പരസ്പരം വെട്ടി സിപിഎമ്മും കോൺഗ്രസും;  നാലുപേർക്ക് പരിക്ക് ; ക​ണ്ണാ​ടി​ച്ചാ​ലിലെ രക്തപുഴയ്ക്ക് പിന്നിലെ കാരണം ഇതാണ്…

 

കൂ​ത്തു​പ​റ​മ്പ്: ചെ​റു​വാ​ഞ്ചേ​രി ക​ണ്ണാ​ടി​ച്ചാ​ലി​ൽ സി​പി​എം-​കോ​ൺ​ഗ്ര​സ് സം​ഘ​ർ​ഷം. നാ​ലു പേ​ർ​ക്ക് പ​രി​ക്കേ​റ്റു.​സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ൺ​ഗ്ര​സ് ആ​ഹ്വാ​ന പ്ര​കാ​രം ഇ​ന്നു വൈ​കു​ന്നേ​രം ആ​റു വ​രെ ചെ​റു​വാ​ഞ്ചേ​രി വി​ല്ലേ​ജി​ൽ ഹ​ർ​ത്താ​ൽ. ഇ​ന്ന​ലെ രാ​ത്രി പ​ത്തോ​ടെ പൂ​വ​ത്തൂ​ർ ക​ണ്ണാ​ടി​ച്ചാ​ലി​ൽ ആ​ണ് സം​ഭ​വം.

കോ​ൺ​ഗ്ര​സ്‌ ചെ​റു​വാ​ഞ്ചേ​രി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബി​നു പാ​റാ​യി (42), യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ പാ​ട്യം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി.​പി.​രാ​ഹു​ൽ (27) എ​ന്നി​വ​ർ​ക്കും ഡി​വൈ​എ​ഫ്ഐ മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് അ​തു​ൽ പാ​ല​യാ​ട് (26), യൂ​ണി​റ്റ് ഭാ​ര​വാ​ഹി കൊ​ട്ട​യോ​ട​ൻ ഹൗ​സി​ൽ വി​ഷ്ണു (24) എ​ന്നി​വ​ർ​ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്.

ക​ഴി​ഞ്ഞ ദി​വ​സം കോ​ൺ​ഗ്ര​സി​ന്‍റെ ആ​റു കൊ​ടി​മ​ര​ങ്ങ​ൾ ന​ശി​പ്പി​ച്ച​തി​നെ​തി​രെ പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു​വെ​ന്നും ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യി ഇ​ന്ന​ലെ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ആ​യു​ധ​ങ്ങ​ളു​മാ​യി എ​ത്തി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബി​നു പാ​റാ​യി പ​റ​ഞ്ഞു.

അ​തേ​സ​മ​യം, സി​പി​എം സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്ഥാ​പി​ച്ച കൊ​ടി​മ​രം കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ എ​ടു​ത്തുകൊ​ണ്ടു പോ​യ​താ​യും ഇ​തേത്തു​ട​ർ​ന്ന് ഉ​ണ്ടാ​യ സം​ഘ​ർ​ഷത്തിൽ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെന്നു ഡി​വൈ​എ​ഫ്ഐ നേ​തൃ​ത്വ​വും ആ​രോ​പി​ച്ചു.​

പ​രി​ക്കേ​റ്റ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ത​ല​ശേ​രി ഇ​ന്ദി​രാ​ഗാ​ന്ധി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലും ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ കൂ​ത്തു​പ​റ​മ്പ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ തേ​ടി.​ സം​ഘ​ർ​ഷ​ത്തെത്തുട​ർന്നു കൂ​ത്തു​പ​റ​മ്പ് ഇ​ൻ​സ്പെ​ക്ട​ർ ബി​നു മോ​ഹ​ൻ, ക​ണ്ണ​വം എ​സ് ഐ ​രാ​ജേ​ഷ് ഏ​ലി​യ​ൻ, ക​ണ്ണൂ​ർ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​ടെ സ്ട്രൈ​ക്കിം​ഗ് ഫോ​ഴ്സ് എ​ന്നി​വ​രും സ്ഥ​ല​ത്തെ​ത്തി.​

തു​ട​ർ​ന്ന് പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ മു​ഴു​വ​ൻ രാ​ഷ്‌ട്രീയ പാ​ർ​ട്ടി​ക​ളു​ടെ​യും കൊ​ടി​തോ​ര​ണ​ങ്ങ​ളും എ​ടു​ത്തു മാ​റ്റി.

Related posts

Leave a Comment