വ​ഴി ചോ​ദി​ക്കാ​നെ​ന്ന വ്യാ​ജേ​ന ​ ക​റു​ത്ത ആ​ക്ടീ​വ സ്കൂ​ട്ട​റി​ൽ ക​റു​ത്ത ജാ​ക്ക​റ്റ് ധ​രി​ച്ച് മോ​ഷ്ടാ​വ് ; കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്ത് മാല പൊട്ടിക്കൽ സംഘം പൊട്ടിച്ചെടുത്തത് നാലുപവന്‍റെ മാല


കാ​ഞ്ഞി​ര​പ്പ​ള്ളി: സ്കൂ​ട്ട​റി​ലെ​ത്തി​യ മോ​ഷ്‌‌​ടാ​വ് വീ​ട്ട​മ്മ​യു​ടെ സ്വർണ മാ​ല ക​വ​ർ​ന്നു. കു​ന്നും​ഭാ​ഗം ഗ​വ. സ്കൂ​ളി​നു സ​മീ​പം ഇ​ന്നു രാ​വി​ലെ 9.30നാ​ണ് സം​ഭ​വം.

സ​മീ​പ​ത്തെ കു​ടും​ബ​വീ​ട്ടി​ലേ​ക്ക് ന​ട​ന്നു പോ​വു​ക​യാ​യി​രു​ന്ന വീ​ട്ട​മ്മ​യു​ടെ സ​മീ​പം സ്കൂ​ട്ട​ർ നി​ർ​ത്തി വ​ഴി ചോ​ദി​ക്കാ​നെ​ന്ന വ്യാ​ജേ​ന എ​ത്തി​യ മോ​ഷ്ടാ​വ് വീ​ട്ട​മ്മ​യു​ടെ നാ​ലു​പ​വ​ൻ മാല അ​പ​ഹ​രി​ക്കു​ക​യാ​യി​രു​ന്നു. വീ​ട്ട​മ്മ​യു​ടെ ക​ഴു​ത്തി​നും കൈ​ക്കും പ​രി​ക്കു​ണ്ട്.

മാ​ല പൊ​ട്ടി​ച്ചെ​ടു​ത്ത​ശേ​ഷം മോ​ഷ്ടാ​വ് സ്കൂ​ട്ട​റി​ൽ ക​ട​ന്നു​ക​ള​ഞ്ഞു.
ക​റു​ത്ത ആ​ക്ടീ​വ സ്കൂ​ട്ട​റി​ൽ ക​റു​ത്ത ജാ​ക്ക​റ്റ് ധ​രി​ച്ചാ​ണ് മോ​ഷ്ടാ​വ് എ​ത്തി​യ​ത്. പൊ​ൻ​കു​ന്നം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പ​രി​ക്കേ​റ്റ വീ​ട്ട​മ്മ​യെ കാ​ഞ്ഞി​ര​പ്പ​ള്ളി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

കുന്നുംഭാഗം ഭാഗത്ത് ഇരുചക്ര വാഹനത്തിലെത്തി മാല കവരുന്ന സംഘം നാളുകളായി വിലസുകയാണ്. ഇ​ന്ന​ലെ യും വീ​ട്ട​മ്മ​യു​ടെ മാ​ല ബൈ​ക്കി​ലെ​ത്തി ക​വ​രാ​ൻ ശ്ര​മം ന​ട​ന്നിരുന്നു. കു​ന്നും​ഭാ​ഗം – മ​റ്റ​ത്തി​ൽ​പ​ടി റോ​ഡി​ൽ ഉ​ച്ച​യ്ക്ക് 12നാ​യിരന്നു സം​ഭ​വം.

പാ​ന്പാ​ടി ആ​ലാം​പ​ള്ളി വ​രി​ക്കാ​നി ഓ​മ​ന​യു​ടെ മാ​ല​യാ​ണ് മോ​ഷ്ടി​ക്കാ​ൻ ശ്ര​മം ന​ട​ന്ന​ത്. പാ​ന്പാ​ടി​യി​ൽ നി​ന്ന് കു​ന്നും​ഭാ​ഗ​ത്തെ കു​ടും​ബ വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന വ​ഴി ബൈ​ക്കി​ലെ​ത്തി​യ ആ​ൾ ഓ​മ​ന​യു​ടെ മാ​ല പൊ​ട്ടി​ച്ചെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

പെ​ട്ടെ​ന്ന് വീ​ട്ട​മ്മ പു​റ​കി​ലേ​ക്ക് മാ​റി​യ​തി​നാ​ൽ മോ​ഷ​ണ ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ടു. ഇ​തി​നി​ടെ വീ​ട്ട​മ്മ​യു​ടെ ക​ഴു​ത്തി​നും ചു​ണ്ടി​നും പ​രി​ക്കേ​റ്റു. വി​വ​ര​മ​റി​ഞ്ഞ് പൊ​ൻ​കു​ന്നം പോ​ലീ​സ് എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

കു​ന്നും​ഭാ​ഗ​ത്തും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും മോ​ഷ​ണ​പ​ര​ന്പ​ര​ക​ൾ തു​ട​ർ​ക്ക​ഥ​യാ​കു​ക​യാ​ണ്. ര​ണ്ടു മാ​സ​ത്തി​നി​ടെ നിരവധി മോഷണ ശ്രമം നടന്നു. എ​ല്ലാ​യ് പ്പോ​ഴും വീ​ട്ട​മ്മ​മാ​രാ​ണ് മോ​ഷ്ടാ​ക്ക​ളു​ടെ ഇ​ര​യാ​കുന്നത്.

നിലവിൽ മൂന്ന് വീ​ട്ട​മ്മ​മാ​രു​ടെ മാ​ല​ക​ൾ മോ​ഷ്ടാ​ക്ക​ൾ പൊ​ട്ടി​ച്ചെ​ടു​ത്തു. ഇ​തി​ൽ ഒ​രാ​ളെ മാ​ത്ര​മാ​ണ് പോ​ലീ​സി​ന് പി​ടി​കൂ​ടാ​നാ​യ​ത്. പ്ര​ദേ​ശ​ത്ത് സ്ത്രീ​ക​ൾ​ക്ക് നേ​രെ​യു​ള്ള സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ ശ​ല്യ​വും രൂ​ക്ഷ​മാ​ണ്.

ഈ ​റോ​ഡി​ലെ മി​ക്ക ഹൈ​മാ​സ്റ്റ് ലൈ​റ്റു​ക​ളും തെ​ളി​യാ​തെ കി​ട​ക്കു​ക​യാ​ണ്. റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും കാ​ട് വ​ള​ർ​ന്ന് നി​ൽ​ക്കു​ന്ന​തും വ​ഴി​യാ​ത്ര​ക്കാ​രെ ദു​രി​ത​ത്തി​ലാ​ക്കു​ന്നു.

അ​ധി​കൃ​ത​ർ ലൈ​റ്റു​ക​ൾ തെ​ളി​യി​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും കാ​ടു​ക​ൾ വെ​ട്ടി​ത്തെ​ളി​ക്ക​ണ​മെ​ന്നും പോ​ലീ​സ് പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്ക​ണ​മെ​ന്നും കു​ന്നും​ഭാ​ഗം അ​നു​ഗ്ര​ഹ റ​സി​ഡ​ന്‍​സി അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment