ഫയര്‍ എസ്‌കേപ്പ് വിദ്യ! അന്ന് മോഹന്‍ലാലിനെ തടഞ്ഞത് ദുരന്തം മുന്നില്‍ക്കണ്ട്: എട്ട് വര്‍ഷം മുമ്പ് നടന്ന സംഭവത്തെക്കുറിച്ച് മജീഷ്യന്‍ സാമ്രാജ്

കാ​യം​കു​ളം: സാ​ഹ​സി​ക​ത​യും അ​പ​ക​ട​വും നി​റ​ഞ്ഞ ഫ​യ​ർ എ​സ്കേ​പ്പ് വി​ദ്യ ന​ട​ത്താ​ൻ ന​ട​ൻ മോ​ഹ​ൻ​ലാ​ൽ എ​ട്ട് വ​ർ​ഷം മു​ന്പ് രം​ഗ​ത്തു വ​ന്ന​പ്പോ​ൾ താ​നു​ൾ​പ്പെടെ​യു​ള്ള മ​ജീ​ഷ്യന്മാ​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത് ദു​ര​ന്ത സാ​ഹ​ച​ര്യം മു​ൻ നി​ർ​ത്തി​യാ​യി​രു​ന്നെ​ന്ന് മ​ജീ​ഷ്യ​ൻ സാ​മ്രാ​ജ് രാഷ്‌‌ട്രദീ​പി​ക​യോ​ട് പ​റ​ഞ്ഞു.

സാ​ഹ​സി​ക​മാ​യ മാ​ജി​ക്കി​ലൂ​ടെ പ്ര​ശ​സ്ത​നാ​യ മ​ജീ​ഷ്യ​നാ​യി​രു​ന്നു മാ​ൻ​ഡ്രേ​ക്ക് എ​ന്ന ച​ഞ്ച​ൽ ഹാ​രി. എ​ന്നി​ട്ടും ഹൂ​ബ്ലി ന​ദി​യി​ൽ ഹൗ​ഡി​നി വി​ദ്യ അ​വ​ത​രി​പ്പി​ച്ച മാ​ൻ​ഡ്രേ​ക്കി​ന് പോ​ലും ജീ​വ​ൻ ന​ഷ്ട​മാ​യി. മാ​ജി​ക്കി​ലെ ര​ക്ഷ​പ്പെ​ട​ൽ, സാ​ഹ​സി​ക വി​ദ്യ​ക​ൾ അ​പ​ക​ടം നി​റ​ഞ്ഞ​താ​ണ്.

ഈ ​തി​രി​ച്ച​റി​വു​കൊ​ണ്ടാ​ണ് മോ​ഹ​ൻ​ലാ​ൽ ഫ​യ​ർ എ​സ്കേ​പ്പ് ന​ട​ത്താ​ൻ രം​ഗ​ത്തു വ​ന്ന​പ്പോ​ൾ മ​റൈ​ൻ ഡ്രൈ​വി​ൽ മൊ​ബൈ​ൽ മോ​ർ​ച്ച​റി​യി​ൽ കി​ട​ന്ന് പ്ര​തി​ഷേ​ധി​ക്കേ​ണ്ടി വ​ന്ന​തെ​ന്നും സാ​മ്രാ​ജ് പ​റ​ഞ്ഞു.

പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് ലാ​ൽ പിന്മാ​റി​യെ​ങ്കി​ലും അ​ന്ന​ത്തെ സം​ഭ​വം താ​നു​ൾ​പ്പെ​ടു​ന്ന മ​ജീ​ഷ്യന്മാ​രു​ടെ അ​സൂ​യ കൊ​ണ്ടാ​ണെന്നാ​ണ് ചി​ല​ർ പി​ന്നീ​ട് പ്ര​ച​രി​പ്പി​ച്ച​ത്. ഇ​ത് ചി​ല​രി​ൽ തെ​റ്റി​ദ്ധാ​ര​ണ ഉ​ണ്ടാ​ക്കി. ഇ​പ്പോ​ൾ മാ​ൻ​ഡ്രേ​ക്ക് എ​ന്ന ച​ഞ്ച​ൽ ഹാ​രി​ക്ക് ഹൗ​ഡി​നി വി​ദ്യ​യ്ക്കി​ടെ​യു​ണ്ടാ​യ ദു​ര​ന്തം മാ​ജി​ക് സാ​ഹ​സി​ക വി​ദ്യ​യി​ലെ അ​പ​ക​ട സാ​ധ്യ​ത വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ​ന്നും സാ​മ്രാ​ജ് പ​റ​ഞ്ഞു.

Related posts