യാത്രക്കാരുടെ പ്ര​തി​ഷേ​ധം ഫ​ലം​ക​ണ്ടു; മൂ​ന്ന് എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ൾ ഇ​നി നേ​ര​ത്തെ എ​ത്തും

തി​രു​വ​ന​ന്ത​പു​രം: മ​ല​ബാ​ർ എ​ക്സ്പ്ര​സ്, ഇ​ന്‍റ​ർ​സി​റ്റി എ​ക്സ്പ്ര​സ്, വ​ഞ്ചി​നാ​ട് എ​ക്സ്പ്ര​സ് എ​ന്നീ ട്രെ​യി​നു​ക​ൾ രാ​വി​ലെ തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​ച്ചേ​രു​ന്ന സ​മ​യം നേ​ര​ത്തെ​യാ​ക്കു​ന്നു. വെ​ള്ളി മു​ത​ലാ​ണ് ഈ ​ട്രെ​യി​നു​ക​ളു​ടെ സ​മ​യം മാ​റു​ന്ന​ത്.

ഇ​ത​നു​സ​രി​ച്ച് മാം​ഗ​ളൂ​ർ- തി​രു​വ​ന​ന്ത​പു​രം മ​ല​ബാ​ർ എ​ക്സ്പ്ര​സ് വെ​ള്ളി​യാ​ഴ്ച മു​ത​ൽ രാ​വി​ലെ 9.30-നു ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തും. നി​ല​വി​ൽ 9.40-നാ​ണ് എ​ത്തി​ച്ചേ​രു​ന്ന​ത്. ഗു​രു​വാ​യൂ​ർ – തി​രു​വ​ന​ന്ത​പു​രം ഇ​ന്‍റ​ർ​സി​റ്റി എ​ക്സ്പ്ര​സ് 10.15-നു ​പ​ക​രം 9.50-ന് ​എ​ത്തും. എ​റ​ണാ​കു​ളം- തി​രു​വ​ന​ന്ത​പു​രം വ​ഞ്ചി​നാ​ട് എ​ക്സ്പ്ര​സ് രാ​വി​ലെ പ​ത്തി​ന് എ​ത്തി​ച്ചേ​രും. ഇ​പ്പോ​ഴ​ത്തെ സ​മ​യം 10.25 ആ​ണ്.

സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ സ്ഥി​ര​മാ​യി ആ​ശ്ര​യി​ക്കു​ന്ന ഈ ​ട്രെ​യി​നു​ക​ളു​ടെ സ​മ​യം മാ​റ്റ​ണ​മെ​ന്നും വൈ​കി​യോ​ട്ടം ഒ​ഴി​വാ​ക്ക​ണ​മെ​ന്നും നി​ര​ന്ത​ര​മാ​യി ആ​വ​ശ്യ​പ്പെ​ട്ടു വ​രി​ക​യാ​യി​രു​ന്നു.

Related posts