മേ​ജ​ര്‍ സ​ന്ദീ​പ് ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ ജീ​വി​തം വെ​ള്ളി​ത്തി​ര​യി​ലേ​ക്ക്

2008 ന​വം​ബ​ര്‍ 26ന് ​ന​ട​ന്ന മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ല്‍ വീ​ര​മൃ​ത്യു വ​രി​ച്ച മ​ല​യാ​ളി​യാ​യ മേ​ജ​ര്‍ സ​ന്ദീ​പ് ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ ജീ​വി​തം ഇ​നി വെ​ള്ളി​ത്തി​ര​യി​ലേ​ക്ക്. ഹി​ന്ദി​യി​ലും തെ​ലു​ങ്കി​ലു​മാ​യി നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ന് മേ​ജ​ർ എ​ന്നാ​ണ് പേ​രി​ട്ടി​രി​ക്കു​ന്ന​ത്. തെ​ലു​ങ്ക് ന​ട​നും സം​വി​ധാ​യ​ക​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ അ​ദി​വി സെ​ഷ് ആ​ണ് മേ​ജ​ര്‍ സ​ന്ദീ​പ് ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ വേ​ഷ​ത്തി​ലെ​ത്തു​ന്ന​ത്.

തെലുങ്ക് സൂപ്പർതാരം മഹേഷ് ബാബുവിന്‍റെ നിർമാണ കന്പനിയായ ജി ​മ​ഹേ​ഷ് ബാ​ബു എ​ന്‍റ​ര്‍​ടെ​യ്ൻ​മെ​ന്‍റും സോ​ണി പി​ക്‌​ചേ​ഴ്‌​സ് ഇ​ന്‍റ​ർ​ര്‍​നാ​ഷ​ണ​ല്‍ പ്രൊ​ഡ​ക്ഷ​ന്‍​സും ചേ​ർ​ന്നാ​ണ് ചി​ത്രം നി​ര്‍​മ്മി​ക്കു​ന്ന​ത്. അ​ദി​വി എ​ന്റ​ര്‍​ടെ​യ്ന്‍​മെ​ന്റും എ + ​എ​സ് മൂ​വീ​സും നി​ർ​മാ​ണ പ​ങ്കാ​ളി​ക​ളാ​ണ്. ശ​ശി​കി​ര​ണ്‍ ടി​ക്ക​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന
അ​ദി​വി സെ​ഷ് ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​ന് തി​ര​ക്ക​ഥ​യു​മൊ​രു​ക്കു​ന്ന​ത്.

Related posts