ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട  മധ്യവയസ്കയെ  വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചു; അഞ്ചുവർഷത്തി നിടയ്ക്ക് യുവാവ്  പലപ്പോഴായി സ്വർണവും പണവും തട്ടിയെടുത്തു; ആലപ്പുഴയിലെ യുവതിക്ക് സംഭവിച്ചത്…

ആ​ല​പ്പു​ഴ: വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി 45 കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ക​ണ്ണൂ​ർ പെ​രു​ന്പ​ട​വ് സ്വദേശി സൈ​നോ​ജാ(35)​ണ് ആ​ല​പ്പു​ഴ നോ​ർ​ത്ത് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ആ​ല​പ്പു​ഴ പാ​ല​സ് വാ​ർ​ഡ് സ്വ​ദേ​ശി​നി​യാ​യ 45 കാ​രി​യു​ടെ പ​രാ​തി​യി​ൽ ആ​ല​പ്പു​ഴ നോ​ർ​ത്ത് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ ക​ണ്ണൂ​രി​ൽ നി​ന്നും പി​ടി​കൂ​ടി​യ​ത്.

ഫേ​സ്ബു​ക്കി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട സ്ത്രീ​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി​യ ശേ​ഷം ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷ​മാ​യി പ​ല സ്ഥ​ല​ങ്ങ​ളി​ൽ കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച​ശേ​ഷം സ്വ​ർ​ണ​വും പ​ണ​വും ഉ​ൾ​പ്പ​ടെ​യു​ള്ള സ്വ​ത്തു​വ​ക​ക​ൾ ത​ട്ടി​യെ​ടു​ത്ത​താ​യാ​ണ് പ​രാ​തി.

സ്വ​ത്തു​വ​ക​ക​ൾ കൈ​ക്ക​ലാ​ക്കി​യ ശേ​ഷം പ്ര​തി ഒ​ളി​വി​ൽ താ​മ​സി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു. ആ​ല​പ്പു​ഴ നോ​ർ​ത്ത് എ​സ്ഐ കെ.​സി. ഭു​വ​ന​ച​ന്ദ്ര​ബാ​ബു, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ വി​ഷ്ണു, ബി​നു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Related posts