കേ​ര​ള​ത്തി​ൽ പു​തി​യ ജ​നു​സി​ൽ​പ്പെ​ട്ട മ​ല​മ്പനി ക​ണ്ടെ​ത്തി; പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചാ​ൽ രോഗം പടരുന്നത് ഒഴിവാക്കാമെന്ന് ആ​രോ​ഗ്യ​വ​കു​പ്പ്

 

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തു പു​തി​യ ജ​നു​സി​ൽ​പ്പെ​ട്ട മ​ല​ന്പ​നി ക​ണ്ടെ​ത്തി​യ​താ​യി ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ. പ്ലാ​സ്മോ​ഡി​യം ഓ​വേ​ൽ ജ​നു​സി​ലു​ള്ള രോ​ഗാ​ണു​വി​ൽ നി​ന്നു​ള്ള മ​ലേ​റി​യ ബാ​ധ​യാ​ണി​ത്.

ക​ണ്ണൂ​രി​ലെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഒ​രു സൈ​നി​ക​നി​ലാ​ണ് രോ​ഗം ക​ണ്ടെ​ത്തി​യ​ത്. സൈ​നി​ക​ൻ സു​ഡാ​നി​ൽ​നി​ന്ന് നാ​ട്ടി​ലെ​ത്തി​യ​താ​യി​രു​ന്നു.

ഒ​ഴി​വാ​ക്കാ​ൻ സ​മ​യ​ബ​ന്ധി​ത​മാ​യ ചി​കി​ത്സ ന​ട​ത്തി പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചാ​ൽ ഈ ​ഈ രോ​ഗം പ​ട​രു​ന്ന​ത് ഒ​ഴി​വാ​ക്കാ​മെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു.

സൈ​നി​ക​ന് രോ​ഗം ക​ണ്ടെ​ത്തി​യ ഉ​ട​ൻ ത​ന്നെ മാ​ർ​ഗ​രേ​ഖ പ്ര​കാ​ര​മു​ള്ള സ​ന്പൂ​ർ​ണ ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ക​യും പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഈ​ർ​ജി​ത​മാ​ക്കു​ക​യും ചെ​യ്ത​തി​നാ​ൽ രോ​ഗം മ​റ്റു​ള്ള​വ​രി​ലേ​ക്ക് വ്യാ​പ​ക​മാ​കാ​തെ ത​ട​യു​വാ​ൻ സാ​ധി​ച്ചു​വെ​ന്ന മ​ന്ത്രി ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ പ​റ​ഞ്ഞു.

സാ​ധാ​ര​ണ​യാ​യി ആ​ഫ്രി​ക്ക​യി​ലാ​ണ് പ്ലാ​സ്മോ​ഡി​യം ഓ​വേ​ൽ രോ​ഗാ​ണു പ​ര​ത്തു​ന്ന മ​ല​ന്പ​നി റി​പ്പോ​ർ​ട്ട് ചെ​യ്ത് വ​രു​ന്ന​ത്. ഫാ​ൽ​സി​പ്പാ​രം മ​ല​ന്പ​നി​യു​ടെ അ​ത്ര മാ​ര​ക​മ​ല്ല ഓ​വേ​ൽ കാ​ര​ണ​മാ​കു​ന്ന മ​ല​ന്പ​നി​യെ​ന്നും മ​റ്റ് മ​ല​ന്പ​നി രോ​ഗ​ങ്ങ​ൾ​ക്ക് സ​മാ​ന​മാ​യ ചി​കി​ത്സ​യാ​ണ് ഓ​വേ​ൽ കാ​ര​ണ​മാ​കു​ന്ന മ​ല​ന്പ​നി​ക്കും ന​ൽ​കു​ന്ന​തെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ൽ അ​പൂ​ർ​വ​മാ​യാ​ണ് ഇ​ത്ത​രം ജ​നു​സി​ൽ​പ്പെ​ട്ട മ​ല​ന്പ​നി റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. സം​സ്ഥാ​ന​ത്ത് പൊ​തു​വെ വെ​വാ​ക്സ്, ഫാ​ൽ​സി​പ്പാ​രം എ​ന്നീ രോ​ഗാ​ണു​ക്ക​ളാ​ണ് മ​ല​ന്പ​നി​യ്ക്ക് കാ​ര​ണ​മാ​യി ക​ണ്ടു​വ​രു​ന്ന​തെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment