സെഞ്ച്വറി കടന്ന് ത​ക്കാ​ളി​..! അ​ടു​ക്ക​ള ബ​ജ​റ്റി​ന്‍റെ താ​ളം തെ​റ്റിച്ച് പ​ച്ച​ക്ക​റി​വി​ല കു​തി​ച്ചു​യ​രു​ന്നു; നൂ​റി​ലേ​ക്ക് അ​ടു​ത്ത് ബീ​ൻ​സും മു​രി​ങ്ങ​യ്ക്കാ​യും…


കോ​ട്ട​യം: അ​ടു​ക്ക​ള ബ​ജ​റ്റി​ന്‍റെ താ​ളം തെ​റ്റി​ച്ച് വീ​ണ്ടും പ​ച്ച​ക്ക​റിവി​ല കു​തി​ച്ചു​യ​രു​ന്നു. ഒ​രാ​ഴ്ച മു​ന്പു​വ​രെ 30, 40 രൂ​പ​യ്ക്ക് ല​ഭി​ച്ചി​രു​ന്ന ത​ക്കാ​ളി, ബീ​ൻ​സ്, മു​രി​ങ്ങ​യ്ക്ക തു​ട​ങ്ങി​യ​വ​യു​ടെ വി​ല സെ​ഞ്ചു​റി ക​ട​ന്നു.

ക​ർ​ണാ​ട​ക​യി​ലും ത​മി​ഴ്നാ​ട്ടി​ലും പെ​യ്ത ക​ന​ത്ത​ മ​ഴ​യും ഇ​ന്ധ​ന​വി​ല​യും പാ​ച​ക​വാ​ത​ക​വി​ല​യും സാ​ധാ​ര​ണ​ക്കാ​രാ​യ ആ​ളു​ക​ളു​ടെ കു​ടും​ബ ബ​ജ​റ്റി​നെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ക​യാ​ണ്.

പ​ച്ച​ക്ക​റി​ക്കൊ​പ്പം അ​രിവി​ല കൂ​ടി​യ​തും ഇ​ര​ട്ട​ടി​യാ​യി.ഭൂ​രി​ഭാ​ഗം പ​ച്ച​ക്ക​റി​ക​ൾ​ക്കും വി​ല കൂ​ടി​യ​പ്പോ​ൾ സ​വാ​ള​യ്ക്ക് മാ​ത്ര​മാ​ണ് വി​ലക്കു​റ​വ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

സം​സ്ഥാ​ന​ത്ത് മ​ഴ ആ​രം​ഭി​ച്ച​തോ​ടെ പ്രാ​ദേ​ശി​ക വി​പ​ണി​യി​ൽ നി​ന്നു​ള്ള പ​ച്ച​ക്ക​റി ല​ഭ്യ​ത​യും ഇ​ല്ലാ​താ​യി. ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നുള്ള പ​ച്ച​ക്ക​റി മാ​ത്ര​മാ​ണ് ഏ​ക ആ​ശ്ര​യം.

ത​മി​ഴ്നാ​ട്ടി​ൽ ഉ​ത്സ​വ സീ​സ​ണാ​യ​തും പ​ച്ച​ക്ക​റി​ വി​ല​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ടെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. ഹോ​ൾ​സെ​യി​ൽ വി​ല​യേ​ക്കാ​ൾ ഡ​ബി​ൾ ഇ​ര​ട്ടി വി​ല​യാ​ണ് ഗ്രാ​മപ്ര​ദേ​ശ​ത്തെ പ​ച്ച​ക്ക​റി ക​ട​ക​ളി​ലും ചി​ല്ല​റ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും ഈ​ടാ​ക്കു​ന്ന​ത്.

പ​ച്ച​ക്ക​റി​ക​ളു​ടെ ഹോ​ൾ​സെ​യി​ൽ വി​ല:
ബീ​ൻ​സ് 90, പ​യ​ർ 70, മു​രി​ങ്ങ​യ്ക്ക 85, ത​ക്കാ​ളി 95, വ​ഴു​ത​ന​ങ്ങ 44, പ​ച്ച​ത്ത​ക്കാ​ളി 48, പ​ട​വ​ലം 38, കാ​ര​റ്റ് 34, മു​ള​ക് 34, ബീ​റ്റ് റൂ​ട്ട് 46,കാ​ബേ​ജ് 34, ക​റി്ക​റി​ക്കാ​യ 36, പാ​വ​യ്ക്ക 60, ക​ത്രി​ക്ക 38, വെ​ള്ള​രി 18, സ​വാ​ള 18, കി​ഴ​ങ്ങ് 34, നാ​ട​ൻ ചേ​ന്പ് 80,മ​ത്ത​ൻ 20, കൂ​ർ​ക്ക 55, അ​മ​രപ​യ​ർ 36, നാ​ര​ങ്ങ 95.

Related posts

Leave a Comment