ഹെൽമെറ്റ് രക്ഷയായി..! ബൈ​ക്കി​ല്‍ പി​ന്തു​ട​ര്‍​ന്ന സംഘം അധ്യാപികയുടെ മാ​ല പൊ​ട്ടി​ക്കാ​ന്‍ ശ്ര​മം: നിയന്ത്രണം വിട്ട് സ്കൂ​ട്ട​റി​ല്‍ നി​ന്ന് വീ​ണ് അ​ധ്യാ​പി​ക​യ്ക്ക് പ​രി​ക്ക്; ഈ സമയം കള്ളൻ വേഗത്തിൽ ബൈക്കോടിച്ചുപോയി; തലയടിച്ചു വീണ വീട്ടമ്മയ്ക്ക് ഹെൽമറ്റ് രക്ഷയായി

പ​ത്ത​നം​തി​ട്ട: ബൈ​ക്കി​ല്‍ പി​ന്തു​ട​ര്‍​ന്ന ഹെ​ല്‍​മ​റ്റ് ധാ​രി​ക​ള്‍ മാ​ല പൊ​ട്ടി​ക്കു​ന്ന​തി​നി​ടെ ത​ട​യാ​ന്‍ ശ്ര​മി​ച്ച സ്കൂ​ള്‍ അ​ധ്യാ​പി​ക​യ് ക്ക് സ്കൂ​ട്ട​റി​ല്‍ നി​ന്ന് വീ​ണ് പ​രി​ക്കേ​റ്റു. മെ​ഴു​വേ​ലി ആ​ല​ക്കോ​ട് വ​ട്ട​മോ​ടി​യി​ല്‍ സ​ജി​യു​ടെ ഭാ​ര്യ ര​മ്യ(36)​യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 6.30ഓ​ടെ എ​ലി​മു​ക്കി​ല്‍ നി​ന്നും കാ​രി​ത്തോ​ട്ട വ​ഴി മെ​ഴു​വേ​ലി​ക്ക് പോ​കു​ന്ന റോ​ഡി​ലാ​യി​രു​ന്നു സം​ഭ​വം.

ച​ങ്ങ​നാ​ശേ​രി എ​സ്എ​ന്‍​ഡി​പി സ്കൂ​ള്‍ അ​ധ്യാ​പി​ക​യാ​യ ര​മ്യ ട്രെ​യി​നി​ല്‍ വ​ന്ന് ചെ​ങ്ങ​ന്നൂ​രി​ല്‍ ഇ​റ​ങ്ങി​യ ശേ​ഷം സ്കൂ​ട്ട​റി​ലാ​ണ് വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​ത്. മു​ള​ക്കു​ഴ മു​ത​ല്‍ ഹെ​ല്‍​മ​റ്റ് ധ​രി​ച്ച ര​ണ്ടു​പേ​ര്‍ ബൈ​ക്കി​ല്‍ ര​മ്യ​യെ പി​ന്തു​ട​ര്‍​ന്നി​രു​ന്നു. എ​ലി​മു​ക്കി​നും കാ​രി​ത്തോ​ട്ട ഗു​രു​മ​ന്ദി​ര​ത്തി​നും മ​ധ്യേ​യു​ള്ള വി​ജ​ന​മാ​യ ഭാ​ഗ​ത്താ​ണ് മാ​ല പൊ​ട്ടി​ക്കാ​ന്‍ ശ്ര​മം ന​ട​ന്ന​ത്.

ക​വ​ര്‍​ച്ച​ക്കാ​രെ ത​ട​യു​ന്ന​തി​നി​ട​യി​ല്‍ സ്കൂ​ട്ട​റി​ല്‍ നി​ന്ന് ര​മ്യ വീ​ണു. ഇ​തു ക​ണ്ട് ബൈ​ക്കി​ലെ​ത്തി​യ​വ​ര്‍ മാ​ല ക​വ​രാ​ന്‍ നി​ല്‍​ക്കാ​തെ കു​റി​യാ​നി​പ്പ​ള്ളി ഭാ​ഗ​ത്തേ​ക്ക് ബൈ​ക്ക് ഓ​ടി​ച്ചു​പോ​യി.

നാ​ലു​പ​വ​ന്‍റെ മാ​ല​യാ​ണ് ക​ഴു​ത്തി​ല്‍ അ​ണി​ഞ്ഞി​രു​ന്ന​തെ​ന്ന് ര​മ്യ​യു​ടെ ഭ​ര്‍​ത്താ​വ് സ​ജി പ​റ​ഞ്ഞു. റോ​ഡി​ലേ​ക്ക് ത​ല​യ​ടി​ച്ചാ​ണ് ര​മ്യ വീ​ണ​ത്. ഹെ​ല്‍​മ​റ്റ് ധ​രി​ച്ചി​രു​ന്ന​തി​നാ​ല്‍ ഗു​രു​ത​ര​മാ​യ പ​രി​ക്ക് ഒ​ഴി​വാ​യി. എ​ന്നാ​ല്‍ ശ​രീ​ര​ത്ത് മു​റി​വും വേ​ദ​ന​യും അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് ര​മ്യ​യെ മു​ള​ക്കു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.
പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്.

Related posts