ചെന്നൈ അയനാവരത്ത് 12കാരിയെ പീഡിപ്പിച്ച പ്രതികള്‍ നീലച്ചിത്രത്തിന് അടിമകള്‍ ! പ്രതികളില്‍ കൂടുതല്‍ പേരും അമ്പത് പിന്നിട്ടവര്‍; ഇത്രയും കാലം പീഡിപ്പിച്ചിട്ടും വീട്ടുകാര്‍ അറിയാഞ്ഞതില്‍ ദുരൂഹത…

ചെന്നൈ: നഗരത്തെ നടുക്കിയ അയനാവരം പീഡനവുമായി ബന്ധപ്പെട്ടു പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. കേസിലെ മുഖ്യപ്രതിയും ലിഫ്റ്റ് ഓപ്പറേറ്ററുമായ രവി കുമാറിന് മയക്കിക്കിടത്താന്‍ ഉപയോഗിക്കുന്ന മരുന്നുകളെക്കുറിച്ച് നല്ല ധാരണയുണ്ടെന്ന് പോലീസിന്റെ ചോദ്യം ചെയ്യലില്‍ തെളിഞ്ഞു.

മുമ്പ് അയനാവരത്തെ ആശുപത്രിയില്‍ ലിഫ്റ്റ് ഓപ്പറേറ്ററായി ജോലി ചെയ്തിരുന്ന സമയത്താണ് ഇയാള്‍ ഇക്കാര്യങ്ങള്‍ മനസിലാക്കുന്നത്. പ്രസവസമയത്ത് സ്ത്രീകളെ മയക്കിക്കിടത്താന്‍ ഉപയോഗിക്കുന്ന മരുന്ന് നല്‍കിയാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. തുടര്‍ന്ന് പീഡനദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്തു.

കുട്ടിയെ പീഡിപ്പിച്ചതായി കരുതുന്ന അപ്പാര്‍ട്ട്‌മെന്റിന്റെ ഭാഗത്തു നിന്നും സിറിഞ്ചുകളും ശീതളപാനീയ കുപ്പികളും പോലീസ് കണ്ടെടുത്തു. പണം വാങ്ങിയ ശേഷം രവി കുമാര്‍ കുട്ടിയെ പലര്‍ക്കുമായി കാഴ്ചവച്ചതായാണ് പോലീസ് സംശയിക്കുന്നത്. പ്രതികളുടെ കുടുംബാംഗങ്ങളെയും ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം.

അപ്പാര്‍ട്ട്‌മെന്റിലോ പുറത്തോ മറ്റേതെങ്കിലും കുട്ടിയെ ഇവര്‍ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
കേള്‍വിത്തകരാറും സംസാരിക്കാന്‍ പ്രയാസവുമുള്ള പന്ത്രണ്ടുകാരിയെ തുടര്‍ച്ചയായി ആറു മാസത്തോളം പീഡിപ്പിച്ച 17 ഫ്‌ലാറ്റ് ജീവനക്കാര്‍ പീഡിപ്പിച്ച വിവരം കഴിഞ്ഞ ദിവസമാണു പുറത്തറിഞ്ഞത്.

ചെന്നൈ മഹിളാ കോടതിയില്‍ ഹാജരാക്കിയ ഇവരെ 31 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പ്രതികള്‍ക്കെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസ്. മുപ്പതോളം പേരെ ചോദ്യം ചെയ്തു വരികയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സെക്യൂരിറ്റി ജീവനക്കാര്‍, ലിഫ്റ്റ് ഓപറേറ്റര്‍മാര്‍, ഗാര്‍ഡനര്‍മാര്‍, ഇലക്ട്രീഷ്യന്‍മാര്‍ തുടങ്ങിയവരൊക്കെയാണ് അറസ്റ്റിലായത്. പുറത്തു നിന്നെത്തിയ ഇവരുടെ സുഹൃത്തുക്കളോ പരിചയക്കാരോ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യം അന്വേഷിച്ചുവരികയാണ്.

ഒന്നാം പ്രതി രവികുമാറിനെ കൂടാതെ സെക്യൂരിറ്റി ജീവനക്കാരായ അഭിഷേക് (23), സുകുമാരന്‍ (60), പ്രകാശ് (58), മുരുകേഷ് (54), പളനി (40), ഉമാപതി (42), പ്ലംബര്‍ സുരേഷ് (32), ഹൗസ് കീപ്പിങ് ജീവനക്കാരന്‍ രാജശേഖര്‍ (40), ലിഫ്റ്റ് ഓപറേറ്റര്‍മാരായ പരമശിവം (60), ദീനദയാളന്‍ (50), ശ്രീനിവാസന്‍ (45), ബാബു (36), പ്ലംബര്‍മാരായ ജയ്ഗണേശ് (23), രാജ (32), സൂര്യ (23), ഇലക്ട്രീഷ്യന്‍ ജയരാമന്‍ (26), ഗാര്‍ഡനര്‍ ഗുണശേഖര്‍ (55) എന്നിവരാണ് അറസ്റ്റിലായത്. വയറുവേദനയെ തുടര്‍ന്നു കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണു പീഡന വിവരം പുറത്തറിഞ്ഞത്.

കുറ്റപത്രത്തില്‍ ക്രൂരതയുടെ നേര്‍സാക്ഷ്യമാണ് എഫ്‌ഐആര്‍. കുട്ടിയുടെ ശരീരത്തില്‍ ലഹരിമരുന്നുകള്‍ കുത്തിവച്ചെന്നും പ്രതികള്‍ നീലച്ചിത്രത്തിന് അടിമപ്പെട്ടവരാണെന്നും എഫ്‌ഐആറില്‍ പറയുന്നു. വീട്ടുകാരുടെ വിശ്വാസം പിടിച്ചു പറ്റിയതിനു ശേഷമാണ് പ്രധാന പ്രതി രവികുമാര്‍ കുട്ടിയെ പീഡിപ്പിക്കാനാരംഭിച്ചത്.

ഇയാള്‍ പീഡനവിവരങ്ങള്‍ പലരുമായി പങ്കുവച്ചതോടെ കണ്ടും കേട്ടുമറിഞ്ഞവരെല്ലാം എത്തി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ഇത്രകാലം കുട്ടി പീഡനത്തിനിരയായിട്ടും വീട്ടുകാര്‍ അറിഞ്ഞില്ലയെന്നതും സംശയം ജനിപ്പിക്കുന്നു.

പെണ്‍കുട്ടിയെ മാനഭംഗം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പ്രതികള്‍ പലര്‍ക്കും അയച്ചു കൊടുത്തതായും തെളിഞ്ഞു.പോക്‌സോ, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ട മാനഭംഗം ചെയ്യല്‍, ലൈംഗികാവശ്യത്തിനായി മറ്റുള്ളവര്‍ക്കു കാഴ്ചവയ്ക്കല്‍, നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ ഒന്‍പതു കുറ്റങ്ങളാണു പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

തൂക്കുകയര്‍ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണിവ. പ്രതികളിലില്‍ കൂടുതലും അമ്പതു വയസു പിന്നിട്ടവരാണ്.

Related posts