ബ​സിൽ നി​ന്നു ക​ള​ഞ്ഞു​കി​ട്ടി​യ സ്വ​ർ​ണ​മാ​ല തി​രി​കെ ന​ൽ​കി ക​ണ്ട​ക്ട​റു​ടെ സ​ത്യ​സ​ന്ധ​ത ; അഖിലിനെ അഭിനന്ദിച്ച് പോലീസ്

പ​ള്ളു​രു​ത്തി:​ ബ​സിൽ നി​ന്നും ക​ള​ഞ്ഞു​കി​ട്ടി​യ ര​ണ്ടു പ​വ​ൻ തൂ​ക്കം വ​രു​ന്ന സ്വ​ർ​ണ​മാ​ല ഉ​ട​മ​ക്ക് ന​ൽ​കി ബസ് ക​ണ്ട​ക്ട​ർ മാ​തൃ​ക​യാ​യി. ഇ​ട​ക്കൊ​ച്ചി സ്വ​ദേ​ശി​നി ഷി​ഫി​ൻ റെ​ബി​ൻ​സ​ണ്‍ എ​ന്ന യു​വ​തി​യു​ടെ മാ​ല​യാ​ണ് ഇ​ട​ക്കൊ​ച്ചി മ​ട്ടാ​ഞ്ചേ​രി റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ഗ്രേ​സ് ബ​സിൽ വെ​ച്ച് ന​ഷ്ട​പ്പെ​ട്ട​ത്.

മാ​ല ന​ഷ്ട​പ്പെ​ട്ട വി​വ​രം അ​റി​യാ​തെ ഷി​ഫി​ൻ ഇ​റ​ങ്ങു​ക​യും ചെ​യ്തു. മ​ട്ടാ​ഞ്ചേ​രി സ്റ്റാ​ൻ​ഡി​ൽ ഓട്ടം കഴിഞ്ഞു ബസ് നിർത്തിയിട്ടപ്പോഴാണ് ക​ണ്ട​ക്ട​ർ ഇ​ട​ക്കൊ​ച്ചി ക​ള​ത്തും ക​ട​വി​ൽ വീ​ട്ടി​ൽ പി.​അ​ഖി​ൽ (ഉ​ണ്ണി) സീ​റ്റി​ന​ടി​യി​ൽ മാ​ല ക​ണ്ട​ത്. ഉ​ട​നെ പ​ള്ളു​രു​ത്തി പോലീ​സ് സ്റ്റേ​ഷ​നി​ൽ അ​ഖി​ൽ മാ​ല​യേ​ൽ​പ്പി​ച്ചു.

ഇ​തി​നി​ട​യി​ൽ മാ​ല ന​ഷ്ട​പ്പെ​ട്ട വി​വ​രം അ​റി​ഞ്ഞ​തോ​ടെ ഷി​ഫി​നും പ​ള്ളു​രു​ത്തി പോലീ​സി​ൽ സ്റ്റേ​ഷ​നി​ലെ​ത്തി തു​ട​ർ​ന്ന് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ എ​ൻ.​എ​സ്.​ ജോ​ർ​ജി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ മാ​ല ഉ​ട​മ​ക്ക് കൈ​മാ​റു​ക​യാ​യി​രു​ന്നു.

Related posts