“മ​ഹാ’ ചു​ഴ​ലി​ക്കാ​റ്റ് ല​ക്ഷ​ദ്വീ​പി​ന് തൊ​ട്ട​ടു​ത്ത്; റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു; സംസ്ഥാനത്ത് ശനിയാഴ്ച വരെ കനത്ത മഴ

ക​വ​ര​ത്തി: അ​റ​ബി​ക്ക​ട​ലി​ൽ രൂ​പം പ്രാ​പി​ച്ച മ​ഹാ ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റ് ശ​ക്തി പ്രാ​പി​ച്ചു. ല​ക്ഷ​ദ്വീ​പി​ൽ ക​ന​ത്ത നാ​ശ​ന​ഷ്ടം സം​ഭ​വി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചിരി​ക്കു​ക​യാ​ണ്. പ​ല​പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നാ​യി 214 പേ​രെ ക്യാ​ന്പി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്. ദ്വീ​പി​ൽ ശ​ക്ത​മാ​യ മ​ഴ​യും കാ​റ്റും വീ​ശു​ന്ന​തായാണ് ല​ഭി​ക്കു​ന്ന റി​പ്പോ​ർ​ട്ടുകൾ.

ക​വ​ര​ത്തി, ആ​ന്ത്രോ​ത്ത്, ക​ൽ​പേ​നി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ​ല്ലാം വെ​ള്ളം ക​യ​റി​യി​രി​ക്കു​ക​യാ​ണ്. ബേ​പ്പൂ​രി​ൽ​നി​ന്ന് ല​ക്ഷ​ദ്വീ​പി​ലേ​ക്കു​ള്ള ക​പ്പ​ൽ ഗ​താ​ഗ​തം തി​ങ്ക​ളാ​ഴ്ച​വ​രെ പൂ​ർ​ണ​മാ​യും നി​ർ​ത്തി​വ​യ്ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. അ​ടു​ത്ത 48 മ​ണി​ക്കൂ​റി​ൽ ക​ട​ൽ കൂ​ടു​ത​ൽ പ്ര​ക്ഷു​ബ്ധ​മാ​കു​മെ​ന്നും കാ​ലാ​വ​സ്ഥ വി​ഭാ​ഗ​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പു​ണ്ട്.

കോ​ഴി​ക്കോ​ടി​ന് 345 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് ചു​ഴ​ലി​ക്കാ​റ്റ് ഇ​പ്പോ​ൾ ഉ​ള്ള​ത്. അ​തേ​സ​മ​യം, സം​സ്ഥാ​ന​ത്ത് പ​ല​യി​ട​ത്തും ശ​ക്ത​മാ​യ മ​ഴ​യാ​ണ് ഇ​ന്നു​ണ്ടാ​യ​ത്. അ​ഞ്ചു ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലാ​ണ് ഓ​റ​ഞ്ച് അ​ല​ർ​ട്ട്.

സം​സ്ഥാ​ന​ത്ത് അ​ടു​ത്ത ര​ണ്ടു ദി​വ​സം കൂ​ടി ഒ​റ്റ​പ്പെ​ട്ട ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. ശ​നി​യാ​ഴ്ച​വ​രെ അ​തി​പ്ര​ക്ഷു​ബ്ദാ​വ​സ്ഥ​യി​ലു​ള്ള ക​ട​ലി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പോ​ക​രു​തെ​ന്നും ക​ട​ൽ​ത്തീ​ര​ത്തു പോ​കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.

Related posts