മ​ല​യാ​ള ഭാ​ഷാ പ്ര​ചാര​ണ​ത്തി​ന് വേ​റി​ട്ട വ​ഴി​യു​മാ​യി  മോ​യിന്‍​കു​ട്ടി വൈ​ദ്യ​ര്‍ ; അക്കാദമി ഓഫീസിനു മുന്നിൽ അ​ഞ്ച് ഇം​ഗ്ലീ​ഷ് പ​ദ​ങ്ങ​ളും സ​മാ​ന മ​ല​യാ​ള പ​ദ​ങ്ങ​ളും എഴുതി പ്രദർശിപ്പിച്ചാണ് വ്യത്യസ്തനാകുന്നത്

കൊ​ണ്ടോ​ട്ടി: മ​ലാ​ള ഭാ​ഷ​യു​ടെ പ്ര​ചാ​ര​ണ​ത്തി​ന് ഓ​ഫീ​സി​ന് മു​മ്പി​ല്‍ അ​ഞ്ച് ഇം​ഗ്ലീ​ഷ് പ​ദ​ങ്ങ​ളും അ​വ​യു​ടെ സ​മാ​ന മ​ല​യാ​ള പ​ദ​ങ്ങ​ളും എ​ഴു​തി പ്ര​ദ​ര്‍​ശി​പ്പി​ച്ച് കൊ​ണ്ടോ​ട്ടി മോ​യി​ന്‍ കു​ട്ടി വൈ​ദ്യ​ര്‍ അ​ക്കാ​ദ​മി വ്യ​ത്യ​സ്ഥ​മാ​കു​ന്നു. ഭ​ര​ണ ഭാ​ഷ വ​ര്‍​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളി​ല്‍ ഓ​രോ ദി​വ​സ​വും അ​ഞ്ച് ഇം​ഗ്ലീ​ഷ് പ​ദ​ങ്ങ​ളും സ​മാ​ന മ​ല​യാ​ള പ​ദ​ങ്ങ​ളും എ​ഴു​തി പ്ര​ദ​ര്‍​ശി​പ്പി​ക്ക​ണ​മെ​ന്ന നി​ര്‍​ദേ​ശം പാ​ലി​ച്ചാ​ണ് വൈ​ദ്യ​ര്‍ അ​ക്കാ​ദ​മി ഹാ​ളി​നു മു​മ്പി​ല്‍ പു​തി​യ ബോ​ര്‍​ഡ് സ്ഥാ​പി​ച്ച​ത്.

ഭ​ര​ണ രം​ഗ​ത്ത് ഉ​പ​യോ​ഗി​ക്കു​ന്ന അ​ഞ്ച് ഇം​ഗ്ലീ​ഷ് പ​ദ​ങ്ങ​ളും അ​വ​യു​ടെ സ​മാ​ന മ​ല​യാ​ള പ​ദ​ങ്ങ​ളു​മാ​ണ് കേ​ര​ള​പ്പി​റ​വി ദി​നം മു​ത​ല്‍ മോ​യി​ന്‍ കു​ട്ടി വൈ​ദ്യ​ര്‍ അ​ക്കാ​ദ​മി​യു​ടെ ഓ​ഫീ​സി​ന് മു​മ്പി​ല്‍ എ​ഴു​തി പ്ര​ദ​ര്‍​ശി​പ്പി​ച്ച് വ​രു​ന്ന​ത്.​സാ​ധാ​ര​ണ ഓ​ഫീ​സു​ക​ളി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന ഇം​ഗ്ലീ​ഷ് പ​ദ​ങ്ങ​ളും അ​വ​യു​ടെ മ​ല​യാ​ള​വു​മാ​ണ് എ​ഴു​തി പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്ന​ത്. ഓ​രോ ദി​വ​സ​വും ബോ​ര്‍​ഡി​ലെ പ​ദ​ങ്ങ​ളി​ല്‍ മാ​റ്റം വ​രു​ത്തു​ന്നു​ണ്ടെ​ന്ന് വൈ​ദ്യ​ര്‍ അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി റ​സാ​ഖ് പ​യ​മ്പ്രോ​ട്ട് പ​റ​ഞ്ഞു.

ഭാ​ഷാ വ​ര്‍​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ല​ഭി​ച്ച പു​തി​യ സ​ര്‍​ക്കാ​ര്‍ സ​ര്‍​ക്കു​ല​റി​ലാ​ണ് സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സി​ന് മു​മ്പി​ല്‍ ദി​നേ​ന ഇം​ഗ്ലീ​ഷ് പ​ദ​ങ്ങ​ളും സ​മാ​ന മ​ല​യാ​ള പ​ദ​ങ്ങ​ളും എ​ഴു​തി പ്ര​ദ​ര്‍​ശി​പ്പി​ക്ക​ണ​മെ​ന്ന നി​ര്‍​ദേ​ശം വ​ന്ന​ത്. ന​വം​ബ​ര്‍ ഒ​ന്ന് മു​ത​ല്‍ 2018 ഒ​ക്ടോ​ബ​ര്‍ 31 വ​രെ​യാ​ണ് ഭ​ര​ണ ഭാ​ഷാ വ​ര്‍​ഷം ആ​ഘോ​ഷി​ക്കാ​നാ​ണ് നി​ര്‍​ദേ​ശം. പ്ര​വ​ര്‍​ത്തി ദി​ന​ങ്ങ​ളി​ല്‍ ഒ​രു വ​ര്‍​ഷം തു​ട​ര്‍​ച്ച​യാ​യി ബോ​ര്‍​ഡി​ല്‍ ഇം​ഗ്ലീ​ഷ് വാ​ക്കു​ക​ളും അ​വ​യു​ടെ സ​മാ​ന​മ​ല​യാ​ള പ​ദ​ങ്ങ​ളും എ​ഴു​തി സ്ഥാ​പി​ക്കാ​നാ​ണ് അ​ക്കാ​ദ​മി​യു​ടെ തീ​രു​മാ​നം.

Related posts