​രു​ടെ ഓ​ട്ടോ​റി​ക്ഷ​യും ഇ​തി​ൽ നി​ന്നും 7.2 ലി​റ്റ​ർ മ​ദ്യ​വും, 1520 രൂ​പ​യും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ര​ണ്ടു​പേ​രേ​യും റി​മാ​ൻഡ് ചെ​യ്തു.

പൊ​തു സ്ഥ​ല​ത്തി​രു​ന്ന് മ​ദ്യ​പി​ച്ച കു​റ്റ​ത്തി​ന് തി​രു​വാ​ണി​യൂ​ർ സ്വ​ദേ​ശി രാ​ജു​വി​നെ​തി​രേ​യും, അ​ള​വി​ൽ കൂ​ടു​ത​ൽ മ​ദ്യം വാ​ങ്ങി​ക്കൊ​ണ്ടു​വ​ന്ന​തി​ന് മ​ണീ​ട് ഏ​ഴ​ക്ക​ര​നാ​ട് സ്വ​ദേ​ശി മോ​ഹ​ന​നെ​തി​രേ​യും കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സം എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ക​ണ്ട് ഓ​ടി ര​ക്ഷ​പെ​ട്ട പാ​ങ്ങോ​ട് കാ​ടാ​യ​ത്ത് ബാ​ല​നെ​തി​രെ കേ​സെ​ടു​ത്തു. ഇ​യാ​ളു​ടെ സ്കൂ​ട്ട​റും, ഇ​തി​ലു​ണ്ടാ​യി​രു​ന്ന മ​ദ്യ​വും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. റെ​യ്ഡി​ന് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ. ​സു​മേ​ഷ്, പ്രി​വി​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ ജോ​ർ​ജ് ജോ​സ​ഫ്, ശ്രീ​കു​മാ​ർ എ​ന്നി​വ​രാ​ണ് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

Related posts