മ​ഹാ​കാ​ളീ​ശ്വ​ർ ക്ഷേ​ത്ര​ത്തി​ൽ ആരതിക്കിടെ തീ​പി​ടു​ത്തം; പൂജാരിമാരടക്കം 14 പേർക്ക് പൊള്ളലേറ്റു

മ​ധ്യ​പ്ര​ദേ​ശ്: പൂ​ജ​യ്ക്കി​ടെ ഉ​ജ്ജ​യി​നി​ലെ മ​ഹാ​കാ​ളീ​ശ്വ​ർ ക്ഷേ​ത്ര​ത്തി​ൽ തീ​പി​ടുത്തം. പൂ​ജാ​രി​മാ​ര​ട​ക്കം 14 പേ​ർ​ക്ക് പൊ​ള്ള​ലേ​റ്റു. ഹോ​ളി​യോ​ട് അ​നു​ബ​ന്ധി​ച്ച് ക്ഷേ​ത്ര ശ്രീ​കോ​വി​ലി​നു​ള്ളി​ൽ ഭ​സ്മ ആ​ര​തി ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്. പ​രി​ക്കേ​റ്റ​വ​രെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഗു​ലാ​ൽ എ​റി​യു​ന്ന​തി​നി​ടെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​തെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. ഗു​ലാ​ലി​ലെ രാ​സ​വ​സ്തു​ക്ക​ളു​ടെ സാ​ന്നി​ധ്യം കൊ​ണ്ടാ​കാം തീ​പി​ടി​ത്ത​മു​ണ്ടാ​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ആ​യി​ര​ക്ക​ണ​ക്കി​ന് ഭ​ക്ത​രാ​ണ് അ​പ​ക​ടം ന​ട​ക്കു​ന്ന​തി​നി​ട​യി​ൽ ക്ഷേ​ത്ര​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

അ​പ്ര​തീ​ക്ഷി​ത അ​പ​ക​ട​മാ​ണ് ക്ഷേ​ത്ര​ത്തി​നു​ള്ളി​ൽ സം​ഭ​വി​ച്ച​തെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ നീ​ര​ജ് സിംഗ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ മ​ജി​സ്ടീ​രി​യി​ൽ അ​ന്വേ​ഷ​ണം ന​ട​ക്കും. പ​രിക്കേ​റ്റ​വ​ർ​ക്ക് മ​തി​യാ​യ ചി​കി​ത്സ ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts

Leave a Comment