പുനരുദ്ധരിച്ച് ഒരു മാസത്തിനുള്ളിൽ അഴിമതിയുടെ കള്ളത്തരങ്ങൾ പുറത്ത്; തൊ​ണ്ടി​ക്ക​യം – മ​ണി​യാ​ർ റോ​ഡ് ത​ക​ർ​ന്ന് തരിപ്പണമായി

റാ​ന്നി: നി​ർ​മാ​ണ​ത്തി​ലെ അ​ഴി​മ​തി കാ​ര​ണം തൊ​ണ്ടി​ക്ക​യം – മ​ണി​യാ​ർ റോ​ഡ് പു​ന​രു​ദ്ധ​രി​ച്ച് ഒ​രു മാ​സം തി​ക​യും മു​മ്പേ ത​ക​ർ​ന്നു. ആ​വ​ശ്യ​ത്തി​ന് ടാ​ർ ഉ​പ​യോ​ഗി​ക്കാ​ത്ത​താ​ണ് ത​ക​ർ​ച്ച​യ്ക്ക് കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് പെ​രു​നാ​ട് – തൊ​ണ്ടി​ക്ക​യം മു​ത​ൽ മ​ണി​യാ​ർ വ​രെ​യു​ള്ള റോ​ഡ് പു​ന​രു​ദ്ധ​രി​ച്ച​ത്. പു​ന​രു​ദ്ധാ​ര​ണ​ത്തി​നാ​യി 25 ല​ക്ഷം രൂ​പ​യാ​ണ് ചെ​ല​വ​ഴി​ച്ച​ത്.

എ​ന്നാ​ൽ പു​ന​രു​ദ്ധാ​ര​ണം ക​ഴി​ഞ്ഞ് നാ​ല് ദി​വ​സം ക​ഴി​ഞ്ഞ​പ്പോ​ൾ മു​ത​ൽ റോ​ഡി​ന് ഏ​റ്റ​വും മു​ക​ളി​ൽ പാ​കി​യി​രു​ന്ന മെ​റ്റ​ൽ ചി​പ്സ് ഇ​ള​കി വ​രാ​ൻ തു​ട​ങ്ങി​യി​രു​ന്നു .ഇ​പ്പോ​ൾ അ​ടി​യി​ലെ മെ​റ്റ​ൽ ഇ​ള​കി റോ​ഡ് ത​ക​ർ​ന്നു പോ​യി​രി​ക്കു​ക​യാ​ണ്. ആ​വ​ശ്യ​ത്തി​ന് ടാ​ർ ചേ​ർ​ക്കാ​ത്ത​തി​നാ​ൽ മു​ക​ളി​ലെ ചി​പ്സ് അ​തേ​പ​ടി റോ​ഡി​ൽ കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്.

ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ ഇ​തു​വ​ഴി വ​രു​മ്പോ​ൾ ഇ​ള​കി കി​ട​ക്കു​ന്ന മ​ണ​ലി​ൽ ക​യ​റി അ​പ​ക​ടം ഉ​ണ്ടാ​കു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​യി​രി​ക്കു​ന്നു. റോ​ഡ് ക​ട​ന്നു​പോ​കു​ന്ന തോ​ട്ടം മേ​ഖ​ല​യി​ലാ​ണ് ഏ​റ്റ​വും അ​ധി​കം ത​ക​ർ​ച്ച ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. റോ​ഡി​ന്‍റെ പു​ന​രു​ദ്ധാ​ര​ണ​ത്തി​ലെ അ​ഴി​മ​തി സം​ബ​ന്ധി​ച്ച് വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

നേ​ര​ത്തെ ഗ്രാ​മീ​ണ റോ​ഡ് പി​എം​ജി​എ​സ്‌​വൈ പ​ദ്ധ​തി​ക​ൾ പ്ര​കാ​രം പു​ന​രു​ദ്ധ​രി​ച്ച് വ​ർ​ഷ​ങ്ങ​ളാ​യി യാ​തൊ​രു കേ​ടും ഇ​ല്ലാ​യി​ര​ന്നു. ഇ​പ്പോ​ഴ​ത്തെ പു​ന​രു​ദ്ധാ​ര​ണം നാ​ട്ടു​കാ​ർ​ക്ക് വി​ന​യാ​യി​രി​ക്കു​ക​യാണ്.

Related posts