അ​ഭി​ന​യി​ക്കാ​ന​റി​യി​ല്ല, ലു​ക്ക് മാ​ത്ര​മേ​യു​ള്ളൂ! ആരാധകരുടെ ചോദ്യങ്ങൾക്ക് കിടലൻ മ​റു​പ​ടി​യു​മാ​യി മാ​ള​വി​ക മോ​ഹ​നൻ‌


സി​നി​മ​യി​ൽ നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന താ​ര​മാ​ണ് മാ​ള​വി​ക മോ​ഹ​ന​ന്‍. മ​ല​യാ​ള​ത്തി​ലൂ​ടെ ക​രി​യ​ര്‍ ആ​രം​ഭി​ച്ച് ഇ​ന്ന് തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​യി​ലും ബോ​ളി​വു​ഡി​ലു​മെ​ല്ലാം നി​റ​ഞ്ഞു നി​ല്‍​ക്കു​ന്ന താ​ര​മാ​യി മാ​ള​വി​ക മാ​റി.

സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും താ​ര​മാ​ണ് മാ​ള​വി​ക. താ​ര​ത്ത​ന്‍റെ ചി​ത്ര​ങ്ങ​ളും ഫോ​ട്ടോ​ഷൂ​ട്ടു​മെ​ല്ലാം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യി മാ​റാ​റു​ണ്ട്.

ഇ​പ്പോ​ഴി​താ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ ആ​രാ​ധ​ക​രു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി ന​ല്‍​കു​ക​യാ​ണ് മാ​ള​വി​ക. ആ​സ്‌​ക് മാ​ള​വി​കെ എ​ന്ന ഹാ​ഷ്ടാ​ഗി​ലൂ​ടെ ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് മാ​ള​വി​ക ആ​രാ​ധ​ക​രു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി ന​ല്‍​കി​യ​ത്.

താ​ര​ത്തി​ന് ആ​ശം​സ​ക​ളും അ​ഭി​ന​ന്ദ​നു​ങ്ങ​ളു​മൊ​ക്കെ​യാ​യി നി​ര​വ​ധി പേ​ര്‍ എ​ത്തി​യി​രു​ന്നു. ഇ​തി​നി​ടെ ഒ​രാ​ള്‍ താ​ര​ത്തെ അ​ധി​ക്ഷേ​പി​ക്കാ​നും ശ്ര​മി​ച്ചു.

ന​മ്മ​ള്‍​ക്കെ​ല്ലാ​വ​ര്‍​ക്കും നി​ങ്ങ​ള്‍​ക്ക​ട​ക്കം അ​റി​യാം, അ​ഭി​ന​യ​ത്തി​ല്‍ നി​ങ്ങ​ള്‍ വ​ള​രെ മോ​ശ​മാ​ണെ​ന്ന്. നി​ങ്ങ​ളു​ടെ ആ​രാ​ധ​ക​ര്‍ എ​ന്ന് പ​റ​യു​ന്ന​വ​ര്‍ നി​ങ്ങ​ളു​ടെ ഫോ​ട്ടോ​ഷൂ​ട്ടു​ക​ളു​ടേ​യും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലെ ചൂ​ട​ന്‍ ചി​ത്ര​ങ്ങ​ളു​ടേ​യും ആ​രാ​ധ​ക​ര്‍ ആ​ണ്.

ഇ​തേ​ക്കു​റി​ച്ചെ​ന്താ​ണ് നി​ങ്ങ​ള്‍​ക്ക് പ​റ​യാ​നു​ള്ള​ത്? എ​ന്നാ​യി​രു​ന്നു ഒ​രാ​ൾ ചോ​ദി​ച്ച​ത്.ഇ​തി​ന​ര്‍​ഥം നി​ങ്ങ​ളും എ​ന്‍റെ ഫോ​ട്ടോ​ഷൂ​ട്ടു​ക​ളു​ടെ ഫാ​നാ​ണെ​ന്ന​ല്ലേ, കാ​ര​ണം നി​ങ്ങ​ള്‍ എ​ന്നെ ട്വി​റ്റ​റി​ല്‍ ഫോ​ളോ ചെ​യ്യു​ന്നു​ണ്ട​ല്ലോ?

എ​ന്നാ​യി​രു​ന്നു ത​ന്നെ ക​ളി​യാ​ക്കാ​ന്‍ വ​ന്ന​യാ​ള്‍​ക്ക് മാ​ള​വി​ക ന​ല്‍​കി​യ മ​റു​പ​ടി. ഇ​തി​നി​ടെ മ​റ്റൊ​രാ​ള്‍ മാ​ള​വി​ക​യോ​ട് കെ​ജി​എ​ഫ് താ​രം യാ​ഷി​നൊ​പ്പം അ​ഭി​ന​യി​ച്ചാ​ല്‍ ന​ന്നാ​യി​രി​ക്കു​മെ​ന്നും നി​ങ്ങ​ള്‍ ന​ല്ല ജോ​ഡി​യാ​ണെ​ന്നും പ​റ​ഞ്ഞി​രു​ന്നു.

നൂ​റ് ശ​ത​മാ​നം ശ​രി​യാ​ണെ​ന്നാ​യി​രു​ന്നു ഇ​തി​ന് മാ​ള​വി​ക ന​ല്‍​കി​യ മ​റു​പ​ടി. ഉ​ട​നെ വി​വാ​ഹം ക​ഴി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്നും താ​രം തു​റ​ന്ന് പ​റ​യു​ന്നു​ണ്ട്.

താ​നൊ​രു ന​ടി​യാ​യി മാ​റി​യി​ല്ലാ​യി​രു​ന്നു​വെ​ങ്കി​ല്‍ ത​ന്‍റെ അ​ച്ഛ​ന്‍ കെ.​യു. മോ​ഹ​ന​നെ പോ​ലെ താ​നു​മൊ​രു ഛായാ​ഗ്രാ​ഹ​ക​യാ​കു​മാ​യി​രു​ന്നു​വെ​ന്നാ​ണ് മാ​ള​വി​ക പ​റ​യു​ന്ന​ത്.

 

Related posts

Leave a Comment