മ​ഹി​ളാ മ​ന്ദി​ര​ത്തി​ൽ മം​ഗ​ല്യ​മേ​ളം… പാ​ര്‍​വ​തി​ക്കും റോ​യ്സ​ണും മം​ഗ​ളാ​ശം​സ​ക​ളോ​ടെ പ്രി​യ​പ്പെ​ട്ട​വ​ർ


തൃ​ശൂ​ർ: അ​മ്മ​യു​ടെ സ്ഥാ​ന​ത്ത് മ​ഹി​ളാ​മ​ന്ദി​രം സൂ​പ്ര​ണ്ട് പി.​എ​സ്. ഉ​ഷ​യെ സാ​ക്ഷി​യാ​ക്കി ജി​ല്ലാ ക​ള​ക്ട​ര്‍ ഹ​രി​ത വി.​ കു​മാ​ർ വ​ധു​വി​ന്‍റെ കൈ ​പി​ടി​ച്ചു ന​ല്‍​കി.

വ​നി​താ സം​ര​ക്ഷ​ണ ഓ​ഫീ​സ​ര്‍ എ​സ്. ലേ​ഖ​യും വ​നി​താ​ശി​ശു വി​ക​സ​ന ജി​ല്ലാ ഓ​ഫീ​സ​ര്‍ പി. ​മീ​ര​യും ചേ​ര്‍​ന്നു കൈ​മാ​റി​യ സി​ന്ദൂ​രം റോ​യ്സ​ണ്‍ പാ​ര്‍​വ​തി​യു​ടെ നെ​റു​ക​യി​ല്‍ ചാ​ര്‍​ത്തി.

ആ​ശം​സ​ക​ളേ​കി മേ​യ​റും എം​എ​ൽ​എ​യു​മ​ട​ക്ക​മു​ള്ളവർ… തൃ​ശൂ​ര്‍ മ​ഹി​ളാ​മ​ന്ദി​രം സാ​ക്ഷ്യം വ​ഹി​ച്ച വി​വാ​ഹ ച​ട​ങ്ങി​ന്‍റെ വി​ശേ​ഷ​ങ്ങ​ളാ​ണി​ത്.

രാ​മ​വ​ര്‍​മ​പു​രം മ​ഹി​ളാ​മ​ന്ദി​ര​ത്തി​ലെ അ​ന്തേ​വാ​സി​യാ​യ പാ​ര്‍​വ​തി​യാ​ണ് ജി​ല്ല​യു​ടെ സ്നേ​ഹ​ലാ​ള​ന​ക​ള്‍ ഏ​റ്റു​വാ​ങ്ങി വി​വാ​ഹ ജീ​വി​ത​മാ​രം​ഭി​ച്ച​ത്.

ലാ​ലൂ​ര്‍ മ​ന​യ്ക്ക​പ്പ​റ​മ്പി​ല്‍ റോ​യ്സ​ണ്‍ ആ​ണ് പാ​ര്‍​വ​തി​യെ ജീ​വി​ത സ​ഖി​യാ​ക്കി. രാ​മ​വ​ര്‍​മ​പു​രം മ​ഹി​ളാ മ​ന്ദി​ര​ത്തി​ന്‍റെ മു​റ്റ​ത്തൊ​രു​ങ്ങി​യ അ​ല​ങ്കാ​രപ്പ​ന്ത​ലി​ലാ​യി​രു​ന്നു വി​വാ​ഹം.

വി​വാ​ഹമോ​തി​രം കൈ​മാ​റി മേ​യ​ര്‍ എം.​കെ. വ​ര്‍​ഗീ​സ് വ​ര​ണ​മാ​ല്യം എ​ടു​ത്തുന​ല്‍​കി. ബൊ​ക്കെ കൈ​മാ​റി ഡ​പ്യൂ​ട്ടി മേ​യ​ര്‍ രാ​ജ​ശ്രീ ഗോ​പ​നും പി. ​ബാ​ല​ച​ന്ദ്ര​ന്‍ എം​എ​ല്‍​എ​യും കോ​ര്‍​പ​റേ​ഷ​ന്‍ ക്ഷേ​മ​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ ലാ​ലി ജ​യിം​സും ന​വ​ദ​മ്പ​തി​ക​ളെ അ​നു​ഗ്ര​ഹി​ച്ചു.

ച​ട​ങ്ങി​ല്‍ യു​വ എ​ഴു​ത്തു​കാ​രി ദീ​പ ജ​യ​രാ​ജ് എ​ഴു​തി​യ “മാം​സ​നി​ബ​ദ്ധ​മ​ല്ല രാ​ഗം’ എ​ന്ന നോ​വ​ല്‍ വ​ധൂവ​ര​ന്മാ​ര്‍​ക്ക് കൈ​മാ​റി പ്ര​കാ​ശ​നം ചെ​യ്തു. വ്യാ​ഴാ​ഴ്ച ജി​ല്ലാ ര​ജി​സ്ട്രാ​ര്‍ ഓ​ഫീ​സി​ല്‍ വി​വാ​ഹ ര​ജി​സ്ട്രേ​ഷ​ന്‍ ന​ട​ന്നി​രു​ന്നു.

വ​നി​താ​ ശി​ശുവി​ക​സ​ന ജി​ല്ലാ ഓ​ഫീ​സ​ര്‍ പി. ​മീ​ര​യു​ടെ​യും ലാ​ലി ജ​യിം​സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് വി​വാ​ഹ ഒ​രു​ക്ക​ങ്ങ​ള്‍ ന​ട​ന്ന​ത്.

വ​നി​ത ശി​ശു​വി​ക​സ​ന വ​കു​പ്പി​ന്‍റെ​യും കോ​ര്‍​പ​റേ​ഷ​ന്‍റെ​യും കീ​ഴി​ലു​ള്ള രാ​മ​വ​ര്‍​മ​പു​രം മ​ഹി​ളാ​മ​ന്ദി​ര​ത്തി​ല്‍ ര​ണ്ടു വ​ര്‍​ഷം മു​മ്പാ​ണ് പാ​ര്‍​വ​തി അ​ന്തേ​വാ​സി​യാ​യി എ​ത്തിയത്. എ​ല്‍ ആ​ന്‍​ഡ് ടി ​ക​ണ്‍​സ്ട്ര​ഷ​ന്‍ ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ് റോ​യ്സ​ണ്‍.

Related posts

Leave a Comment