കയറിപ്പിടിച്ചവന്റെ കരണം പുകച്ച് രണ്ടെണ്ണം കൊടുത്തു! അപരിചിതനില്‍ മമ്മൂട്ടിയുടെ നായികയായി അഭിനയിച്ച മഹിവിജ് തന്റെ ദുരനുഭവം വെളിപ്പെടുത്തുന്നു

mahivij2പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ വ​ച്ച് സി​നി​മാ താ​ര​ങ്ങ​ളോ സെ​ലി​ബ്രി​റ്റി​ക​ളോ ആ​യ സ്ത്രീ​ക​ളെ അ​ടു​ത്തു​കി​ട്ടി​യാ​ൽ കി​ട്ടു​ന്ന സ​മ​യം കൊ​ണ്ട് തോ​ണ്ടു​ക​യോ പി​ടി​ക്കു​ക​യോ ചെ​യ്യു​ന്ന​ത് ചി​ല​ർ​ക്കൊ​രു അ​സു​ഖം പോ​ലെ​യാ​ണ്. ഇ​ത്ത​ര​ത്തി​ൽ ത​നി​ക്കു​ണ്ടാ​യ അ​നു​ഭ​വം തു​റ​ന്ന് പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് അപരിചിതനിൽ മ​മ്മൂ​ട്ടി​യു​ടെ നാ​യി​ക​യാ​യി അ​ഭി​ന​യി​ച്ച് മ​ല​യാ​ളി പ്രേ​ക്ഷ​ക​ർ​ക്കും പ​രി​ചി​ത​യാ​യ ബോ​ളി​വു​ഡ് ന​ടി മ​ഹി വി​ജ്.

മും​ബൈ​യി​ലെ നൈ​റ്റ്ക്ല​ബ്ബി​ൽ വെ​ച്ചാ​ണ് ന​ടി​ക്ക് ഈ ​ദു​ര​നു​ഭ​വം ഉ​ണ്ടാ​യ​ത്. മ​ഹി​ വി​ജി​ന്‍റെ ഭ​ർ​ത്താ​വും ന​ട​നു​മാ​യ ജെ​യ് ബാ​നു​ശാ​ലി​ക്കും മ​റ്റൊ​രു സു​ഹൃ​ത്തി​നു​മൊ​പ്പ​മാ​ണ് ഇ​വ​ർ നൈ​റ്റ് ക്ല​ബി​ലെ​ത്തി​യ​ത്. പാ​ർ​ട്ടി​ക്കി​ടെ മ​ഹി​വി​ജ് ശു​ചി​മു​റി​യി​ൽ ക​യ​റി. അ​ക​ത്ത് അ​പ​രി​ചി​ത​നാ​യ ഒ​രാ​ൾ കൂ​ടി​യു​ണ്ടാ​യി​രു​ന്നു. അ​പ്ര​തീ​ക്ഷി​ത​മാ​യി ഇ​യാ​ൾ ന​ടി​യെ ക​യ​റി​പ്പി​ടി​ച്ച് ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ചു.

പൊ​ടു​ന്ന​നെ ഉ​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ ആ​ദ്യം ന​ടി ഭ​യ​ന്നു​വെ​ങ്കി​ലും ഉ​ട​നെ ത​ന്നെ മ​നോ​ധൈ​ര്യം വീ​ണ്ടെ​ടു​ത്തു. ക​യ​റി​പ്പി​ടി​ച്ച​വ​ന്‍റെ ക​ര​ണം പു​ക​ച്ച് ര​ണ്ടെണ്ണം കൊ​ടു​ത്തു മ​ഹി വി​ജ്. എ​ന്നാ​ൽ ത​ല്ല് കി​ട്ടി​യി​ട്ടും അ​യാ​ൾ പിന്മാ​റാ​നു​ള്ള ല​ക്ഷ​ണം ഇ​ല്ലാ​യി​രു​ന്നു​വെ​ന്നും യാ​തൊ​രു ഭാ​വ​മാ​റ്റ​വും ഉ​ണ്ടാ​യി​ല്ലെ​ന്നും ന​ടി പ​റ​യു​ന്നു. ര​ക്ഷ​പ്പെ​ടാ​ൻ മ​ഹി വി​ജ് ഒ​ച്ച​ വ​ച്ചു. ന​ടി​യു​ടെ നി​ല​വി​ളി കേ​ട്ട് ആ​ളു​ക​ൾ ഓ​ടി​ക്കൂ​ടി. പ​ക്ഷേ അ​പ്പോ​ഴേ​ക്കും അ​ക്ര​മി ഓ​ടി​ര​ക്ഷ​പ്പെ​ട്ടി​രു​ന്നു.

Related posts