കൂടെ ജോലി ചെയ്യുന്ന മെയില്‍ നേഴ്‌സ് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന ജീവനക്കാരിയുടെ പരാതി പൊളിച്ചടുക്കി കോടതി, കുടുക്കിയതിനു പിന്നിലെ കാരണം കേട്ട് ഏവരും ഞെട്ടി, പത്തനംത്തിട്ട സ്വദേശി ലണ്ടനില്‍ രക്ഷപ്പെട്ടത് ഇങ്ങനെ

nurseനിരവധി മലയാളികളാണ് ലണ്ടനില്‍ ജോലി ചെയ്യുന്നത്. അതുകൊണ്ട് തന്നെ മലയാളികള്‍ തമ്മില്‍ നല്ല ബന്ധമാണ് താനും. എന്നാല്‍ അടുത്തിടെ നടന്ന ഒരു സംഭവം മലയാളികളുടെ വില കളഞ്ഞു. കേരളത്തില്‍ നിന്നെത്തി വാറ്റ്‌ഫോര്‍ഡിലെ എന്‍എച്ച്എസ് ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന രണ്ടു നേഴ്‌സുമാരാണ് ഈ സംഭവത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. ഒരാള്‍ മെയില്‍ നേഴ്‌സും മറ്റൊരാള്‍ സ്ത്രീയുമാണ്. പുരുഷനേഴ്‌സിന്റെ ഭാര്യയും ഇവിടെ തന്നെയാണ് ജോലി ചെയ്യുന്നത്.

ഇരുവരും ജോലി ചെയ്തിരുന്നത് ഒരേ വാര്‍ഡില്‍ ആയിരുന്നു. 2015 മേയ് മാസത്തില്‍ ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഇരുവരും ഒരുമിച്ച് ജോലിയിലുണ്ടായിരുന്ന ഒരു ദിവസം ഇവിടെ നഴ്‌സ് ആയി ജോലി ചെയ്തിരുന്ന മലയാളി തന്നെയായ പരാതിക്കാരി മേലധികാരികളുടെ അടുത്ത് റിപ്പോര്‍ട്ട് ചെയ്ത ഒരു പരാതിയില്‍ നിന്നാണ് ആണ് സംഭവങ്ങളുടെ തുടക്കം. യുവാവ് തന്റെ ശരീരത്തില്‍ ദുരുദ്ദേശത്തോടെ സ്പര്‍ശിച്ചു എന്ന റിപ്പോര്‍ട്ട് ആണ് ഈ മലയാളി നഴ്‌സ് മേലധികാരികളുടെ മുന്‍പാകെ രേഖാമൂലം ഉന്നയിച്ചത്. തുടര്‍ന്ന് ഇത് മുകളിലേക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും എന്‍എച്ച്എസ് ഇന്റേണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആരംഭിക്കുകയും ചെയ്തു. ആരോപണ വിധേയനായ ആള്‍ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു.

നിരപരാധിയായ യുവാവ് കുടുംബത്തിന്റെയും അടുത്ത സുഹൃത്തുക്കളുടെയും പിന്തുണയോടെ കോടതിയെ സമീപിച്ചു. വിചാരണയില്‍ പരാതി നല്കിയ യുവതിയുടെ കള്ളക്കളി പൊളിയുകയായിരുന്നു. ഇതേ ആശുപത്രിയില്‍ ഇതേ വിഭാഗത്തില്‍ തന്നെ ജോലി ചെയ്തിരുന്ന ആരോപണ വിധേയനായ വ്യക്തിയുടെ ഭാര്യയ്ക്ക് ജോലിയില്‍ പ്രമോഷന്‍ ലഭിച്ചത് മുതല്‍ ആണ് പരാതിക്കാരിക്ക് ഇവരോട് ശത്രുതാ മനോഭാവം തുടങ്ങിയത് എന്നാണ് ആരോപണത്തിന് ഇരയാകേണ്ടി വന്നതെന്നാണ് യുവാവ് വാദിച്ചത്. അന്വേഷണ വേളയിലും വിചാരണ വേളയിലും വ്യാജ സാക്ഷികളെ വരെ പരാതിക്കാരി ഹാജരാക്കിയെങ്കിലും ഇതെല്ലാം വ്യാജമെന്ന് കോടതി കണ്ടെത്തുകയായിരുന്നു. കേസിന്റെ വിചാരണ വേളയില്‍  വ്യാജ സാക്ഷികളും നടപടിയില്‍ കുടുങ്ങുമെന്ന അവസ്ഥയില്‍ കാര്യങ്ങള്‍ എത്തിയിരുന്നു. വിചാരണയ്‌ക്കൊടുവില്‍ സത്യം മനസിലാക്കിയ കോടതി യുവാവിനെ ആരോപണങ്ങളില്‍ നിന്ന് മോചിപ്പിക്കുകയും ചെയ്തിരിക്കുകയാണ്. രണ്ടു വര്‍ഷത്തെ നിരന്തര നിയമപോരാട്ടത്തിനിടെ വിജയം വരിച്ചെങ്കിലും രോഗിയായി മാറിയ യുവാവ് ഇപ്പോള്‍ നാട്ടിലേക്കു തിരിച്ചുപോകാനുള്ള ഒരുക്കത്തിലാണ്.

Related posts