ട്രൈബൽ പ്രമോട്ടർമാരെ ‘തലകാക്ക്’ ചൊല്ലി ട്രൈബൽ വകുപ്പ്..! മുൻ സർക്കാരിന്‍റെ കാലത്ത് നിയമിച്ച ആദിവാസി പ്രമോട്ടർമാരെ കാലാവധി തികയും മുൻപ് പിരിച്ചുവീട്ടുകൊണ്ട് വാട്സ് ആപ്പ് സന്ദേശം; ജോലിക്കായി പുതിയ പ്രമോട്ടർമാരെ നിയമിച്ച എൽഡിഎഫ് സർക്കാരും

മാ​ന​ന്ത​വാ​ടി: കാ​ലാ​വ​ധി തീ​രു​ന്ന​തി​ന് മു​ന്പ് ട്രൈ​ബ​ൽ പ്ര​മോ​ട്ട​ർ​മാ​രെ പി​രി​ച്ച് വി​ട്ട് പു​തി​യവരെ നി​യ​മി​ച്ച ട്രൈ​ബ​ൽ വ​കു​പ്പി​ന്‍റെ ന​ട​പ​ടി​ക്കെ​തി​രേ പ്ര​മോ​ട്ട​ർ​മാ​ർ നി​യ​മ ന​ട​പ​ടി​ക്കൊ​രു​ങ്ങു​ന്നു. മാ​ന​ന്ത​വാ​ടി താ​ലൂ​ക്കി​ലെ പ്ര​മോ​ട്ട​ർ​മാ​ർ ടി​ഡി​ഒ​ക്കു മു​ന്നി​ൽ കു​ത്തി​യി​രി​പ്പ് സ​മ​രം ന​ട​ത്തി. 2014 ൽ ​നി​യ​മി​ച്ച സം​സ്ഥാ​ന​ത്തെ ട്രൈ​ബ​ൽ പ്ര​മോ​ട്ട​ർ​മാ​രു​ടെ കാ​ലാ​വ​ധി 2017 ന​വം​ബ​ർ വ​രെ ദീ​ർ​ഘി​പ്പി​ച്ച് ന​ൽ​കി​യ​ത് മു​ൻ സ​ർ​ക്കാ​രി​ന്‍റ കാ​ല​ത്താ​യി​രു​ന്നു. പു​തി​യ സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​തോ​ടെ ഇ​വ​രെ പി​രി​ച്ച് വി​ടാ​നു​ള്ള നീ​ക്ക​ം മ​ന​സി​ലാ​ക്കി കേ​ര​ള ട്രൈ​ബ​ൽ പ്രമോ​ട്ടേ​ഴ്സ് അ​സോ​സി​യേ​ഷ​നാ​ണ് അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ട്രൈബ്യൂ​ണ​ലി​നെ സ​മീ​പി​ച്ച​ത്.

മാ​ന​ന്ത​വാ​ടി താ​ലൂ​ക്കി​ൽ 135 പേ​രി​ൽ 69 പേ​ർ ട്രൈബ്യൂ​ണ​ലി​നെ സ​മീ​പി​ക്കു​ക​യും ഇ​വ​രെ പി​രി​ച്ചു​വി​ട​രു​തെ​ന്ന് ഉ​ത്ത​ര​വ് ന​ൽ​കു​ക​യും ചെ​യ്തു. എ​ന്നാ​ൽ ​ഉ​ത്ത​ര​വ് നി​ല​നി​ൽ​ക്കെ​യാ​ണ് ഈ ​മാ​സം ഒ​ന്നു മു​ത​ൽ പു​തി​യ പ്രമോ​ട്ട​ർ​മാ​രെ നി​യ​മി​ക്കു​ക​യും മുന്പു​ണ്ടാ​യി​രു​ന്ന​വ​രെ വാ​ട്സ് ആ​പ്പ് സ​ന്ദേ​ശം വ​ഴി പി​രി​ച്ചു​വി​ടു​ക​യും ചെ​യ്ത​ത്. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് പ്രമോ​ട്ട​ർ​മാ​ർ ടി​ഡി​ഒ​യി​ൽ കു​ത്തി​യി​രി​പ്പ് സ​മ​രം ന​ട​ത്തി​യ​ത്.

എം. ​മ​നോ​ജ്, എ.​ആ​ർ. അ​ണ്ണ​ൻ, പി.​കെ. ച​ന്ദ്ര​ൻ, കെ.​എ. ബി​നു, പി.​എ. ദേ​വ​കി, പി.​കെ. വ​സ​ന്ത തു​ട​ങ്ങി​യ​വ​ർ സമരത്തിനു നേ​തൃ​ത്വം ന​ൽ​കി. ട്രൈ​ബ​ൽ വ​കു​പ്പിന്‍റെ ന​ട​പ​ടി​ക്കെ​തി​രേ കോ​ട​തി​യെ സ​മീ​പി​ച്ച് നി​യ​മ ന​ട​പ​ടി​ക്കൊ​രു​ങ്ങു​ക​യാ​ണ് പി​രി​ച്ചു​വി​ട​പ്പെ​ട്ട​വ​ർ.

Related posts